1 GBP =98.80INR                       

BREAKING NEWS

കയ്യും കാലും കെട്ടി അഭിഭാഷകനെ കാറിന്റെ ഡിക്കിയില്‍ തള്ളിയത് മണിക്കൂറുകള്‍; രാത്രിയില്‍ വാഹന പരിശോധന കാര്യമായി നടക്കുന്നെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും കാര്യങ്ങളെല്ലാം തഥൈവ; ഗുണ്ടാസംഘത്തിന്റെ കാര്‍ പൊലീസ് വലയത്തിലൂടെ നഗരം ചുറ്റിക്കടന്നിട്ടും ഒന്നും ചെയ്യാനായില്ല; ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പോലും വേണ്ടത്ര പരിശോധനയില്ല; കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും തട്ടിക്കൊണ്ടു പോകലുകള്‍ക്കും ഇടയിലൂടെ കേരളം സഞ്ചരിക്കുമ്പോള്‍ നിഴലിക്കുന്നത് ഇടത് ഭരണത്തിലെ ക്രമസമാധാന തകര്‍ച്ച

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും തട്ടിക്കൊണ്ടു പോകലുകള്‍ക്കും ഇടയിലൂടെ കേരളം സഞ്ചരിക്കുമ്പോള്‍ ഇടത് ഭരണത്തില്‍ ക്രമസമാധാന തകര്‍ച്ച പൂര്‍ണ്ണമാവുകയാണ്. കെവിന്റെ ദുരഭിമാനക്കൊലയ്ക്കും ശ്രീജിത്തിന്റെയും രാജ്കുമാറിന്റെയും കസ്റ്റഡി മരണങ്ങള്‍ക്കും തൊട്ടുപിന്നാലെയാണ് വഞ്ചിയൂര്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജ്യോതികുമാറിനെ വഞ്ചിയൂരിലെ ഓഫീസ് മുറിയില്‍ ജൂലായ് മൂന്നിന് രാത്രി അതിക്രമിച്ചു കയറി കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയില്‍ ഇട്ടു ആര്യങ്കാവിലെ കൊക്കയില്‍ തള്ളിയത്.

കേരളത്തിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ സംവിധാനങ്ങള്‍ ആകെ കുത്തഴിഞ്ഞതിന്റെ തെളിവ് കൂടിയാണ് വഞ്ചിയൂരിലെ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി കൊക്കയില്‍ എറിഞ്ഞ സംഭവം. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ആരും അറിയുക പോലുമില്ലായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം അജ്ഞാത മൃതദേഹമായി മാറാനുള്ള വിധിയാവുമായിരുന്നു അദ്ദേഹത്തിനെ തേടിയെത്തുക. കേരളത്തിലെ ക്രമസമാധാന പാലകര്‍ ഉത്തരം നല്‍കേണ്ട തട്ടിക്കൊണ്ടുപോകലും വധശ്രമവുമാണ് നടന്നത്. മുതിര്‍ന്ന അഭിഭാഷകന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഊഹിക്കാന്‍ കഴിയുമോ? ക്രമസമാധാന പാലനം അദ്ദേഹത്തിന്റെ സ്വന്തം ഉത്തരവാദിത്തമായിരിക്കെ ഈ തട്ടിക്കൊണ്ടു പോകലിനും കൊലപാതക ശ്രമത്തിനും മുഖ്യമന്ത്രി കൂടി മറുപടി പറയേണ്ട അവസ്ഥയാണ്. ക്രമസമാധാന പാലത്തിനു കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്കും സംഭവത്തില്‍ തുല്യ ഉത്തരവാദിത്തം വരുന്നു.

വഞ്ചിയൂര്‍ കോടതിക്ക് സമീപത്ത് നിന്ന് ഒരു അഭിഭാഷകനെ കാലും കയ്യും കണ്ണും കെട്ടി കാറിന്റെ ഡിക്കിയില്‍ തള്ളി തിരുവനന്തപുരം സിറ്റിയില്‍ കൂടി സഞ്ചരിച്ചിട്ടും അമ്പതോളം കിലോമീറ്റര്‍ കാര്‍ ഓടിയിട്ടും പൊലീസിന് ഒരറിവും ലഭിച്ചില്ല. രാത്രിയില്‍ കര്‍ശന വാഹന ചെക്കിങ് നടക്കുന്നു എന്ന് പൊലീസ് അവകാശപ്പെടുമ്പോഴും മണിക്കൂറുകള്‍ അഭിഭാഷകന്‍ കാറിന്റെ ഡിക്കിയില്‍ ശ്വാസം പോലും കിട്ടാതെ മരണവെപ്രാളത്തിലായിരുന്നു. തിരുവനന്തപുരത്ത് രാത്രികളില്‍ ഒരു പൊലീസ് ചെക്കിംഗും നടക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ തെളിവുകൂടിയാണ് ഈ സംഭവം. ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കൂടി കടന്നുപോയ കാറാണിത്. കാറിന്റെ ഡിക്കി പോലും പരിശോധിക്കാതെയാണ് രാത്രി ഈ കാറിനെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നിന്നും കടത്തിവിട്ടത്. ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്ന വാഹനങ്ങള്‍ പോലും വിധേയമാകുന്നില്ല എന്ന് വരുമ്പോള്‍ കേരളത്തിലെ ക്രമസമാധാനം ഭീതിദമായ അവസ്ഥയിലാണ് എന്ന് വിരല്‍ ചൂണ്ടേണ്ടി വരുന്നു.

ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കാര്‍ പരിശോധിച്ചിരുന്നെങ്കില്‍ ഗുണ്ടാ സംഘം പിടിയിലും അഭിഭാഷകന്‍ കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷ തേടുകയും ചെയ്യുമായിരുന്നു. ഒന്നുകില്‍ കെവിന്റെ ദുരഭിമാനക്കൊലയ്ക്ക് പണം വാങ്ങി കൂട്ടുനിന്ന പോലെ പൊലീസ് പണം വാങ്ങി അഭിഭാഷകന്റെ കൊലപാതക ശ്രമത്തിനും കൂട്ടുനില്‍ക്കുകയായിരുന്നു. അല്ലെങ്കില്‍ രാത്രിയില്‍ ഒരു പൊലീസ് പരിശോധനയും നടക്കുന്നില്ല. പൊലീസ് എന്ത് ചെയ്താലും ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് ആര്യങ്കാവ് ചെക്ക് പോസ്റ്റ് അധികൃതര്‍ പണം വാങ്ങി എന്ന് കരുതേണ്ടി വരുന്നു. വാഹനപരിശോധനയില്‍ നിന്ന് പണം വാങ്ങിയാവും ഇവര്‍ കാറിനെ ഒഴിവാക്കിയിട്ടുണ്ടാവുക.

കഴുത്തില്‍ തോര്‍ത്ത് മുറുക്കി പാതി ജീവനാക്കിയ ശേഷം വധിക്കാനായി ആര്യങ്കാവ് കൊക്കയിലേക്ക് അക്രമികള്‍ കയ്യും കാലും കെട്ടി അഭിഭാഷകനെ തൂക്കിയെറിയുമ്പോള്‍ കേരളത്തിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ സംവിധാനം മൗനമായി ഇതിനു കൂട്ട് നില്‍ക്കുകയായിരുന്നു എന്ന് വരുമ്പോള്‍ കേരളം ക്രമസമാധാന രംഗത്ത് എവിടെ എത്തി നില്‍ക്കുന്നു എന്ന് സൂചനകള്‍ നല്‍കുന്നു. അതിനു പ്രത്യക്ഷ ഉദാഹരണമാണ് ജ്യോതികുമാര്‍ കൊക്കയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം ഉണ്ടായ അനുഭവങ്ങള്‍. കൊക്കയില്‍ നിന്ന് പണിപ്പെട്ട് റോഡില്‍ എത്തി ഒരു തട്ടുകടയില്‍ എത്തിയപ്പോഴാണ് സ്ഥലം ആര്യങ്കാവ് ആണെന്ന് ജ്യോതികുമാര്‍ അറിയുന്നത്.

കൈകള്‍ കെട്ടിയ നിലയില്‍ വെറും അടിവസ്ത്രം മാത്രം ധരിച്ചാണ് ജ്യോതികുമാര്‍ തട്ടുകടയില്‍ എത്തുന്നത്. ദേഹമാസകലം മുറിവ് കണ്ടപ്പോള്‍ തന്നെ തട്ടുകടക്കാര്‍ക്ക് സംഭവം മനസിലായി. അവര്‍ ജ്യോതികുമാറിന് ഭക്ഷണവും വസ്ത്രവും നല്‍കി. എന്നിട്ടു നേരെ ആര്യങ്കാവ് പോസ്റ്റില്‍ എത്തിച്ചു. ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ എത്തിച്ചപ്പോള്‍ ചെക്ക് പോസ്റ്റ് അധികൃതര്‍ ചര്‍ച്ച നടത്തുകയാണ് ആദ്യം ചെയ്തത്. അതും അകത്തെ മുറിയില്‍ രഹസ്യ ചര്‍ച്ച. അത് കഴിഞ്ഞു വന്ന ചെക്ക് പോസ്റ്റ് അധികൃതര്‍ തെന്മല പൊലീസില്‍ പരാതി നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്തി.

നിങ്ങള്‍ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കൂ. അവിടെ വച്ചല്ലേ സംഭവം നടക്കുന്നത്. അപ്പോള്‍ ജ്യോതികുമാര്‍ തിരുത്തി. ഞാന്‍ അഭിഭാഷകനാണ്. നിയമവശങ്ങള്‍ എനിക്കറിയാം. ഇവിടുത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ആകണം. ഇവിടുത്തെ പൊലീസില്‍ ചികിത്സ തേടുക കൂടി വേണം. അപ്പോള്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റ് അധികൃതര്‍ പറഞ്ഞത് വേണ്ട തത്ക്കാലം വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കൂ എന്നാണ്. നൂറു രൂപ നല്‍കി അടുത്ത ബസില്‍ തിരുവനന്തപുരത്തിന് കയറ്റി വിടുകയാണ് ചെയ്തത്. പൊലീസില്‍ പരാതി നല്‍കുമ്പോള്‍ രാത്രി ഇതേ ചെക്ക്‌പോസ്റ്റില്‍ വാഹനം അനധികൃതമായി കടത്തിവിട്ടതിന് ചെക്ക്പോസ്റ്റ് അധികൃതര്‍ കുടുങ്ങും. അതിനാലാണ് ധൃതിപിടിച്ച് അടുത്ത ബസില്‍ നൂറു രൂപയും കൊടുത്ത് ജ്യോതികുമാറിനെ ചെക്ക് പോസ്റ്റ് അധികൃതര്‍ കയറ്റിവിട്ടത്. നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ് ചെക്ക് പോസ്റ്റില്‍ നടന്നത്. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ പൊലീസുകാരാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയത്.

ജൂലായ് മൂന്നിന് രാത്രിയാണ് വഞ്ചിയൂര്‍ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി ആര്യങ്കാവിലെ കൊക്കയില്‍ തള്ളിയത്. വഞ്ചിയൂര്‍ കോടതിക്ക് പുറത്തുള്ള ഓഫീസ് മുറിയില്‍ നിന്നും കാലും കയ്യും കണ്ണും കെട്ടി കാറിന്റെ ഡിക്കിയില്‍ കുത്തിനിറച്ചാണ് അഭിഭാഷകനെ കൊക്കയില്‍ തള്ളിയത്. കൊക്കയില്‍ അകപ്പെട്ട അഭിഭാഷകന്‍ രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ടും. . പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇതുവരെ ഈ കേസില്‍ ആരും അറസ്റ്റിലായിട്ടില്ല. അക്രമികളുടെ തുമ്പു കൂടി ഇല്ലാത്ത അവസ്ഥയാണ്. കൊല്ലാന്‍ വേണ്ടി കൊക്കയിലേക്ക് ഗുണ്ടകള്‍ ആഞ്ഞെറിഞ്ഞപ്പോള്‍ പാറക്കൂട്ടത്തിനിടയിലുള്ള പൊന്തയില്‍ പതിച്ചത് കാരണമാണ് അഭിഭാഷകനായ ജ്യോതികുമാറിനു ജീവന്‍ തിരിച്ചു കിട്ടാന്‍ ഇടയാക്കിയത്.

അരുവിക്കര ഡാമിലേക്ക് വലിച്ചെറിയാനുള്ള ശ്രമം പരാജയപ്പെട്ട ശേഷമാണ് ഗുണ്ടാസംഘം ജ്യോതികുമാറിനെ പൊന്മുടി കൊക്കയില്‍ തള്ളിയത്. ഇപ്പോള്‍ ദേഹമാസകലം പരുക്കുകളുമായി തിരുവനന്തപുരത്തെ സ്വാന്തന ആശുപത്രിയില്‍ ജ്യോതികുമാര്‍ ചികിത്സയിലാണ്. ജ്യോതികുമാറിന്റെ ഓഫീസ് ഗുണ്ടകള്‍ തല്ലിത്തകര്‍ത്തിരുന്നു. കമ്പ്യുട്ടര്‍ തകര്‍ത്തിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടിരുന്നു, പുതിയ ടയോട്ട കാറും മോഷണം പോയ അവസ്ഥയിലായിരുന്നു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ തെന്മല സ്റ്റേഷനിലും ജ്യോതികുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category