ആരാധകരെ കൈവീശി ഷാര്‍ലറ്റിന്റെ അമ്മ കേയ്റ്റ്; പകരം കൊഞ്ഞനം കുത്തി കാട്ടി രാജകുമാരി; യഥാര്‍ത്ഥ രാജകുമാരനെ പോലെ പ്രിന്‍സ് ജോര്‍ജ്; കേയ്റ്റും പിള്ളേരും ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സംഭവിച്ചത്
ഐല്‍ ഓഫ് വിറ്റിലെ കോവ്സില് ഇന്നലെ സ്റ്റാര്‍-സ്റ്റഡഡ് കിംഗ്സ് കപ് റാഗാട്ടയില് പങ്കെടുക്കാനെത്തിയ കേയ്റ്റും മക്കളും വ്യത്യസ്തമായ പ്രകടനത്താല്‍ ഏവരുടെയും മനം കവര്‍ന്നു. തങ്ങളെ കാണാന്‍ ആവേശത്തോടെ കാത്ത് നിന്ന ആരാധകവൃന്ദത്തോട് ആവേശത്തോടെ കൈവീശാന്‍ കേയ്റ്റ് താല്പര്യപ്പെട്ടിരുന്നു. എന്നാല്‍ മകളായ ഷാര്‍ലറ്റ് രാജകുമാരി കുറമ്പോടെ ജനക്കൂട്ടത്തോട് കൊഞ്ഞനം കുത്തി കാട്ടിയതും ശ്രദ്ധേയമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ രാജകുമാരന്റെ പ്രൗഢി കാട്ടിയാണ് ജോര്‍ജ് രാജകുമാരന് ഈ വേളയില്‍ മാന്യനായി നിലകൊണ്ടിരുന്നത്. ഇത്തരത്തില്‍ കേയ്റ്റും പിള്ളേരും ഈ പരിപാടിയില്‍ പങ്കെടുത്തത് വളരെ ശ്രദ്ധ പിടിച്ച് പറ്റിക്കൊണ്ടായിരുന്നു.
കോവ്സില് വച്ച് നടന്ന ചാരിറ്റി സെയ്ലിംഗ് റാഗാട്ടയില് പങ്കെടുക്കാനെത്തിയ കേയ്റ്റിനും വില്യം രാജകുമാരനും നല്ല പിന്തുണയേകിക്കൊണ്ടാണ് നാല് വയസുള്ള ഷാര്‍ലറ്റും ആറ് വയസുകാരനായ സഹോദരന് ജോര്‍ജും സജീവമായി നിലകൊണ്ടിരുന്നത്. തന്റെ പാല്‍പ്പല്ലുകള്‍ നഷ്ടപ്പെട്ട മോണ പ്രദര്‍ശിപ്പിക്കുന്ന മുഖഭാവമായിരുന്നു ജനക്കൂട്ടത്തോടെ ജോര്‍ജ് രാജകുമാരന് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ താന്‍ ധരിച്ച ക്യാപ്റ്റന്റെ തൊപ്പിയും ബാഡ്ജും വളരെ പ്രൗഢിയോടെ ജനത്തിന് മുന്നില്‍ വെളിപ്പെടുത്തുന്ന വിധത്തിലുള്ള ഭാവഭാവാദികളും ജോര്‍ജ് പ്രദര്‍ശിപ്പിച്ചിരുന്നു.
ജോര്‍ജിനും ഷാര്‍ലറ്റിനും പിന്തുണയേകിക്കൊണ്ട് അപ്പൂപ്പനും അമ്മൂമ്മയുമായ മൈക്കല്‍ മിഡില്‍ടണും കരോളും നിലകൊണ്ടിരുന്നു. എന്നാല്‍ കുടുംബത്തിന്റെ നിറഞ്ഞ പിന്തുണയുണ്ടായിട്ടും റാഗാട്ടയില് വില്യമിന് മൂന്നാം സ്ഥാനത്തും കേയ്റ്റിന് എട്ടാം സ്ഥാനത്തും മാത്രമേ എത്താന്‍ സാധിച്ചിരുന്നുള്ളൂ. ഈ വിധത്തില്‍ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും വിജയികള്‍ക്ക് സമ്മാനേകുന്ന പരിപാടിയില്‍ രാജകീയ ദമ്പതികള്‍ തിളങ്ങിയിരുന്നു. വിജയിയായി ഒന്നാം സ്ഥാനത്തെത്തിയ ബിയര്‍ ഗ്രില്‍സിനെ ട്രോഫി നല്കി കേയ്റ്റും വില്യവും അഭിനന്ദിച്ചിരുന്നു.
ജോര്‍ജ് രാജകുമാരന് ഒരു ഉറുമ്പിനെ ഇന്ന് ഭക്ഷിക്കമെന്ന ട്രോഫി ഉയര്‍ത്തിപ്പിടിച്ചതിന് ശേഷം ഗ്രില്‍സ് തമാശ പറഞ്ഞത് കേട്ട് ഏവരും പൊട്ടിച്ചിരിച്ചിരുന്നു.കൊമേഡിയന്‍ ജോണ്‍ ബിഷപ്പ്, ഒളിമ്പിക് റോവര്‍ ഹെലെന് ഗ്ലോവര്‍, തുടങ്ങിയ താരങ്ങളും മത്സരത്തില്‍ പങ്കെടുത്തിരുന്നു. സെയിലിംഗ് കാണുന്നതിനായി ജോര്‍ജും ഷാര്‍ലറ്റും തങ്ങളുതെ അപ്പൂപ്പനും അമ്മൂമ്മയ്ക്കും മറ്റ് ചില സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരു ബോട്ടില്‍ നിലകൊണ്ടിരുന്നു.രണ്ട് കുട്ടികളും ശ്രദ്ധേയമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതായത് പത്ത് പൗണ്ട് വിലയുള്ള എച്ച് ആന്‍ഡ് എം ടീ ഷര്‍ട്ടും ട്രൗസറുമാണ് ജോര്‍ജ് ധരിച്ചതെങ്കില്‍ സഹോദരി ഷാര്‍ലറ്റ്, റാല്‍ഫ് ലൗറെന് കിഡ്സില്‍ നിന്നുള്ള 128 പൗണ്ട് വിലയുള്ള നീലയും വെള്ളയും കലര്‍ന്ന സ്ട്രിപ്പ്ഡ് വസ്ത്രമാണ് ധരിച്ചിരുന്നത്.
തങ്ങളുടെ മാതാപിതാക്കള്‍ സഞ്ചരിച്ച ബോട്ടിനെ പിന്തുടര്ന്ന് തങ്ങളുടെ ബോട്ട് നീങ്ങുന്നത് കണ്ട് ഷാര്‍ലറ്റിനും ജോര്‍ജിനും ആവേശമേറെയുണ്ടായിരുന്നു. ബേസ്ബോള്‍ ക്യാപ് ധരിച്ച് മുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി വച്ച് സ്പോര്‍ട്സ് ഷര്‍ട്ടും ഇറക്കം കുറഞ്ഞ നിക്കര്‍ രൂപത്തിലുള്ള വസ്ത്രവുമായിരുന്നു കേയ്റ്റ് ധരിച്ചിരുന്നത്. സമ്മാന ദാനചടങ്ങില്‍ കേയ്റ്റും വില്യവും സജീവമായി പങ്കെടുക്കുമ്പോള്‍ ജോര്‍ജിനെയും ഷാര്‍ലറ്റിനെയും സംരക്ഷിച്ച് കൊണ്ട് കേയ്റ്റിന്റ മാതാപിതാക്കള്‍ നിലകൊള്ളുന്നത് കാണാമായിരുന്നു.ചാരിറ്റിക്ക് പണം സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേയ്റ്റും വില്യവും ഈ ഗെയിമില്‍ പങ്കെടുത്തിരുന്നത്.