1 GBP = 88.40 INR                       

BREAKING NEWS

എസ്സെക്‌സിലെ ഹാര്‍ലോ സെയിന്റ് തോമസ് മൂര്‍ ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ ആഘോഷം വര്‍ണ്ണാഭമായി

Britishmalayali
രഞ്ജിത്ത് കൊല്ലം

സ്സെക്‌സിലെ ഹാര്‍ലോ സെയിന്റ് തോമസ് മൂര്‍ ചര്‍ച്ചില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. സീറോ മലബാര്‍ സഭ ഇടവകയുടെ നേതൃത്വത്തില്‍ ഹാര്‍ലോ സെയിന്റ്‌തോമസ് മൂര്‍ ചര്‍ച്ചില്‍ ശനിയാഴ്ച രാവിലെ രാവിലെ 11 മണിക്ക് കൊടിയേറ്റോടെ തുടങ്ങിയ ചടങ്ങുകള്‍ക്ക് ഫാദര്‍ ജോസഫ് അന്ത്യാംകുളം നേതൃത്വം നല്‍കി. പ്രസുദേന്തി വാഴ്ചക്കും രൂപം എഴുന്നള്ളിച്ചു വയ്ക്കലിനും ശേഷം പന്ത്രണ്ട് മണിയോടെ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ലത്തീഞ്ഞു പ്രദക്ഷിണവും നേര്‍ച്ചക്കാഴ്ച സമര്‍പ്പണവും നടന്നു. യുകെയിലെ പ്രശസ്ത ചെണ്ടമേള ഗ്രൂപ്പായ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ 12 അംഗസംഘത്തിന്റെ ചെണ്ടമേളം ചടങ്ങുകള്‍ക്ക് കേരളീയ തനിമയേകി. ആധ്യാത്മിക ചടങ്ങുകള്‍ക്ക് ശേഷം വിവിധ കലാപാരിപാടികള്‍ക്കും, സ്നേഹവിരുന്നിനും ശേഷം കൊടിയിറക്കോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category