
കവന്‍ട്രി: ഒരു പുത്തന്‍ കാര്‍ വാങ്ങുക എന്നത് സാധാരണക്കാരുടെ എക്കാലത്തെയും സ്വപ്നമാണ്. പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ആശ്രയിക്കാവുന്ന ഏറ്റവും ലാഭകരമായ ഓഫര്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. നിസ്സാന്‍ കാറുകളുടെ ഇഷ്ടക്കാരായവര്ക്കു പുതുപുത്തന്‍ നിസാന്‍ ജൂക് വെറും ആയിരം പൗണ്ട് നല്കി ഇപ്പോള്‍ വീട്ടിലെത്തിക്കാം. തുടര്‍ന്ന് പ്രതിമാസം 168 പൗണ്ട് വീതം മൂന്നു വര്‍ഷത്തേക്ക് നല്കിയാല് കാര്‍ സ്വന്തമാക്കുകയും ചെയ്യാം. മറ്റെവിടെ ചെന്നാലും ലഭിക്കാത്ത ഡീല്‍ എന്ന വിശേഷണമാണ് ന്യൂ കാര്‍ ഡിസ്കൗണ്ട് എന്ന സ്ഥാപനം ഓഫര്‍ ചെയ്യുന്നത്. ഓട്ടോ യൂണിയന് ഫിനാന്‍സ് ലിമിറ്റഡ് എന്ന പേരില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ചെഷയര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ പൂര്‍ണമായും വിശ്വാസത്തോടെ ഈ ഡീല്‍ സ്വീകരിക്കാം. ഡീല്‍ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കകം വാഹനലോകത്തു ശ്രദ്ധ നേടാന്‍ കഴിഞ്ഞതോടെ പരിമിത കാല ഓഫര്‍ എത്രകാലത്തേക്കു എന്നത് കമ്പനി വ്യക്തമാക്കുന്നില്ല .
എങ്കിലും ആദ്യ ദിവസങ്ങളില്‍ സമീപിക്കുന്ന മുഴുവന്‍ ആവശ്യക്കാര്‍ക്കും കാര്‍ നല്കാന് കമ്പനിക്ക് കഴിഞ്ഞേക്കും. സമീപ കാലത്തു ഇത്രയും വലിയ ഡീല്‍ യുകെ കാര്‍ വിപണിയില്‍ എത്തിയതായി പറയാന്‍ കഴിയില്ല. 1.6 എന്ജിന് പവറുള്ള ഈ കാര്‍ ഇതുവരെ ന്യൂ കാര്‍ ഡിസ്കൗണ്ട് വിറ്റിരുന്നത് 15504 പൗണ്ടിനാണ് . ഇപ്പോള്‍ 4660 പൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചതോടെ ഉപയോക്താക്കള്‍ നല്‍കേണ്ടത് 10844 പൗണ്ട് മാത്രം. അതിനും മൂന്നു വര്‍ഷത്തെ ഫിനാന്‍സ് ഡീല്‍ ലഭിക്കും എന്നതായതോടെ വെറും ആയിരം പൗണ്ട് ഡെപോസിറ്റില്‍ ഒരു പുതുപുത്തന്‍ ഫാമിലി കാര്‍ വീട്ടില്‍ എത്തിക്കാം എന്നതാണ് ഈ ഓഫറിന്റെ പ്രധാന ആകര്‍ഷണം. വിവിധ തരം ലോണുകള്‍ ഉള്ളവര്‍ക്ക് ഏറ്റവും കുറഞ്ഞ പണം ഡെപ്പോസിറ്റ് നല്കി പ്രതിമാസം കുറഞ്ഞ തവണയില്‍ ഒരു ഹാച് ബാക് കാര്‍ സ്വന്തമാക്കാന്‍ കഴിയും എന്നത് നിലവിലെ വിപണി സാഹചര്യങ്ങളില്‍ ചെറിയ കാര്യമല്ല.
.jpg)
.jpg)
സ്വാഭാവികമായും കൂടുതല്‍ സൗകര്യങ്ങള്‍ കാറില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും . മെറ്റാലിക് പെയിന്റ് ഉള്‍പ്പെടയുള്ള ഓപ്ഷന് തിരഞ്ഞെടുത്തലും അധിക പണം നല്‍കണം . വെളുപ്പിലും ചുകപ്പിലും ഉള്ള നിറങ്ങള്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. പാര്‍ട്ട് എക്സ്ചേഞ് സൗകര്യംവും ലഭ്യമാണ്. മൂന്നു വര്‍ഷത്തെ കമ്പനി വാറന്റിയാണ് ലഭിക്കുക . പ്രീമിയം കാറുകളില്‍ ലഭ്യമായ അലോയ് വീല്‍, മുന്നിലെയും പിന്നിലെയും ഇലക്ട്രിക് വിന്‍ഡോകള്‍, എല്‍ ഇ ഡി ലൈറ്റ് , എയര്‍ കണ്ടീഷന്‍ എന്നിവയൊക്കെ അടിസ്ഥാന മോഡലില്‍ നിസ്സാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 01925 578 877(monday - friday)
.jpg)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam