1 GBP = 94.00 INR                       

BREAKING NEWS

ഹൃദയത്തില്‍ പ്രണയം മൊട്ടിട്ടപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ തടസ്സമായി നിന്നത് രാജ്യത്തെ നിയമം; പഠിച്ച പാഠങ്ങളെല്ലാം ഉപയോഗിച്ച് വാദിച്ച് 377-ാം വകുപ്പ് റദ്ദാക്കിയത് നൂറ്റാണ്ടുകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനാകെ വേണ്ടി; സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന വിധി നേടിയെടുത്ത മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും ഇനി വിവാഹിതരാകുക നിയമപ്രകാരം തന്നെ

Britishmalayali
kz´wteJI³

ഡല്‍ഹി: ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവര്‍ഗലൈംഗികത കുറ്റകരമാണെന്ന് പറഞ്ഞു വയ്ക്കുന്ന ഭരണഘടനയിലെ 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയ ദിവസം. രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെ നൂറ്റാണ്ടുകളിലൂടെ ഉറഞ്ഞു കൂടിയ വെറുപ്പ് കലര്‍ന്ന സദാചാരത്തിന് ഭരണഘടനയില്‍ മാത്രമല്ല സമൂഹത്തിന്റെ ഒരിഴയിലും സ്ഥാനമില്ലെന്ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിക്കുമ്പോള്‍ മഴവില്‍ നിറത്തില്‍ ആഘോഷങ്ങള്‍ പടര്‍ന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ നിലവില്‍ വന്ന സെക്ഷന്‍ 377 നെതിരെയുള്ള നിയമയുദ്ധത്തില്‍ മുന്നണിപ്പോരാളികളായിരുന്നു അഭിഭാഷകരായ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും. ഇരുവരും ഇനി ഇന്ത്യന്‍ നിയമത്തിനനുസരിച്ചു തന്നെ പങ്കാളികളായി ജീവിക്കും.

കോടതിയില്‍ നേടിയെടുത്തിയ വിജയത്തിന് ഒരു വയസ്സാകുമ്പോള്‍ തങ്ങള്‍ പരസ്പരം പ്രണയിക്കുന്നവരാണെന്ന് അന്താരാഷ്ട്ര മാധ്യമത്തിനു നല്‍തിയ അഭിമുഖത്തിലൂടെ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും വെളിപ്പെടുത്തുന്നു. സിഎന്‍എന്‍ ന്റെ ഫരീദ് സക്കറിയയുമായുള്ള സംഭാഷണത്തിനിടെയാണ് അഭിഭാഷകര്‍ മനസ്സു തുറന്നത്. തൊഴില്‍പരമായ വിജയവും നേട്ടവും എന്നപോലെ തന്നെ അന്ന് കോടതിയില്‍ തങ്ങളെത്തേടിയെത്തിയത് വ്യക്തിപരമായ വിജയവുമായിരുന്ന എന്ന് ഇവര്‍.

സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് എടുത്തുമാറ്റുന്നതുവരെ പോരാടിയ ഇരുവരുടെയും ചരിത്രവും ചെറുതല്ല. സുപ്രീംകോടതി ജസ്റ്റിസായിരുന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ സഹോദരപുത്രിയാണ് അരുന്ധതി. മേനക, മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ഉപദേഷ്ടാവും ചിന്തകനുമായിരുന്ന മോഹന്‍ ഗുരുസ്വാമിയുടെ മകളാണ്.

2013 ല്‍ സെക്ഷന്‍ 377 നെതിരെ ഇവര്‍ സമര്‍പ്പിച്ച പരാതി കോടതി തള്ളിയിരുന്നു. പക്ഷേ അതില്‍ നിരാശരാവതെ പോരാട്ടം തുടരാനായിരുന്നു തീരുമാനം. ഞങ്ങള്‍ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്ന കോടതി തന്നെ സ്വവര്‍ഗാനുരാഗികളെ രണ്ടാംകിട പൗരന്മാരായേ കാണാന്‍ സാധിക്കുവെന്ന് അന്ന് പറഞ്ഞത് വല്ലാത്ത ആഘാതമായിരുന്നു, കാട്ജു പറയുന്നു. 2013 ലെ പരാജയം അഭിഭാഷകരെന്ന പോലെ പൗരന്മാരായും വ്യക്തികളായുമുള്ള പരാജയം ആയിരുന്നുവെന്ന് ഗുരുസ്വാമി കൂട്ടിച്ചെര്‍ത്തു. ഒരു ക്രിമിനല്‍ ആയി കോടതിയില്‍ മറ്റു കേസുകള്‍ വാദിക്കന്‍ പോകേണ്ടാതെ വരുന്നതില്‍ സന്തോഷമുണ്ട്.

ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ വിധിക്കു ശേഷം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇവരെത്തേടി അഭിനന്ദനങ്ങള്‍ ഒഴുകിയെത്തി. ടൈം മാഗസിന്‍ പുറത്തിറക്കിയ 2019 ല്‍ ലോകത്തെ ഏറ്റവും സ്വാധീനച്ച വ്യക്തികളുടെ ലിസ്റ്റിലും അരുന്ധതിയുടെയും മേനകയുടെയും പേരുകള്‍ ഇടം നേടി.

സ്വവര്‍ഗാനുരാഗത്തിനെതിരെ പോസ്റ്റ് കൊളോണിയല്‍ രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ എല്ലാം തന്നെയും കൊളോണിയല്‍ ഭരണകൂടം തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചവയാണെന്ന് ഗവണ്‍മെന്റകള്‍ തിരിച്ചറിയുകയും സ്വന്തം രാജ്യത്തിന്റെ സംസ്‌കാരവുമായോ ചരിത്രവുമായോ ്അവയ്ക്ക് ബന്ധമില്ലെന്ന് മനസ്സിലാക്കുകയും വേണം, ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധി മറ്റു രാജ്യങ്ങളിലെ ആളുകള്‍ക്ക് ലിംഗനീതിക്കും അവകാശങ്ങള്‍ക്കും വേണ്ടി പോരാടുവാന്‍ പ്രേരകമാകുമെന്നും അഭിഭാഷകര്‍ പ്രതീക്ഷിക്കുന്നു.

സെക്ഷന്‍ 377 നെതിരെ രണ്ടു പതിറ്റാണ്ടോളം നീണ്ട നിയമ യുദ്ധത്തിന് തുടക്കും കുറിക്കുന്നത് 2001 ല്‍ നാസ് ഫൗണ്ടേഷന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലൂടെയാണ്. സെക്ഷന്‍ 377 ന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിക്കുകയും സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയത് ഈ ഹര്‍ജി കോടതി 2003 ല്‍ തള്ളിയെങ്കിലും ഇതിനെതിരെ 2006 ല്‍ നാസ് ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. പുനപ്പരിശോധിക്കണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതിയിലേക്ക് ഹര്ജി തിരിച്ചയച്ചു. 2009 ജൂലൈയില്‍ ഭരണഘടന ഉറപ്പു നല്‍കന്ന ജീവിക്കുവാനും സ്വാതന്ത്യത്തിനും തുല്യതയ്ക്കുമുള്ള അവകാശങ്ങളെ 377 ലംഘിക്കുന്നുവെന്ന കണ്ട ഡല്‍ഹി ഹൈക്കോടതി ഈ വകുപ്പ് റദ്ദാക്കുന്നതായി വിധി പ്രഖ്യാപിച്ചു.

എന്നാല്‍ 2013ല്‍ ഈ വിധിക്കെതിരെ വന്ന ഹരജികള്‍ പരിഗണിക്കവെ സുപ്രീംകോടതി, ഡല്‍ഹി ഹൈക്കോടതിയുടെ വിധി നിലനില്‍ക്കില്ലെന്ന അനുമാനത്തിലാണ് എത്തിയത്. രാജ്യത്തെ LGBTQ സമൂഹത്തിനേറ്റ കനത്ത പ്രഹരമായി സുപ്രീം കോടതിയുടെ തീരുമാനം. 2016 ഏപ്രിലില്‍ മേനക ഗുരുസ്വാമിയും അരുന്ധതി കാട്ജുവും ടങ്ങുന്ന അഭിഭാഷക സംഘം നര്‍ത്തകനായ നവ്‌തേജ് സിങ് ജോഹറിനും മറ്റു നാലുപേര്‍ക്കുമായി സെക്ഷന്‍ 377 നെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചു.

2017 ഓഗസ്റ്റില്‍ ആധാറിനെ സംബന്ധിച്ചുള്ള വിധിയില്‍ സ്വകാര്യത മൗലികാവകാശമാണെന്നു പറഞ്ഞ സുപ്രീം കോടതി ഒരാളുടെ ലൈംഗിക ചായ്വ് അയാളുടെ സ്വകാര്യതയുടെ ഭാഗമാണെന്നും അതിന്മേലുള്ള വിവേചനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞത് നിര്‍ണായകമായി. ഒടുവില്‍ 2018 സെപ്റ്റംബറില്‍ ജോഹര്‍ സമര്‍പ്പിച്ച പെറ്റീഷന് അനുകൂലമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്റെ പൂര്‍ണ പിന്തുണയോടെ വിധി വരുകയും സ്വവര്‍ഗ ലൈംഗികത ഇന്ത്യയില്‍ കുറ്റകരമല്ലാതാവുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category