1 GBP = 88.70 INR                       

BREAKING NEWS

ഇന്നലെ വരെ ദൈവമായി വാഴ്ത്തപ്പെട്ടയാള്‍ ഇന്ന് പിശാചിനേക്കാള്‍ മോശക്കാരാകുന്നു; നട്ടെല്ല് പ്രധാന ആസ്തിയായിട്ടും ചെറിയൊരു ദൗര്‍ബല്യം ഇല്ലാതാക്കിയത് സുന്ദരമായ ഒരു ഭാവി; രണ്ട് കുഞ്ഞുങ്ങളെ അനാഥനാക്കി ഭൂമിയൊഴിയേണ്ടി വന്ന ഹതഭാഗ്യന്റെ നഷ്ടം വച്ച് നോക്കുമ്പോള്‍ ശ്രീരാമിന്റേത് എന്ത് നഷ്ടം എന്ന് ചോദിക്കേണ്ടതുണ്ടെങ്കിലും ഈ ദുരന്തം എനിക്കും നിങ്ങള്‍ക്കും ഒരു പാഠമാവേണ്ടതില്ലേ; ശ്രീറാം വെങ്കിട്ടരാമന്റെ ദുര്‍വിധി നമ്മളെ എന്തുകൊണ്ട് പേടിപ്പിക്കണം?

Britishmalayali
kz´wteJI³

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവ ഐഎഎസ്സുകാരനോട് സഹതാപം തോന്നുത് കെഎം ബഷീര്‍ എന്ന അകാലത്തില്‍ അകാരണമായി പൊലിഞ്ഞ യുവ മാധ്യപ്രവര്‍ത്തകന്റെ അനാഥയായ ഭാര്യയോടും കുഞ്ഞുങ്ങളോടും കുടുംബത്തോടും കാണിക്കുന്ന അനീതിയാണ് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. എന്റെ സഹതാപവും അനുകമ്പവും മുഴുവന്‍ ാ കുടുംബത്തോട് തന്നെയാണ്. രാജ്യത്തെ നിയമം അനുസരിച്ച് റോഡിലൂടെ വാഹനം ഓടിച്ച് പോയി എന്ന ഒറ്റക്കാരണം കൊണ്ട് ആ മനുഷ്യന്റെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു, അതിന് പകരം വയ്ക്കാന്‍ ഒന്നും തന്നെ ഇല്ല. എന്റെ ചിന്ത മുഴുവന്‍ ആ കുടുംബത്തെ കുറിച്ച് മാത്രമാണ്.

ബഷീറിന്റെ സ്ഥാനത്ത് ഞാനോ എനിക്ക് വേണ്ടപ്പെട്ട മറ്റാരെങ്കിലുമോ ആയിരുന്നെങ്കില്‍ എന്ന് ആലോചിക്കുമ്പോള്‍ തന്നെ എന്റെ ഹൃദയം തേങ്ങിപ്പോകുന്നു. അതുകൊണ്ട് തന്നെ ഞാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറയുന്നു നിയമത്തിന്റെ ഒരു പഴുതും ഒരു സഹായം പോലും വെങ്കിട്ടരാമന് ചെയ്തുകൊടുക്കരുത്. ആ മനുഷ്യന്‍ കുറ്റം സമ്മതിക്കണം, ശിക്ഷ അനുഭവിക്കണം. ബാക്കി വരുന്നതൊക്കെ സ്വയം ഏറ്റെടുക്കണം. എന്നാല്‍ മറ്റൊരു വശത്ത് ശ്രീരാം വെങ്കിട്ടരാമനോടുള്ള എന്റെ അനുകമ്പയും സഹതാപവും എന്നെ വേട്ടയാടുന്നു. ഒന്നുരണ്ട് തവണ ഞാന്‍ ശ്രീറാം വെങ്കിട്ടരാമനുമായി സംസാരിച്ചിട്ടുണ്ട്. ഈ നാടിനെ കുറിച്ചുള്ള ആകുലതകളും ഈ നാട് നന്നാക്കേണ്ടതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവയെല്ലാം തന്നെ എന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. രാഷ്ട്രീയ മേലാളന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ആ ചെറുപ്പക്കാരനിലൂടെ ഞാന്‍ കണ്ടത് നല്ലൊരു കേരളത്തെ ആണ്.

ആ മനുഷ്യന്‍ രണ്ട് വര്‍ഷമെങ്കിലും കളക്ടറായി സേവനമനുഷ്ടിക്കേണ്ടതുണ്ടെന്നും അതിന് പിണറായി വിജയന്‍ എത്ര ശ്രമിച്ചാലും കഴിയില്ല എന്ന് ഇന്നലെയാണ് ഞാന്‍ വീഡിയോ ഇറക്കിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീറാം തിരിച്ചെത്തി സര്‍വ്വീസില്‍ പ്രവേശിക്കുമ്പോള്‍ ആര്‍ക്കും വേണ്ടാത്ത സര്‍വ്വേ വകുപ്പ് കൊടുക്കുന്നതിനെ കുറിച്ചും ഞാന്‍ പറഞ്ഞിരുന്നു. അതൊക്കെ കൊണ്ട് തന്നെ ശ്രീറാമിന്റെ ഈ ദുര്‍വിധി എന്നെ വല്ലാതെ വേട്ടയാടുന്നു. ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ട ആളാണ് എങ്കില്‍ പോലും അയാള്‍ക്ക് ഇങ്ങനെയൊരു വിധി ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് വിഷമിക്കാതിരിക്കുന്നത്.

ഇനി ശ്രീറാമിന്റെ ജീവിതം അപകടകരമാം വിധം ദുരന്തമായിരിക്കും എന്ന അവസ്ഥ എന്നെ സങ്കടപ്പെടുത്തുന്നു. ഒന്നാമത് ഇന്റഗ്രിറ്റിയും നട്ടെല്ലും അതിന്റെ പേരില്‍ ലഭിക്കുന്ന സല്‍പ്പേരും മാത്രമാണ് ശ്രീറാമിനെ പോലെ ഉള്ളവരുടെ സമ്പാദ്യം. ശ്രീറാം എന്നും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനായിരുന്നു പക്ഷേ അമിതമായ മദ്യപാനം അയാളെ ഈ അപകടത്തില്‍ കൊണ്ട് ചെന്ന് എത്തിച്ചു. സത്യസന്ധന്മാരായ ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ ചില ന്യൂനതകള്‍ ഉണ്ടാകും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ലോകത്തെ നന്നാക്കാന്‍ശ്രമിച്ച പല നേതാക്കളും ന്യൂനതകള്‍ക്ക് അടിമകളായിരുന്നു. അത്കൊണ്ട് തന്നെയാണ് പല കൂട്ടുകാരും ശ്രീറാമിനെ ഇതില്‍ നിന്നെല്ലാം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചത്. ഏ്റ്റവും കുറഞ്ഞത് മദ്യപിച്ച് വാഹനമെടുക്കരുത് എന്ന കാര്യം പോലും മറന്നു എന്നതാണ് ശ്രീറാമിന് പറ്റിയ പ്രശ്നം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category