1 GBP = 87.20 INR                       

BREAKING NEWS

തിങ്കളാഴ്ച ഉച്ചയ്ക്ക് പുഴയില്‍ ചാടി; ശനിയാഴ്ച രാവിലെ തൂങ്ങി മരിച്ചു; ആത്മഹത്യാ ശ്രമം പതിവാക്കിയ കുറ്റിപ്പുറം സ്വദേശി നഷ്ടപ്പെടുത്തിയത് മിനിപമ്പയിലെ ലൈഫ് ഗാര്‍ഡുമാര്‍ തിരിച്ചു നല്‍കിയ ജീവന്‍; മുന്‍പ് രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച ജയന്‍ രക്ഷപ്പെട്ടത് അയല്‍ക്കാര്‍ ശ്രദ്ധിച്ചതോടെ

Britishmalayali
kz´wteJI³

കുറ്റിപ്പുറം: തിങ്കാളാഴ്ച ഉച്ചയോടെ പുഴയില്‍ച്ചാടിയിട്ടും രക്ഷപ്പെട്ടയാള്‍ പിറ്റേന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍. തവനൂര്‍ മദിരശ്ശേരി ചീരക്കുഴി വിണ്ണന്‍ചാത്ത് ജയനാ(40)ണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. തെങ്ങു കയറ്റത്തൊഴിലാളിയാണ് ജയന്‍. മരണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പാലത്തിനു മുകളില്‍നിന്ന് പുഴയില്‍ച്ചാടിയെങ്കിലും ജയനെ മിനിപമ്പയിലെ ലൈഫ് ഗാര്‍ഡ് രക്ഷിച്ചിരുന്നു. ലൈഫ് ഗാര്‍ഡുമാരായ ഇബ്രാഹിമും ഹരിദാസും വെള്ളത്തില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇരുവരുടെയും അവസരോചിതമായ ഇടപെടലാണ് വെള്ളത്തില്‍ മുങ്ങിപ്പോയ ജയന് ജീവന്‍ തിരിച്ചു നല്‍കിയത്. അതേ ജീവനാണ് ജയന്‍ ഇന്നലെ ഒരുമുഴം കയറില്‍ ഒടുക്കിയത്.

വെള്ളിത്തില്‍ നിന്ന് കരയ്ക്കെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. പിന്നീട്, വീട്ടിലെത്തിയ ജയന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയന്‍ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ രക്ഷപ്പെടുത്തുകയായിരുന്നു. കുറ്റിപ്പുറം പൊലീസ് മൃതദേഹപരിശോധന നടത്തി. ഭാര്യ: സുനിത. മക്കള്‍: സ്വാതി. നിവിഷ്ണ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category