1 GBP = 87.50 INR                       

BREAKING NEWS

ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായിക മേള; സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ചാമ്പ്യന്മാര്‍; എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ റണ്ണര്‍ അപ്പ്

Britishmalayali
റജി നന്തികാട്ട്

സൗത്തെന്റ്: സൗത്തെന്റിലെ ഗാരോന്‍ പാര്‍ക്കില്‍ നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേളയില്‍ ആതിഥേയരായ സൗത്തെന്റ് മലയാളി അസോസിയേഷന്‍ 193 പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. 101 പോയിന്റ് നേടിയ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനാണ് രണ്ടാം സ്ഥാനം. 95 പോയിന്റ് നേടിയ ബാസില്‍ഡണ്‍ മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം. 63 പോയിന്റ് നേടി ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. 

നൂറില്‍ പരം കായിക താരങ്ങള്‍ പങ്കെടുത്ത അത്യന്തം ആവേശം നിറഞ്ഞ കായികമേളക്ക് ആതിഥേയത്വം വഹിച്ചത് സൗത്തെന്റ് മലയാളി അസോസിയേഷനായിരുന്നു. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ യുവജനങ്ങള്‍ കായിക മേളയില്‍ പങ്കെടുത്തത് സംഘാടകര്‍ക്കും അഭിമാനമായി. ഉച്ചക്ക് 12 മണിയോടെ കായികതാരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. കായിക മേളയുടെ തുടക്കമായി നടന്ന ഉദ്ഘാടന ചടങ്ങില്‍ റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അധ്യക്ഷത വഹിച്ചു. യുക്മ മുന്‍ ദേശീയ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയന്‍ സെക്രട്ടറി സിബി ജോസഫ് സ്വാഗതവും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സാജന്‍ പടിക്കമാലില്‍ കൃതജ്ഞതയും പറഞ്ഞു. 

സൗത്തെന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. നാഷണല്‍ ജോയിന്റ് സെക്രട്ടറി സെലീന സജീവ് നയിച്ച കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളില്‍ മിന്നുന്ന പ്രകടനമാണ് കായിക താരങ്ങള്‍ കാഴ്ച്ചവെച്ചത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് സലീന സജീവ്, യുക്മ മുന്‍ ദേശീയ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍, ബാബു മങ്കുഴിയില്‍, അജു ജോസഫ്, തോമസ് പി.ടി (ബിനു), ബിജു മാത്യു, സിബി ജോസഫ്, സാജന്‍ പടിക്കമാലില്‍, കുഞ്ഞുമോന്‍ ജോബ്, പ്രദീപ് കുരുവിള, ജെയ്‌സണ്‍ ചാക്കോച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

കിഡ്‌സ് വിഭാഗത്തില്‍ ദേവനന്ദ ബിബിരാജ്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (ENMA), സിമിക് സഞ്ചേഷ്, എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (ENMA), സബ് ജൂനിയര്‍ വിഭാഗത്തില്‍ ഡിയോണ്‍ സോണി (കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍),  ജൂനിയര്‍ വിഭാഗത്തില്‍ ലീയ ഷിബിന്‍, സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ (SMA ), അഡള്‍റ്റ് വിഭാഗത്തില്‍ ജെയിന്‍ അനില്‍ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ (BMA ), ഷിബിന്‍ മാത്യൂ, സൗത്തെന്റ് മലയാളി അസോസിയേഷന്‍ (SMA ), സീനിയര്‍ അഡള്‍റ്റ് വിഭാഗത്തില്‍ ഷീബ ബാബു (ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍), റോജി ചെറിയാന്‍ (കേം ബ്രിഡ്ജ് മലയാളി അസോസിയേഷന്‍), സീനിയര്‍ വിഭാഗത്തില്‍ ആന്‍ ജോര്‍ജ്ജ്, സൗത്തെന്റ് മലയാളി അസോസിയേഷന്‍ (SMA ), ഫിലിപ്പ് ജോര്‍ജ്ജ്, സൗത്തെന്റ്് മലയാളി അസോസിയേഷന്‍ (SMA), സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍  ജോര്‍ജ്ജ് ജോസഫ്, സൗത്തെന്റ് മലയാളി അസോസിയേഷന്‍ (SMA ) എന്നിവര്‍ വ്യക്തിഗത ചാമ്പ്യമാരായി.

കായികമേളയില്‍ ഏറ്റവും വാശിയേറിയ വടംവലി മത്സരത്തില്‍ ഇപ്‌സിച്ച് മലയാളി അസോസിയേഷനെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കീഴടക്കി ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ 301 പൗണ്ടും എവര്‍  റോളിങ്ങ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ ഇപ്സ്വിച്ച് മലയാളി അസോസിയേഷന് 201 പൗണ്ടും എവര്‍ റോളിങ്ങ് ട്രോഫിയും ലഭിച്ചു. എന്‍ ഫില്‍ഡ് മലയാളി അസോസിയേഷനുമായുള്ള കടുത്ത മത്സത്തിലൂടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സൗത്തെന്റ് മലയാളി അസോസിയേഷന്‍ 101 പൗണ്ടിനും അര്‍ഹരായി. ബിജു മാത്യു, ഓസ്റ്റിന്‍ അഗസ്റ്റിന്‍, അജു ജേക്കബ്, സാജന്‍ പടിക്കമാലില്‍ തുടങ്ങിയവര്‍ വടംവലി മത്സരങ്ങള്‍ നിയന്ത്രിച്ചു. 

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നാഷണല്‍ പ്രതിനിധി ജോജോ തെരുവന്‍, ഓസ്റ്റിന്‍ അഗസ്റ്റിന്‍, ബിജീഷ് ചാത്തോത്ത്, റജി നന്തികാട്ട് എന്നിവര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. കായികമേളയോട് അനുബന്ധിച്ചു പ്രവര്‍ത്തിച്ച ഫുഡ് കൗണ്ടറിന്റെ ചുമതലകള്‍ റെജിമോള്‍ സിബിയും സെല്‍വി സോണിയും നിര്‍വഹിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category