തിരുവനന്തപുരം: കേരളത്തിലെ മാധ്യമ ലോകം ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്ക് കണ്ട് ഞെട്ടി. വഫാ ഫിറോസിന്റെ എക്സിക്ലൂസീവ് അഭിമുഖത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വെളിപ്പെടുത്തിയത് അതൊരു വെറും അപകടമരണമാണെന്നാണ്. സിറാജിലെ ബ്യൂറോ ചീഫ് കെ എം ബഷീറിനെ രക്ഷിക്കാന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമന്റെ കഥയാണ് ഏഷ്യാനെറ്റ് ന്യൂസ് കാട്ടിയത്. വഫ നല്കിയ ഉത്തരങ്ങള്‍ക്ക് നിരവധി മറുചോദ്യങ്ങള്‍ ചോദിക്കാനുണ്ടെങ്കിലും അതൊന്നും ചോദ്യകര്‍ത്താവ് ഉയര്‍ത്തിയില്ല. പകരം വഫ പറയുന്നതെല്ലാം ശരിയാണെന്ന തരത്തില്‍ കേട്ടിരിക്കുകയാണ് ചെയ്തത്. വഫ ചെയ്തത് ശരിയാണെന്ന് വരുത്തി തീര്‍ക്കുകയാണ് പോയിന്റെ ബ്ലാങ്കില്‍ നടന്നത്. വഫ മികച്ചൊരു കുടുംബിനിയാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. താനൊരു ഡിവോഴ്സി അല്ലെന്നും മോഡല്‍ അല്ലെന്നും അവര്‍ പറയുന്നു. ഇത്തരം വ്യക്തിപരമായ വിഷയങ്ങള്‍ക്ക് അപ്പുറത്തേക്ക് ബഷീറിന്റെ അപകടകാരണം പെറ്റി കേസില്‍ ഒതുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
ബഷീറിന്റെ മരണത്തില്‍ ശ്രീറാമിന്റെ പങ്ക് ചര്‍ച്ചയാക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. എന്നാല്‍ ഇന്ന് വഫയുടെ കഥ കേട്ടപ്പോള്‍ മലയാളികളെല്ലാം ചര്‍ച്ച ചെയ്തതിലെ പൊള്ളത്തരത്തെ കുറിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. എനിക്ക് മെറിന് ജോസഫിനെ അറിയാം. സലൂണില്‍ വച്ച് പരിചയപ്പെട്ടു. അവര്‍ ഹംബിളായിരുന്നു. അതാണ് സ്വാധീനിച്ചത്. അങ്ങനെ കൂട്ടുകാരായി. ശ്രീറാമിനെ അങ്ങോട്ട് പോയി പരിചയപ്പെടുകയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ശ്രീറാമിനെ ഇതിന് മുമ്പ് കണ്ടത്. ഇതിന് ശേഷം കണ്ടില്ല. രാത്രിയില്‍ വന്ന് കൂട്ടാമോ എന്ന് എസ് എം എസ് അയച്ചു. അത് കണ്ട് വിളിക്കാന്‍ പോയി. കുടിച്ചിരുന്നോ എന്ന് അറിയില്ല. എന്റെ അച്ഛനും സഹോദരനും ഭര്‍ത്താവും കുടിക്കാറില്ല. അതുകൊണ്ട് മദ്യത്തിന്റെ മണം അറിയില്ല. അതിനാല്‍ ശ്രീറാം കുടിച്ചിരുന്നോ എന്ന് അറിയില്ല. അത് തെളിയിക്കേണ്ടത് പരിശോധനാ ഫലമാണ്-ഏഷ്യാനെറ്റ് ന്യൂസില്‍ വഫ വിശദീകരിച്ചു.
ഇതിന് ശേഷം അപകടത്തെ കുറിച്ചും പറയുന്നു. ഓവര്‍ സ്പീഡിലാണ് എന്ന് പറയുന്നില്ല. മറിച്ച് ഞാന്‍ ഓടിക്കുന്നതിനേക്കാള്‍ കുറച്ച് കൂടി വേഗത കൂടുതലായിരുന്നു. വണ്ടി ഇടിച്ചു. ശ്രീറാമും ഞാനും ചാടിയിറങ്ങി. ബഷീറിനെ എടുത്ത് അവിടെ കൂടിയിരുന്നവരോട് രക്ഷിക്കാന്‍ ശ്രീറാം ആവശ്യപ്പെട്ടു. കേണപേക്ഷിച്ചുവെന്ന തരത്തിലാണ് അഭിമുഖത്തില്‍ പറയുന്നത്. അരും വന്നില്ല. തന്റെ കാറില്‍ കൊണ്ടു പോകാനും ശ്രമിച്ചു. എന്നാല്‍ കാര്‍ കേടായിരുന്നു. അങ്ങനെ ബഷീറിനെ രക്ഷിക്കാന്‍ ശ്രീറാം ശ്രമിച്ച കഥയും വഫ വിശദീകരിക്കുന്നുണ്ട്. ആരെങ്കിലും ആരെയെങ്കിലും മനപ്പൂര്‍വ്വം ഇടിച്ചു കൊല്ലുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നു. താന്‍ മൊഴികൊടുത്തതെല്ലാം ശരിയാണെന്നും പറയുന്നു. അങ്ങനെ ശ്രീറാമിന് കൈയബദ്ധം പറ്റിയെന്നു മാത്രമാണ് വഫയുടെ വാക്കുകളില്‍ ഉള്ളത്. നല്ലൊരു മനുഷ്യനാണ് ശ്രീറാമെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
കേരളത്തിലെ മാധ്യമ ലോകം ഒന്നാകെ കെ എം ബഷീറിന്റെ മരണത്തിലെ സത്യം പുറത്തു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഇതിനിടെ ശ്രീറാമിന് ജാമ്യവും കിട്ടി. പ്രതിഷേധം പത്ര ലോകം ശക്തമാക്കുമ്പോഴാണ് വഫയുടെ എക്സ്ക്യൂസീവ് ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തത്. നല്ലൊരു കുടുംബിനിയാണ് ഞാന്‍. കൊച്ചിലേ വിവാഹം കഴിഞ്ഞതു കൊണ്ട് പഠിക്കാന്‍ പറ്റിയില്ല. പ്ലസ് ടു കഴിഞ്ഞു. ഇപ്പോള്‍ ബിഎക്ക് പഠിക്കുന്നു. എന്നെ സ്റ്റേഷനില്‍ നിന്ന് ഇറക്കാനെത്തിയത് എന്റെ ഭര്‍ത്താവിന്റെ അച്ഛനാണ്. എന്റെ അച്ഛനും അമ്മയും വിദേശത്താണ്. അവിടെ വളര്‍ന്ന ഞാന്‍ രാത്രിയില്‍ ആരേയും വിളിക്കാന്‍ പോകാറുണ്ട്. ഒരു വര്‍ഷം മുമ്പ് പരിചയപ്പെട്ടു. എസ് എം എസ് അയച്ചു. രാത്രിയില്‍ വിളിക്കാന്‍ പോയി. അത്രയേ ഉള്ളൂവെന്നാണ് വഫ പറയുന്നത്. ഇത് വിശ്വസിക്കാവുന്ന കാര്യങ്ങളുമാണ്. എന്നാല്‍ അപകടവുമായും അതിന് ശേഷവും നടന്ന കാര്യങ്ങളില്‍ ചോദ്യകര്‍ത്താവ് വഫയോട് ഒന്നും ചോദിച്ചില്ല.
അതായത് ബഷീറിനെ കൈയിലെടുത്ത് അലറി വിളിക്കുന്ന ശ്രീറാം. അവിടെ എന്താണ് സംഭവിച്ചതെന്ന് ധനുസുമോദ് എന്ന മാധ്യമ പ്രവര്ത്തകന് കുറിച്ചിരുന്നു. രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നില്‍ ആള്‍ക്കൂട്ടവും പൊലീസ് വാനും നിര്‍ത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിള്‍ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാര്‍ ഒരു ബൈക്കില്‍ ഇടിച്ചു നില്ക്കുന്നു. ബൈക്ക് മതിലിനോട് ചേര്‍ന്ന് കുത്തി നിര്‍ത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പൊലീസ് ആംബുലന്‍സിനു വേണ്ടി കാത്ത് നില്‍ക്കുകയാണ്. ഗുരുതരമായതിനാല്‍ ജീപ്പില്‍ കൊണ്ട് പോകാനാവില്ലെന്നു പൊലീസ് പറഞ്ഞു. കാറില്‍ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആള്‍ക്ക് കാല് നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെണ്‍കുട്ടി ആകെ വിളറി നില്‍പ്പാണ്. അയാള്‍ക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണില്‍ സംസാരിക്കുന്നു. ആംബുലന്‍സ് ഇതിനിടയില്‍ എത്തി. പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയില്‍ തന്നെ മനസിലാകും.-ഇതായിരുന്നു ധനുസുമോദിന്റെ വിശദീകരണം. ധനുസുമോദിന്റെ ഈ പോസ്റ്റിനെ കുറിച്ച് പോലും ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖന് ചോദിച്ചില്ല.
ഇത് മാധ്യമ ലോകത്ത് വ്യാപക പ്രതിഷേധമായി മാറുന്നുണ്ട്. സാമാന്യ രീതിയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ പോലും ഒഴിവാക്കി ചോദ്യകര്‍ത്താവ് വഫയുടെ മറുപടികള്‍ മാത്രം കേട്ടു. അവസാനം ഏവരേയും ഞെട്ടിച്ചു കൊണ്ട് ഒരു ചോദ്യം... എന്നിട്ട്.... അതിനും വഫ മറുപടി കൊടുത്തു. അതോടെ തീര്‍ന്നു. അതായത് വഫയ്ക്ക് പറായനുള്ളതെല്ലാം വ്യക്തമായി അവതരിപ്പിച്ചു. അതിലെ പൊരുത്ത കേടുകളിലേക്ക് പോലും ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകന് കടന്നില്ല. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. വഫയുടെ അഭിമുഖത്തിന്റെ പ്രെമോ എത്തിയപ്പോള്‍ തന്നെ സൂചനകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. എല്ലാം കണ്ട ധനുസുമോദിനെ ഉദ്ധരിച്ചായിരുന്നു അത്.
വഫ ഫിറോസുമായുള്ള അഭിമുഖം അല്പസമയത്തിനുള്ളില് ഏഷ്യാനെറ്റില്‍ ഉണ്ട്. അതിന്റെ പ്രമോ ഇപ്പോള്‍ കണ്ടു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ' എന്റെ പപ്പയോ, ഭര്‍ത്താവോ ബ്രദറോ കുടിക്കില്ല, അതുകൊണ്ട് കുടിക്കുന്നതിന്റെ മണം എനിക്കറിയില്ല.ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു.. പക്ഷെ അതെന്തിന്റെയാണെന്ന് റിപ്പോര്‍ട്ട് വന്നാലേ അറിയൂ... '???? ന്റെ നിഷ്കൂ ???? ഒരു സ്ത്രീയെന്ന നിലയില്‍ അവരീ കേസില്‍ അപമാനിക്കപ്പെടരുത് എന്നൊക്കെ ചിന്തിച്ചിരുന്നു.. പക്ഷെ ന്റെ വഫാ... ഒരു മര്യാദയൊക്കെ വേണ്ടെടെയ് ! അപകടം നടന്ന സമയത്ത് അത് വഴി പോയ മ്മടെ ചങ്ക് സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ധനസുമോദ് D Dhanasumod Renjini Devi അതെ ദിവസം ഏകദേശം രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഒരു പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇടിച്ച വാഹനത്തിന്റെ കനപ്പെട്ട മേല്‍വിലാസം കൊണ്ട് തന്നെയാണ് പോസ്റ്റ് ഉടനെ ഇട്ടത്. ഉന്നതനായ ആരോ ആവണം വാഹനമോടിച്ചതെന്ന് പൊലീസുകാരോട് അയാള്‍ പറഞ്ഞ മേല്‍വിലാസത്തില്‍ നിന്ന് സുമോദിനു മനസ്സിലായിരുന്നു. എന്നാല്‍, അതാരെന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമില്ലായിരുന്നു. ആരായിരുന്നാലും അധികാരമോ പണമോ കൊണ്ട് അവര്‍ രക്ഷപ്പെടരുതെന്ന് സുമോദിനു നിര്‍ബന്ധമുണ്ടായിരുന്നു. മരിച്ചത് ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണെന്ന് അതിനുള്ളില്‍ അറിയാന്‍ കഴിഞ്ഞിരുന്നു.-ഇതായിരുന്നു ദീപ ഇട്ട പോസ്റ്റ്. ഇത് വ്യാപക ചര്‍ച്ചയാകുന്നുണ്ട്.
ശ്രീറാമിന് ജാമ്യം കിട്ടിയതില്‍ വ്യാപക പ്രതിഷേധവുമായി മാധ്യമ ലോകം നില്‍ക്കുമ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസിലോട് വഫ വിശദീകരണവുമായി രംഗത്ത് വന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണം.
ഏഷ്യാനെറ്റ് പ്രെമോ കണ്ട ശേഷം ദീപ ഇട്ട പോസ്റ്റ്
വഫ ഫിറോസുമായുള്ള അഭിമുഖം അല്പസമയത്തിനുള്ളില് ഏഷ്യാനെറ്റില്‍ ഉണ്ട്. അതിന്റെ പ്രമോ ഇപ്പോള്‍ കണ്ടു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ' എന്റെ പപ്പയോ, ഭര്‍ത്താവോ ബ്രദറോ കുടിക്കില്ല, അതുകൊണ്ട് കുടിക്കുന്നതിന്റെ മണം എനിക്കറിയില്ല.ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു.. പക്ഷെ അതെന്തിന്റെയാണെന്ന് റിപ്പോര്‍ട്ട് വന്നാലേ അറിയൂ... '???? ന്റെ നിഷ്കൂ ????
ഒരു സ്ത്രീയെന്ന നിലയില്‍ അവരീ കേസില്‍ അപമാനിക്കപ്പെടരുത് എന്നൊക്കെ ചിന്തിച്ചിരുന്നു.. പക്ഷെ ന്റെ വഫാ... ഒരു മര്യാദയൊക്കെ വേണ്ടെടെയ് !
അപകടം നടന്ന സമയത്ത് അത് വഴി പോയ മ്മടെ ചങ്ക് സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ധനസുമോദ് D Dhanasumod Renjini Devi അതെ ദിവസം ഏകദേശം രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഒരു പോസ്റ്റിട്ടിരുന്നു.
അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇടിച്ച വാഹനത്തിന്റെ കനപ്പെട്ട മേല്‍വിലാസം കൊണ്ട് തന്നെയാണ് പോസ്റ്റ് ഉടനെ ഇട്ടത്. ഉന്നതനായ ആരോ ആവണം വാഹനമോടിച്ചതെന്ന് പൊലീസുകാരോട് അയാള്‍ പറഞ്ഞ മേല്‍വിലാസത്തില്‍ നിന്ന് സുമോദിനു മനസ്സിലായിരുന്നു. എന്നാല്‍, അതാരെന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമില്ലായിരുന്നു. ആരായിരുന്നാലും അധികാരമോ പണമോ കൊണ്ട് അവര്‍ രക്ഷപ്പെടരുതെന്ന് സുമോദിനു നിര്‍ബന്ധമുണ്ടായിരുന്നു. മരിച്ചത് ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകനാണെന്ന് അതിനുള്ളില്‍ അറിയാന്‍ കഴിഞ്ഞിരുന്നു.
ആ പോസ്റ്റില്‍ പറഞ്ഞിരുന്നത് വാഹനത്തില്‍ നിന്നിറങ്ങിയ ആളുടെ കാല് നിലത്തുറയ്ക്കുന്നില്ലായിരുന്നു. അങ്ങനെയോരു അപകടം നടന്നത് പോലും മനസിലാക്കാനുള്ള സ്വബോധം പോലും അയാള്‍ക്കില്ലായിരുന്നു എന്നാണ്.
പത്തു മണിക്കൂര്‍ വളരെ കുറഞ്ഞു പോയി... രണ്ടു ദിവസം കഴിഞ്ഞു രക്തസാമ്പിള്‍ എടുത്താല്‍ കൃത്യമായി അതിന്റെ അംശം കിട്ടിയേനെ ????
ജാമ്യം കിട്ടി... പക്ഷെ ഒരു നിമിഷം നിങ്ങള്‍ക്ക് സ്വസ്ഥത ഉണ്ടാകുമോ ശ്രീറാം? ആ പാവപ്പെട്ട മനുഷ്യന്റെ ആത്മാവിനു നിങ്ങളോട് ക്ഷമിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ മനസാക്ഷിയുള്ള ഞങ്ങളിലൊരാള്‍ക്ക് പോലും നിങ്ങളോട് പൊറുക്കാന്‍ ആവില്ല. ഞാനുമൊരു ഭാര്യയാണ്.. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്.. ഉള്ളു നീറിയൊരു ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ആ മനുഷ്യന് സ്വപ്നങ്ങള്‍ നെയ്തു നെയ്തുണ്ടാക്കിയ വീട്ടില്‍ കരഞ്ഞു തളര്‍ന്നു കിടപ്പുണ്ട്. അവര്‍ക്ക് നീതി ലഭിക്കണം... ലഭിക്കും ഇതിലുമെത്ര മനോഹരമായി നിങ്ങള്‍ അഭിനയിച്ചാലും ??
(സെയ്റ)
അപകട സ്ഥലത്ത് എത്തിയ ധനുസുമോദ് അന്നിട്ട പോസ്റ്റ്
രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നില്‍ ആള്‍ക്കൂട്ടവും പൊലീസ് വാനും നിര്‍ത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിള്‍ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാര്‍ ഒരു ബൈക്കില്‍ ഇടിച്ചു നില്ക്കുന്നു. ബൈക്ക് മതിലിനോട് ചേര്‍ന്ന് കുത്തി നിര്‍ത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പൊലീസ് ആംബുലന്‍സിനു വേണ്ടി കാത്ത് നില്‍ക്കുകയാണ്. ഗുരുതരമായതിനാല്‍ ജീപ്പില്‍ കൊണ്ട് പോകാനാവില്ലെന്നു പൊലീസ് പറഞ്ഞു. കാറില്‍ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആള്‍ക്ക് കാല് നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെണ്‍കുട്ടി ആകെ വിളറി നില്‍പ്പാണ്. അയാള്‍ക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണില്‍ സംസാരിക്കുന്നു.ആംബുലന്‍സ് ഇതിനിടയില്‍ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയില്‍ തന്നെ മനസിലാകും.
കാറില്‍ വന്ന പെണ്‍കുട്ടിയുടെ പേരും വിലാസവും കുറിച്ചു.മരപ്പാലത്ത് എവിടെ? വീട്ടില്‍ ആരുണ്ട്? കൂടെയുള്ള ആള് ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്ക്കോളാന്‍ പൊലീസ് പറഞ്ഞു. ആടി നില്ക്കുന്ന ആളുടെ അഡ്രെസ്സ് പൊലീസ് ചോദിച്ചു.സിവില്‍ സര്‍വീസ് കോളനി, കവടിയാര്‍ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പൊലീസ് ചോദിച്ചില്ല.മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു.കാര്‍ എടുത്ത് മാറ്റുന്നതിനായി ക്യാരി വാന്‍ എത്തി. ബൈക്ക് പൊലീസ് പരിശോധിക്കുന്നതിനിടയില്‍ iffk യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പൊലീസിനോട് ചോദിച്ചെങ്കിലും അവര്‍ തരാന്‍ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടന്‍ ഫോണ്‍ ബാറ്ററി തീര്‍ന്നു ഓഫ് ആയി.
വളവില്‍ തിരിയാതെ മുന്നില്‍ പോയ ബൈക്ക് യാത്രക്കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേര് പൊലീസിനോട് വിശദമായി കാര്യങ്ങള്‍ പറഞ്ഞു.അവരുടെ ഫോണ്‍ നമ്പറും പൊലീസ് ചോദിച്ചു കുറിച്ചെടുത്തു. റൂമിലെത്തി ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റില്‍ ബൈക്കിന്റെ നമ്പര്‍ നല്‍കിയപ്പോഴാണ് മുഹമ്മദ് ബഷീര്‍ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോണ്ടാക്ട് ഗൂഗിള്‍ ചെയ്തപ്പോള്‍ കിട്ടിയ ഫോണ്‍ നമ്പര്‍ ഒടുക്കത്തെ ബിസി.കേടാണോ എന്ന് സംശയം ആയപ്പോള്‍ മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍മാരുടെ വിവരം പരിശോധിച്ചു. ബ്യുറോചീഫിന്റെ പേര് ബഷീര്‍ എന്ന പേര് കാണുന്നത്.രണ്ടാമത്തെ പേരുകാരന് അടുത്ത ചങ്ങാതി കൂടിയായ റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് ആണ്. അവനെ വിളിച്ചപ്പോള്‍ അപകട വിവരം അറിഞ്ഞു മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേല്‍വിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവര്‍ താമസിക്കുന്ന പ്രദേശമാണിത്.മുന്തിയ ഇനം ആളുകളുടെ പോസ്റ്റല്‍ അഡ്രസ്സ് ആണ് കവടിയാര്‍ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയില്‍ തന്നെ പൊലീസ് നടത്തികാണുമായിരിക്കും.
#KeralaPolice #ThiruvananthapuramCityPolice
#museumPoliceStation
#SasiTharoor
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ