1 GBP = 88.50 INR                       

BREAKING NEWS

കലാശപ്പോരിന് ടോസ് നേടി ന്യൂസിലന്റ്; ലോര്‍ഡ്സില്‍ അതിഥികള്‍ ആദ്യം ബാറ്റ് ചെയ്യും; സെമിയിലെ അതേ ടീം നിലനിര്‍ത്തി കീവികളും ഇംഗ്ലണ്ടും; ലോര്‍ഡ്‌സില്‍ നടന്ന നാല് മത്സരങ്ങളിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീം

Britishmalayali
kz´wteJI³

ലോര്‍ഡ്സ്; ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് കലാശപ്പോര്. ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനിയില്‍ കന്നി കിരീടത്തിനായി ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. സെമിയില്‍ ജയം സമ്മാനിച്ച ടീമിനെ ന്യൂസിലന്‍ഡ് നിലനിര്‍ത്തിയിട്ടുണ്ട്.ഈ ലോകകപ്പില്‍ ലോര്‍ഡ്‌സില്‍ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. ഇരു ടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.

സെമിയില്‍ ആസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ മറികടന്നാണ് കിവീസ് കലാശപ്പോരിന് എത്തുന്നത്. ആതിഥേയരായ ഇംഗ്ലണ്ട് നിരവധി തവണ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ വിജയം കൈപിടിയില്‍ ഒതുക്കാനായില്ല. എന്നാല്‍ ഇത്തവണ സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. അതേസമയം, ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടത്തിന് എത്തുന്നത്.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്, ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്/ കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ജയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഹോം, ടോം ലാഥം, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ട്രന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category