1 GBP = 87.20 INR                       

BREAKING NEWS

രാജ്യങ്ങള്‍ക്ക് ഇനി ഗ്രീന്‍ കാര്‍ഡ് പരിധിയില്ല; ആയിരക്കണക്കിന് വിദേശികള്‍ക്ക് ആശ്വാസമാകുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി; കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറാന്‍ അപേക്ഷിക്കുന്നവര്‍ക്ക് വര്‍ഷം ഏഴു ശതമാനം എന്ന പരിധി 15 ശതമാനമാക്കി ഉയര്‍ത്തും; യുഎസ് പ്രസിഡന്റ് ഒപ്പിട്ടു നിയമമാകുന്നതിനു മുന്‍പ് സെനറ്റും ഇത് പാസാക്കേണ്ടതുണ്ട്

Britishmalayali
kz´wteJI³

വാഷിങ്ടന്‍; അമേരിക്കയില്‍ താമസമാക്കി ജോലി ചെയ്യുന്നതിനുള്ള ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പരിധി ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന ബില്‍ യുഎസ് ജനപ്രതിനിധി സഭ പാസാക്കി.ബില്ല് നിയമമായാല്‍, ആയിരക്കണക്കിന് വിദഗ്ധ ഇന്ത്യന്‍ ഐറ്റി പ്രൊഫഷണലുകള്‍ക്ക് പ്രയോജനപ്പെടും.

ഫെയര്‍നസ് ഓഫ് ഹൈ-സ്‌കില്‍ഡ് ഇമിഗ്രന്റ്‌സ് ആക്ട് 2019 (HR 1044) എന്ന് പേരിട്ട ബില്‍ 365-65 ഭൂരിപക്ഷത്തിനാണ് പാസായത്. നിലവില്‍ രാജ്യങ്ങള്‍ക്ക് ഏഴു ശതമാനമാണ് പരിധി. വിദഗ്ധ തൊഴിലാളികള്‍ക്കു യുഎസില്‍ സ്ഥിരമായി താമസിച്ചു ജോലി ചെയ്യുന്നതിനുള്ള അനുമതിയാണ് ഗ്രീന്‍ കാര്‍ഡ് (ലീഗല്‍ പെര്‍മനന്റ് റെസിഡന്‍സി കാര്‍ഡ്).

യുഎസില്‍ ജോലി തേടുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസം പകരുന്ന ബില്ലാണ് പ്രതിനിധിസഭ പാസാക്കിയത്. കുടുംബത്തോടൊപ്പം യുഎസിലേക്ക് മാറാന്‍ അപേക്ഷിക്കുന്നവര്‍ക്ക് വര്‍ഷം 7 ശതമാനം എന്ന പരിധി 15 ശതമാനമാക്കി ഉയര്‍ത്താനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഒപ്പിട്ടു നിയമമാകുന്നതിനു മുന്‍പ് യുഎസ് സെനറ്റും ഇത് പാസാക്കേണ്ടതുണ്ട്. പ്രതിനിധി സഭയില്‍ ബില്‍ പാസായത് അമേരിക്കയിലെ മുന്‍നിര ഐടി കമ്പനികള്‍ സ്വാഗതം ചെയ്തു.

ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പിന് ഇനി അധികം നീളാന്‍ സാധ്യതയില്ല എന്നാണ് പ്രതീക്ഷ. ഈയിടെ നടത്തിയ ഒരു പഠനം അനുസരിച്ച് ഗ്രീന്‍ കാര്‍ഡിനായി ഒ1ആ വിസക്കാര്‍ക്ക് 70 വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.തൊഴില്‍ അധിഷ്ഠിത ഇമിഗ്രന്റ് വിസയ്ക്കുള്ള പരിധിയാണ് ഒഴിവാക്കിയത്.

2018 ഏപ്രില്‍ 20 വരെയുള്ള കണക്ക് അനുസരിച്ച് 6.32 ലക്ഷം ഇന്ത്യാക്കാരും അവരുടെ ഭാര്യമാരും മക്കളുമാണ് ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നത്. കാറ്റോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 34,824 ഇന്ത്യാക്കാരുടെ അപേക്ഷകളാണ് ഗ്രീന്‍ കാര്‍ഡിനുള്ള ഇബി-1 വിഭാഗത്തിലുള്ളത്. അവരുടെ ഭാര്യമാരും ഭര്‍ത്താക്കന്മാരും അടക്കം 48,754 പേര്‍ കൂടി ചേരുന്നതോടെ ഇത് 83,?578 ആയി ഉയരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category