1 GBP = 88.70 INR                       

BREAKING NEWS

ലയണ്‍ ചീറിയടുത്തപ്പോള്‍ മറുപടിയില്ലാതെ ഇംഗ്ലീഷ് പട പതറിയതോടെ വിക്കറ്റുകള്‍ ഇല കൊഴിയുംപോലെ; ഒന്നാം ആഷസ് ടെസ്റ്റില്‍ ഓസീസിന് തകര്‍പ്പന്‍ ജയം; എജ്ബാസ്റ്റണില്‍ കുറിച്ച വിജയം 18 വര്‍ഷത്തിന് ശേഷം; ഇംഗ്ലണ്ടിനെ 'ചാര'മാക്കിയതിനൊപ്പം ലോക ടെസ്റ്റില്‍ 24 പോയിന്റും

Britishmalayali
kz´wteJI³

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെ കീറിമുറിച്ച് നേഥന്‍ ലയണ്‍ നിറഞ്ഞാടിയതോടെ ഒന്നാം ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം. ആറ് വിക്കറ്റ് വീഴ്ത്തി ലയണാണ് 398 റണ്‍സ് വിജയലക്ഷ്യം കുറിച്ച ഇംഗ്ലീഷ് പടയുടെ കോട്ട പൊളിച്ചത്. ഒപ്പം, നാലുവിക്കറ്റുമായി പാറ്റ് കമ്മിന്‍സും. 251 റണ്‍സിനാണ് ഓസീസ് ജയം കുറിച്ചത്. ഉച്ചഭക്ഷണത്തിന് മുമ്പും പിമ്പുമായി 12 റണ്‍സിനിടെ, നാലുവിക്കറ്റാണ് അവസാന ദിവസം, ഇംഗ്ലണ്ടിന് നഷ്ടമായത്. ഏഴിന് 97 റണ്‍സ് എന്ന നിലയിലേക്ക് അവര്‍ പതിച്ചു. രണ്ടാം ഇന്നിങ്സില്‍ 146 റണ്‍സിന് എല്ലാവരും പുറത്തായതോടെ വിധിയെഴുതുകയും ചെയ്തു.ടെസ്റ്റില്‍ 350 വിക്കറ്റെന്ന നേട്ടവും ലയണ്‍ ഒന്നാം ആഷസ് ടെസ്റ്റില്‍ സ്വന്തമാക്കി.

ജയത്തോടെ ലോക ടെസ്റ്റില്‍ ചാംപ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയ്ക്ക് 24 പോയന്റ് ലഭിച്ചു. പതിനെട്ട് വര്‍ഷത്തിന് ശേഷമാണ് എജ്ബാസ്റ്റനില്‍ ഓസ്ട്രേലിയ ജയിക്കുന്നത്. 37 റണ്‍സെടുത്ത ക്രിസ് വോക്സാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജയ്സന്‍ റോയ്, ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവര്‍ 28 റണ്‍സ് വീതം നേടി. ഇംഗ്ലിഷ് നിരയിലെ അഞ്ച് താരങ്ങള്‍ രണ്ടക്കം കാണാനാകാതെ പുറത്തായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 284 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടിയില്‍ ഓപ്പണര്‍ റോറി ബേണ്‍സിന്റെ സെഞ്ചുറി (133) മികവില്‍ ഇംഗ്ലണ്ട് 374 റണ്‍സെടുത്തു. ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും ഓസീസ് താരം സ്റ്റീവ് സ്മിത്ത് സെഞ്ചുറി (144, 142) നേടി. രണ്ടാം ഇന്നിങ്സില്‍ മാത്യു വെയ്ഡ് കൂടി സെഞ്ചുറി (110) നേടിയതോടെ ഓസീസ് ഏഴിന് 487 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

സ്‌കോര്‍: ഓസ്‌ട്രേലിയ 284 & 487/7 ഡിക്ലയേര്‍ഡ്, ഇംഗ്ലണ്ട് 374 & 146.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category