1 GBP = 87.50 INR                       

BREAKING NEWS

ഇംഗ്ലീഷ് ഡിഫെന്‍സ് ലീഗ് നേതാവ് ടോമി റോബിന്‍സനെ വീണ്ടും കോടതി അലക്ഷ്യത്തിന് ജയിലില്‍ അടച്ചു; കോടതി പരിസരത്ത് വലതുവംശീയ വാദികളുടെ അഴിഞ്ഞാട്ടം; ചാനല്‍ ക്യാമറകള്‍ തകര്‍ത്തും ആക്രമണം നടത്തിയും ഇഡിഐ ഗുണ്ടകള്‍ ലഹളയ്ക്ക്

Britishmalayali
kz´wteJI³

2018 മേയില്‍ കോടതി അലക്ഷ്യം കാട്ടിയെന്ന കുറ്റത്തിന് ഓള്‍ഡ് ബെല്ലി ഇംഗ്ലീഷ് ഡിഫെന്‍സ് ലീഗ് നേതാവ് ടോമി റോബിന്‍സനെ വീണ്ടും ജയിലില്‍ അടച്ചു.വലത് വംശീയ നേതാവിനെ തടവിലിട്ടതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി അയാളുടെ അനുയായികള്‍ കോടതി പരിസരത്ത് അപകടകരമായ അഴിഞ്ഞാട്ടമാണ് നടത്തിയത്. ചാനല്‍ ക്യാമറകള്‍ തകര്‍ത്തും ആക്രമണം നടത്തിയും ഇഡിഐ ഗുണ്ടകള്‍ ലഹളയ്ക്കിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. റോബിന്‍സനെ ഒമ്പത് മാസത്തേക്ക് തടവിലിട്ടതില്‍ ഓള്‍ഡ് ബെയ്ലിയ്ക്ക് മുന്നിലും പാര്‍ലിമെന്റിന് മുന്നിലും  ഇംഗ്ലീഷ് ഡിഫെന്‍സ് ലീഗ് പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. 

കോടതിക്ക് മുന്നില്‍ ഇന്നലെയെത്തിയ പ്രതിഷേധക്കാരില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു. മൊബിലിറ്റി സ്‌കൂട്ടറുകള്‍ക്ക് മേല്‍ എത്തിയ അവര്‍ യൂണിയന്‍ പതാകകള്‍ പാറിക്കുന്നുണ്ടായിരുന്നു.വീ വാണ്ട് ടോമി ഔട്ട് എന്ന് മുദ്രാവാക്യം വിളിച്ച് ആക്രമോല്‍സുകരായ ഇഡിഐ പ്രവര്‍ത്തകരെ നേരിടാന്‍ കടുത്ത പോലീസ് സാന്നിധ്യമായിരുന്നു നിലകൊണ്ടിരുന്നത്. റോബിന്‍സന് മേല്‍  വയലന്റ്ക്രൈം, പബ്ലിക്ക് ഓര്‍ഡര്‍ ഒഫന്‍സ്, ഫ്രൗഡ് തുടങ്ങിയ 11 കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നാണ് ജഡ്ജ് പറയുന്നത്.തന്നെ അടച്ച ജയിലിന് മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ റോബിന്‍സന്‍ അനുയായികളോട് ആഹ്വാനം ചെയ്തതനുസരിച്ചായിരുന്നു അവര്‍ ആക്രമണോല്‍സുകരായി രംഗത്തെത്തിയത്.

ഇതിനെ തുടര്‍ന്ന് റോബിന്‍സന്റെ അനുയായികള്‍ ലണ്ടന്‍ തെരുവുകളില്‍ കടുത്ത കലാപത്തിനായിരുന്ന തീ കൊളുത്തിയിരുന്നത്. ഇതിന്റെ ഭാഗമായി അവര്‍ യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ കത്തിച്ചിരുന്നു. കൂടാതെ പോലീസ് ഓഫീസര്‍മാര്‍ക്ക് നേരെ ബോട്ടിലുകള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. കോടതിഅലക്ഷ്യത്തിന് ഇത് രണ്ടാം വട്ടമാണ് റോബിന്‍സന്‍ ജയിലില്‍ ആകുന്നത്. കടുത്ത പ്രതിഷേധം നടത്താന്‍ തന്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് റോബിന്‍സന്‍ അനുയായികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.വിക്കിലീക്സ്  ജൂലിയന്‍ അസാഞ്ച്, ലീ റിഗ്ബിയെ കൊലപ്പെടുത്തിയ ജിഹാദി തീവ്രവാദികള്‍ തുടങ്ങിയവരെ പാര്‍പ്പിച്ചിരിക്കുന്ന അതീവ സുരക്ഷയുള്ള  ബെല്‍മാര്‍ഷിലെ ജയിലിലേക്കാണ് റോബിന്‍സനെ അയക്കുന്നതെന്നാണ് മുന്‍ യുകിപ് നേതാവായ ജെറാര്‍ഡ് ബാറ്റെന്‍ വെളിപ്പെടുത്തുന്നത്.

സ്റ്റീഫെന്‍ യാക്സ്ലെ ലെനന്‍ എന്ന യഥാര്‍ത്ഥ പേരുള്ള റോബിന്‍സന്‍ കള്ളനാണെന്നാണ് ജഡ്ജ് അയാളെ വിചാരണക്കിടെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സമയത്ത് റോബിന്‍സനെ പിന്തുണക്കുന്നവര്‍ കോടതിക്ക് മുന്നില്‍ സ്മോക്ക് ബോംബ് പൊട്ടിച്ച് പ്രതിഷേധിക്കുകയും തുടര്‍ന്ന് ഹൗസ് ഓഫ് പാര്‍ലിമെന്റിന് മുന്നില്‍ കൂടുതല്‍ പ്രതിഷേധം നടത്താനായി മാര്‍ച്ച് ചെയ്ത് പോവുകയുമായിരുന്നു. കോടതിയില്‍ വിചാരണക്ക് ശേഷം റോബിന്‍സനെയും വഹിച്ച് കൊണ്ടുള്ള വാന്‍ ജയിലിലേക്ക് പോകുമ്പോള്‍ അയാളുടെ അനുയായികള്‍ വിഷമത്തോടെ ആര്‍ത്ത് വിളിച്ച് കൈവീശുന്നുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category