1 GBP = 88.70 INR                       

BREAKING NEWS

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള സാധ്യതാ ടീമിനെ ഞായറാഴ്ച്ച പ്രഖ്യാപിക്കും; കരീബിയന്‍ നാട്ടില്‍ ടീം ഇന്ത്യയെ കോഹ്ലി തന്നെ നയിക്കുമെന്ന് സൂചന; ധോണി ടീമില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം; ലോകകപ്പിലും ആശങ്ക നിറച്ച നാലാം നമ്പറില്‍ ആരെന്ന ചോദ്യം ഇനിയും ബാക്കി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി, 19 ജൂലൈ; വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള സാധ്യതാ ടീം പ്രഖ്യാപനം ഇന്നുണ്ടാവില്ല. സാധ്യതാ ടീമിനെ ബിസിസിഐ ഞായറാഴ്ച്ച പ്രഖ്യാപിക്കും. 3 വീതം ട്വന്റി20യും, ഏകദിനവും, 2ടെസ്റ്റ് മത്സരങ്ങളും പരമ്പരയില്‍ ഉണ്ടാകും. ഓഗസ്റ്റ് മൂന്നിനായിരിക്കും പര്യടനം ആരംഭിക്കുക എംഎസ്‌കെ പ്രസാദ് അദ്ധ്യക്ഷനായ സെല്ക്ഷന്‍ കമ്മിറ്റി ഇന്ന് മുംബൈയില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു. കമ്മിറ്റി ചെയര്‍മാനായിരിക്കണം സെലക്ഷന്‍ കമ്മിറ്റി യോഗം വിളിക്കേണ്ടതെന്നും ബിസിസിഐ സെക്രട്ടറിയല്ലെന്നുമുള്ള ക്രിക്കറ്റ് ഭരണസമിതിയുടെ നിര്‍ദ്ദേശം പ്രഖ്യാപനം വൈകാന്‍ പ്രധാന കാരണമായി. ആരാണ് യോഗം വിളിക്കേണ്ടതെന്ന ആശയക്കുഴപ്പം നിലനിന്നിരുന്നു.

കളിക്കാരുടെ ഫിറ്റ്‌നെസ്സ് റിപ്പോര്‍ട്ട് ശനിയാഴ്ച്ച രാവിലെ മാത്രമേ ലഭിക്കൂ എന്നതും സെല്ക്ഷന്‍ മീറ്റിങ്ങ് മാറ്റി വെയ്ക്കാന്‍ കാരണമായി. സാധ്യതാ ടീമിന്റെ പ്രഖ്യാപനത്തെ ആകാംഷയോടെയാണ് കായികലോകം കാത്തിരിക്കുന്നത്. മാഞ്ചസ്റ്ററില്‍ നടന്ന സെമിയില്‍ ന്യൂസിലന്‍ഡിനോട് പരാജയം ഏറ്റുവാങ്ങി ലോകകപ്പില്‍ നിന്ന് ഇന്ത്യപുറത്തായതിന് പിന്നാലെ വരുന്ന പര്യടനത്തില്‍ ടീമില്‍ ആരെക്കെയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ആശങ്ക പരത്തുന്നുണ്ട്.

കോഹ്ലിക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ എങ്കിലും വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കാന്‍ ക്യാപ്റ്റനും ഉണ്ടാകുമെന്നാണ് സൂചന. ലോകകപ്പില്‍ ഇന്ത്യയെ കുഴക്കിയ നാലാം നമ്പര്‍ സ്ഥാനത്തിനു യോജിച്ച ബാറ്റ്‌സ്മാനെ കണ്ടെത്തുന്നതും വെല്ലുവിളിയാകും. അജിന്‍ക്യ രഹാനെ, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡേ എന്നീ പേരുകള്‍ നാലാം സ്ഥാനത്തേക്കുയരുന്നു.

ടീമിന്റെ സെമി ഫൈനല്‍ തോല്‍വിയില്‍ അത്യധികം നിരാശനായിരുന്നു കോഹ്ലി. വ്യക്തമായ മേല്‍ക്കൈയോടെയുള്ള വിജയത്തില്‍ കുറഞ്ഞതൊന്നും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും ക്യാപ്റ്റന്‍ പ്രതീക്ഷിക്കുന്നില്ല. ഇതിനിടെ എംഎസ് ധോണി ടീമില്‍ ഉണ്ടാകുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം ഏറുകയാണ്. വിരമിക്കണോ വേണ്ടയോ എന്ന തീരുമാനം ധോണിക്കായിരിക്കണം വിട്ടു കൊടുക്കേണ്ടത് എന്ന് ഇതിഹാസ താരം സച്ചിനടക്കം പറഞ്ഞിരുന്നു.

എന്നാല്‍ ബിസിസിഐയോടോ സെലക്ഷന്‍ കമ്മിറ്റിയോടോ ഇതുവരെ ഔദ്യോദികമായി തന്റെ തീരുമാനം അറിയിച്ചിട്ടില്ല. ധോണിയുടെ അഭാവം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക ഋഷഭ് പന്തിനായിരിക്കും. പക്ഷേ ടെസ്റ്റ് മത്സരങ്ങള്‍ക്കായി വൃദ്ധിമാന്‍ സാഹയുടെ പേരും കമ്മിറ്റിയുടെ പരിഗണനയില്‍ ഉണ്ടാകും. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ മൂന്നാം ഓപ്പണര്‍ ആരായിരിക്കുമെന്ന് തീരുമാനിക്കുന്നതും സെലക്ഷന്‍ കമ്മിറ്റിക്ക് തലവേദനയാകും. ഓസീസിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഓപ്പണര്‍മാരായി പാഡണിഞ്ഞ മയങ്ക് അഗര്‍വാളും കെഎല്‍ രാഹുലും ആ സ്ഥാനം നിലനിര്‍ത്തുവാന്‍ തന്നെയാണ് സാധ്യത. ശുഭ്മാന്‍ ഗില്‍, പികെ പഞ്ചല്‍ എന്നിവരില്‍ ഒരാള്‍ തുടര്‍ന്ന് ക്രീസിലെത്തിയേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category