1 GBP = 88.40 INR                       

BREAKING NEWS

എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥിനി മരിച്ചത് ബസിന്റെ ഡോര്‍ തലയ്ക്കടിച്ച്; അപകടം നടന്നത് ബസില്‍ നിന്ന് ഇറങ്ങി നടന്ന് പോകുമ്പോള്‍; ബസ് ജീവനക്കാരുടെ അശ്രദ്ധയ്ക്കിരയായ 19 കാരിക്ക് ദാരുണാന്ത്യം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സ്വകാര്യ ബസിന്റെ ഡോര്‍ തലയ്ക്കടിച്ച് എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥിനി മരിച്ചു. വെള്ളല്ലുര്‍ ഗായത്രി ഭവനില്‍ പരേതനായ ഷാജീസിന്റെയും റീഖയുടേയും മകള്‍ ഗായത്രിയാണ് മരിച്ചത്. കിളിമാനൂരിനടുത്ത് നഗരൂര്‍ രാജധാനി എഞ്ചിനീയറിഗ് കോളേജിലെ ഫൈനല്‍ ഈയര്‍ വിദ്യാര്‍ത്ഥിനിയാണ് ഗായത്രി. ബാലസുബ്രഹ്മണ്യം എന്ന സ്വകാര്യ ബസ്സിന്റെ തുറന്നിട്ടിരുന്ന ഡോര്‍ തലയ്ക്കടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത് ഈ ബസില്‍ തന്നെയാണ് ഗായത്രി യാത്ര ചെയ്തത്.

രാവിലെ പത്ത് മണിയോടെ നഗരുര്‍ നെടുമ്പറമ്പ് റോഡില്‍ കോളേജ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. വെള്ളല്ലൂരില്‍ നിന്നു പതിവുപോലെ കാലത്ത് എട്ടരമണിയോടെ ബാലസുബ്രഹ്മണ്യം ബസ്സില്‍ കോളേജിലേക്ക് പോവുകയായിരുന്നു. കോളേജ് ജംഗഷനില്‍ നെടുമ്പറമ്പില്‍ ഇറങ്ങി മുന്നോട്ട് നടക്കുമ്പോള്‍ അതേ ബസ് ഡോര്‍ അടയ്ക്കാതെ വന്നതുകാരണം വിദ്യാര്‍ത്ഥിനിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഗായത്രിയെ വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളല്ലൂരില്‍ സംസ്‌ക്കരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category