1 GBP = 87.20 INR                       

BREAKING NEWS

എല്ലാ മനുഷ്യരെക്കാളും മുന്‍പില്‍ നിര്‍ത്തേണ്ടത് കുടിയേറ്റക്കാരെയാണ്; തിരസ്‌കരുടെ പ്രതിനിധികളാണ് അവര്‍; ഇത്രയും പറഞ്ഞതേ പോപ്പിന് ഓര്‍മ്മയുള്ളു; ട്വിറ്ററില്‍ തെറിവിളിയും അധിക്ഷേപവും തുടരുന്നു; എല്ലാ അഭയാര്‍ത്ഥികളേയും വത്തിക്കാനിലേക്ക് കൊണ്ടുപോകണമെന്ന ആവശ്യവും ശക്തന്‍; പോപ്പിന് പോലും രക്ഷയില്ലാത്ത സോഷ്യല്‍ മീഡിയ കാലം ഇങ്ങനെ

Britishmalayali
kz´wteJI³

സോഷ്യല്‍ മീഡിയയില്‍ പോപ്പിനും പൊങ്കാലക്ക് കുറവില്ല. അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി ട്വീറ്റ് ചെയ്ത പോപ്പ് ഫ്രാന്‍സിസിന് ട്വിറ്ററില്‍ തെറിയഭിഷേകം. എല്ലാ മനുഷ്യരെക്കാളും മുന്നില്‍ നിര്‍ത്തേണ്ടത് കുടിയേറ്റക്കാരെയാണ് എന്നും ആഗോളീകരണത്തിന്റെ കാലത്ത് സമൂഹത്തതില്‍ നിന്നും തിരസ്‌കരിക്കപ്പെട്ടവരുടെ പ്രതിനിധികളാണ് അവര്‍ എന്നുമായിരുന്നു പോപ്പിന്റെ ട്വീറ്റ്. പോപ്പിന്റെ ട്വീറ്റിന് പിന്നാലെ പൊങ്കാലയുമായി ഇറ്റാലിയന്‍ ട്വിറ്റര്‍ യൂസേഴ്സ് പിന്നാലെ എത്തി.

മതി, ഇത് നിര്‍ത്തണം. തിരുത്തണം എന്നുമായിരുന്നു ഒരാളുടെ ആവശ്യം. കുടിയേറ്റക്കാരെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതിനിടയില്‍ കുടിയേറ്റക്കാരാല്‍ കഷ്ടത അനുഭവിക്കേണ്ടി വന്ന മനുഷ്യരെ കുറിച്ച് പറയാന്‍ കുറച്ചെങ്കിലും സമയം കണ്ടെത്തണം എന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. നാലു വര്‍ഷമായി കുടിയേറ്റക്കാരെ കുറിച്ചാണ് പറയുന്നത്. കുറച്ചെങ്കിലും സമയം യോശുവിനെയും കന്യാമറിയത്തേയും പരിശുദ്ധാത്മാവിനെയും ഉയര്‍ത്തെഴുന്നേല്‍പ്പിനേയും നരകത്തേയും ഒക്കെ കുറിച്ച് പറയണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടു. കുടിയേറ്റക്കാരെ വത്തിക്കാനില്‍ കൊണ്ടുപോയി സംരക്ഷിക്കാനായിരുന്നു മറ്റൊരു വിരുതന്‍ പോപ്പിനോട് ആവശ്യപ്പെട്ടത്.

എന്നാല്‍ പൊങ്കാലകള്‍ക്ക് പോപ്പിന്റെ നിലപാടുകളെ തിരുത്താന്‍ ആകുമായിരുന്നില്ല. തിങ്കളാഴ്ച്ച ഒരു മാഗസിനിലും കുടിയേറ്റക്കാര്‍ക്കായി പ്രാര്‍ത്ഥിക്കുവാനും പ്രവര്‍ത്തിക്കുവാനും അദ്ദേഹം എഴുതി. 'ഈ നിസ്വ വര്‍ഗം മരുഭൂമികളില്‍ മരിക്കപ്പെടാന്‍ വിധിക്കപ്പെടുകയും ചതിക്കപ്പെടുകയുമാണ്. ഓരോരുത്തരും ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ പീഡിപ്പിക്കപ്പെടുകയും ചൂഷണത്തിനിരയാകുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. കരുണയിലാത്ത കടല്‍ത്തിരകളെയാണ് ഇവര്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. ഓരോരുത്തരും ചെറിയ കാലത്തേക്കുള്ള അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദീര്‍ഘകാല താമസക്കാരായി എത്തുന്നു'- പോപ്പ് കുറിച്ചു.

കുടിയേറ്റക്കാരോട് അനുകമ്പ കാട്ടണമെന്ന പോപ്പിന്റെ ആഹ്വാനത്തിനെതിരെ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും നിലപാടെടുക്കും. എല്ലാ വര്‍ഷവും വടക്കേ ആഫ്രിക്കയില്‍ നിന്ന് മെഡിറ്ററേനിയന്‍ കടക്കുന്ന ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ ഇറ്റലി സ്വാഗതം ചെയ്യില്ലെന്നാണ് മാറ്റിയോ സാല്‍വിനിയുടെ നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category