1 GBP = 87.20 INR                       

BREAKING NEWS

മൂന്നാമത് വാല്‍സിങ്ങാം തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ ഈമാസം 20നു രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

 

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് വാല്‍സിങ്ങാം തീര്‍ത്ഥാടനം ഈമാസം 20നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. പരിശുദ്ധ അമ്മയുടെ സന്നിധേയത്തില്‍ തങ്ങളുടെ പ്രാര്‍ത്ഥനയും, മാതൃ ഭക്തിയും സ്നേഹവും പ്രകടമാക്കുവാനായി മലയാളി മാതൃ ഭക്തര്‍ നീക്കി വെച്ചിരിക്കുന്ന ഈ സുദിനം പൂര്‍ണ്ണമായി മാതൃ സമക്ഷത്തിലായിരിക്കുവാനും പ്രാര്‍ത്ഥനയില്‍ നിറയുവാനും ഏവരും രാവിലെ തന്നെ എത്തുവാന്‍ ശ്രമിക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് മരിയന്‍ പ്രഘോഷണ പ്രസംഗം പ്രമുഖ ധ്യാന ഗുരുവും, ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ഫാ: ജോര്‍ജ് പനക്കല്‍ വി സി നടത്തും. മരിയന്‍ പ്രഘോഷണത്തിനു ശേഷം കുട്ടികളെ അടിമ വെക്കുന്നതിനും തുടര്‍ന്ന് ഭക്ഷണത്തിനുള്ള ഇടവേളയുമാണ്. 12.45നു മരിയന്‍ തീര്‍ത്ഥാടനം ആരംഭിക്കും. ഉച്ച കഴിഞ്ഞു 2.45നു മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ സമൂഹ ബലി അര്‍പ്പിക്കും.

വികാരി ജനറാളുമാരായ ഫാ: ആന്റണി ചുണ്ടലിക്കാട്ട്, ഫാ: ജോര്‍ജ് ചേലക്കല്‍, ഫാ: ജിനോ അരീക്കാട്ട് എന്നിവരോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിലായി അജപാലന ശുശ്രൂഷ നിര്‍വ്വഹിക്കുന്ന സീറോ മലബാര്‍ വൈദികരും സഹകാര്‍മ്മികരാവും. മാതൃ ഭക്തര്‍ക്കായി മിതമായ നിരക്കില്‍ സ്വാദിഷ്ടമായ കേരളീയ ചൂടന്‍ ഭക്ഷണ വിതരണത്തിന് വിവിധ കൗണ്ടറുകള്‍ അന്നേ ദിവസം തുറുന്നു പ്രവര്‍ത്തിക്കുന്നതാണ്.

തീര്‍ത്ഥാടനത്തില്‍ പങ്കു ചേരുവാന്‍ ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം എന്നിവര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
തീര്‍ത്ഥാടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ടോമി പാറക്കല്‍ - 07883010329, നിതാ ഷാജി - 07443042946
സ്ഥലത്തിന്റെ വിലാസം
The Basilica of Our Lady of Walsingham, Houghton St Giles, Norfolk, Little Walsingham, Walsingham NR22 6AL

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category