1 GBP = 88.50 INR                       

BREAKING NEWS

ബിരുദ പഠനത്തിനൊപ്പം മെഡിസിനും ചേര്‍ന്ന ശ്രേയ മുത്തുവിന് പ്രായം വെറും പതിനഞ്ച്; പാതി മലയാളിയായ ഈ പെണ്‍കുട്ടി വിസ്മയിപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയത് ആറാം ഗ്രേഡ് മുതല്‍ ഡബിള്‍ പ്രമോഷന്‍ നേടി; ഉയരങ്ങളിലേക്ക് കുതിക്കുന്ന മകള്‍ക്ക് പ്രചോദനം നല്‍കി ഡോക്ടര്‍ ദമ്പതികളും

Britishmalayali
kz´wteJI³

കാസാ ഗ്രാന്‍ഡേ: പതിനഞ്ചുകാരിയായ പാതിമലയാളി പഠിക്കുന്നത് ബിരുദ ക്ലാസുകളില്‍. ബിരുദത്തിനൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസം കൂടി നേടി അത്ഭുതം സൃഷ്ടിക്കുന്നതുകൊല്ലം കിടങ്ങല്‍ സ്വദേശി ഡോ. കവിത ജഗദീശന്റെയും തമിഴ്നാട് ചെന്നെ സ്വദേശി ഡോ. ജെറാള്‍ഡ് മുത്തുവിന്റെയും മകള്‍ ശ്രേയ മുത്തു എന്ന പതിനഞ്ചുകാരിയാണ്. പഠനത്തില്‍ മിടുക്കിയായ ഈ പെണ്‍കുട്ടി ആറാം ഗ്രേഡ് മുതല്‍ ഡബിള്‍ പ്രെമോഷന്‍ നേടിയാണ് ചെറുപ്രായത്തില്‍ തന്നെ ഇവിടെവരെ എത്തിയത്.

ഉയരങ്ങളിലേക്ക് കുതിക്കുന്ന ശ്രേയയുടെ മാതൃക തന്റെ രക്ഷിതാക്കള്‍ തന്നെയാണ്. കൊല്ലം കിടങ്ങല്‍ സ്വദേശി ഡോ. കവിത ജഗദീശനാണ് മാതാവ്. പിതാവ് ഡോ. ജെറാള്‍ഡ് മുത്തു തമിഴ്നാട് ചെന്നെ സ്വദേശിയും. വര്‍ഷങ്ങളായി ഇരുവരും കാസാ ഗ്രാന്‍ഡേയില്‍ പ്രാക്ടീസ് ചെയ്യുന്നു. രക്ഷിതാക്കളെ കണ്ടു വളര്‍ന്ന ശ്രേയയുടെ എക്കാലത്തെയും ലക്ഷ്യം ഡോക്ടര്‍ ആവുകതന്നെയായിരുന്നു. ശ്രേയയുടെ സഹോദരനും ഡോക്ടര്‍ സ്വപ്നവുമായി മുന്നോട്ടു പോകുന്നു. കഴിഞ്ഞ വര്‍ഷം രക്ഷിതാക്കള്‍ പ്രാക്ടീസ് ചെയ്യുന്ന ഒയാസിസ് ഹെല്‍ത്ത് സെന്ററില്‍ ശ്രേയയും പോയിരുന്നു. അവിടെ വച്ച് രോഗികളുമായി ഇടപെടുകയും ചെറിയ സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. 'ഡോക്ടര്‍മാരുടെ ഓഫീസിലാണ് ഞാന്‍ വളര്‍ന്നത്, രോഗികളുമായുള്ള ഇടപെടല്‍ പണ്ടുമുതലേ ശീലമാണ്. ഡോക്ടറാകുമ്പോള്‍ ഇക്കാര്യങ്ങള്‍ എന്നെ വലിയ രീതിയില്‍ സഹായിക്കുമെന്നാണ് കരുതുന്നത്' ശ്രേയ പറഞ്ഞു.

ഓഗസ്റ്റില്‍ ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്സിറ്റിയിലാണ് ശ്രേയയുടെ ക്ലാസുകള്‍ ആരംഭിക്കുന്നത്. മൂന്നു വര്‍ഷത്തെ ബിരുദ പഠനം കഴിഞ്ഞാല്‍ മെഡിക്കല്‍ സ്‌കൂളില്‍ ഇപ്പോഴെ ഒരു സീറ്റ് ഉറപ്പിച്ചാണ് പാതിമലയാളിയായ ശ്രേയ മുന്നേറുന്നത്. കാസാ ഗ്രാന്‍ഡേയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രെപ്രേറ്ററി അക്കാദമിയിലെ വിദ്യാര്‍ത്ഥിയായിരുന്നു ശ്രേയ.

അപേക്ഷിച്ചതിനെല്ലാം അഡ്മിഷന്‍
മെഡിസിന് നേരത്തെ ചേരുന്നതിനായി നിരവധി കോഴ്സുകള്‍ക്ക് ശ്രേയ അപേക്ഷ നല്‍കിയിരുന്നു. ഡിഗ്രിക്ക് ശേഷം വേഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ലഭിക്കുന്നതിനായിരുന്നു ശ്രമം. എട്ടെണ്ണത്തില്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ഏഴെണ്ണത്തിലും അഡ്മിഷന്‍ ലഭിച്ചു. ഇപ്പോള്‍ ഡിഗ്രിയോടൊപ്പം മെഡിസിനും പഠിക്കാന്‍ സാധിക്കുന്ന കോഴ്സാണ് തിരഞ്ഞെടുത്തത്. നിരവധി കാരണങ്ങള്‍ കൊണ്ട് ജിസിയുവിന്റെ കോഴ്സാണ് ശ്രേയ തിരഞ്ഞെടുത്തത്. വരുന്ന ഓഗസ്റ്റില്‍ 16 വയസ്സാകുന്ന ഈ വിദ്യാര്‍ത്ഥിനി തുടര്‍പഠനത്തിനായി തിരിക്കും. ജിസിയുവിലെ ശ്രേയയുടെ പ്രവേശനം പൂര്‍ണമായും മാര്‍ക്ക് അടിസ്ഥാനത്തില്‍ ആയിരുന്നു. കൂടാതെ, 1000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും ഈ മിടുക്കിക്ക് ലഭിച്ചു. വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരിലുള്ള നിരവധി സ്‌കോളര്‍ഷിപ്പുകളും ശ്രേയയെ തേടിയെത്തി.

ജിസിയുവില്‍ നിന്നും മൂന്നു വര്‍ഷത്തെ ഡിഗ്രിയും തുടര്‍ന്ന് ലേക്ക് എറിക് കോളജ് ഓഫ് ഓസ്റ്റോപതിക് മെഡിസിനില്‍ നാലുവര്‍ഷത്തെ പഠനവുമാണ് ഉദ്ദേശിക്കുന്നത്. കണക്കില്‍ മിടുക്കിയായ ശ്രേയയ്ക്ക് ഈ വിഭാഗത്തിലും നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പഠനത്തിനു പുറമേയുള്ള കാര്യങ്ങളിലും ശ്രേയ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രൊജക്ടിന്റെ ഭാഗമായി മിത്ര റീഹാബിലെറ്റേഷന്‍ ഫണ്ട് എന്ന പേരില്‍ സാമൂഹ്യ പ്രവര്‍ത്തനം സംഘടിപ്പിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിത്ര റീഹാബിലെറ്റേഷന്‍ സെന്ററുമായി ചേര്‍ന്ന് 7000 ഡോളറാണ് ശ്രേയ സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള ആളുകളെ സഹായിക്കുന്നതായിരുന്നു ഈ പരിപാടി.

വേരുകള്‍ മറക്കാത്ത പെണ്‍കുട്ടി
പുതിയ കോളജിലേക്ക് പോകുന്നതിന്റെ ആവേശത്തിലാണ് ശ്രേയ. എന്നാല്‍, ചെറിയ പ്രായത്തില്‍ തന്നെ കോളജില്‍ എത്തുന്നതിനാല്‍ ചെറിയ പേടിയും ഉണ്ട്. പക്ഷേ, ഡോക്ടര്‍ ആവുകയെന്നത് വലിയ ആഗ്രഹമായതിനാല്‍ എല്ലാകാര്യങ്ങളെയും പോസറ്റീവ് ആയിട്ടാണ് കാണുന്നത്. ഇത്രയും വേഗം പഠനം ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷവും പങ്കുവെച്ചു. ജിസിയുവിലെ ചില അദ്ധ്യാപകരുമായി ഇപ്പോള്‍ തന്നെ ബന്ധപ്പെട്ട് വരികയാണ് ഈ കൊച്ചുമിടുക്കി. ഭാവിയില്‍ ഒരു സര്‍ജനോ, ത്വക്ക് രോഗ വിദഗ്ധയോ ആകാനാണ് ആഗ്രഹം. എവിടെയെല്ലാം പഠിച്ചാലും ഒടുവില്‍ കാസാ ഗ്രാന്‍ഡേയില്‍ തന്നെ തിരികെ വന്ന് ജനങ്ങളെ സേവിക്കണമെന്നാണ് വിചാരിക്കുന്നതെന്നും ഈ മിടുക്കി വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category