1 GBP = 87.50 INR                       

BREAKING NEWS

അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്ലിംങ്ങളുടെ നൂറു വോട്ട് അധികം കിട്ടില്ല; മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്; കന്നട നാട്ടില്‍ ഇവിടത്തുകാര്‍ തന്നെ മത്സരിക്കും; ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ സുരേന്ദ്രനും; അബ്ദുള്ള കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയല്‍ ഉള്ള ഹിന്ദു വോട്ടുകള്‍ കൂടി കുറയാനും മുസ്ലിം വോട്ടുകള്‍ കിട്ടാതിരിക്കാനും സാധ്യതയെന്ന് വിലയിരുത്തല്‍; മഞ്ചേശ്വരത്ത് അബ്ദുള്ളകുട്ടിയെ വേണ്ടെന്ന് പ്രാദേശിക നേതൃത്വം; ബിജെപിയില്‍ ഉപതെരഞ്ഞെടുപ്പ് ചര്‍ച്ച തുടങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കാസര്‍ഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടി എത്തുന്നത് തടയാന്‍ പ്രാദേശിക നേതൃത്വം. അബ്ദുള്ള കുട്ടി മത്സരിച്ചാലും ഗുണമുണ്ടാകില്ലെന്ന അഭിപ്രായമാണ് ബിജെപി പ്രാദേശിക നേതൃത്വം പങ്കുവയ്ക്കുന്നത്. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീഷ് ചന്ദ് ഭണ്ഡാരിയാണ് അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്നത്. 'അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്ലിംങ്ങളുടെ നൂറു വോട്ട് അധികം കിട്ടില്ല' മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി സാധ്യതയെ ആദ്യമേ തള്ളി ബിജെപി പ്രാദേശിക നേതൃത്വം രംഗത്തെത്തുന്നത് അബ്ദുള്ള കുട്ടിയുടെ സ്ഥാനാര്‍ത്ഥി മോഹത്തിന് തിരിച്ചടിയുമാണ്.

മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്. കന്നട നാട്ടില്‍ ഇവിടത്തുകാര്‍ തന്നെ മത്സരിക്കും. ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ. സുരേന്ദ്രന്‍ തന്നെയായിരിക്കും. അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ പോയി മത്സരിക്കട്ടെ, അദ്ദേഹത്തിന്റെ നാട് അതല്ലേ. മഞ്ചേശ്വരത്ത് വന്ന് സ്ഥാനാര്‍ത്ഥിയായതുകൊണ്ട് പാര്‍ട്ടിക്ക് എന്തെങ്കിലും കൂടുതല്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല. അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്ലിം വിഭാഗത്തിന്റെ നൂറുവോട്ട് അധികം ബിജെപിക്ക് കിട്ടാന്‍ പോകുന്നില്ലെന്നും സതീഷ് ചന്ദ് ഭണ്ഡാരി പറഞ്ഞു.

കെ സുരേന്ദ്രനാണോ രവീശതന്ത്രി കുണ്ടാറാണോ സ്ഥാനാര്‍ത്ഥിയായി വരിക എന്ന് ഇപ്പോള്‍ അറിയില്ലെന്ന് സതീഷ് ചന്ദ് ഭണ്ഡാരി പറയുന്നു. മണ്ഡലത്തിന് പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അത് കെ സുരേന്ദ്രനായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരാളെ പാര്‍ട്ടി പരിഗണിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ സുരേന്ദ്രന്‍ 89 വോട്ടിനാണ് തോറ്റത്. വീണ്ടും മത്സരിക്കാനില്ലെന്ന സൂചനകള്‍ സുരേന്ദ്രന്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രാദേശിക നേതൃത്വം സുരേന്ദ്രന് വേണ്ടി രംഗത്ത് വരുന്നതിന്റെ സൂചനയാണ് മണ്ഡലം പ്രസിഡന്ഡറ് നല്‍കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേട്ടമുണ്ടാക്കിയെങ്കിലും മഞ്ചേശ്വരം മണ്ഡലം ബിജെപിയെ കൈവിട്ടുവെന്ന് അര്‍ത്ഥമില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ അതെല്ലാം മാറിമറിയും. യു.ഡി.എഫിന് ലഭിച്ച് 5000 വോട്ടുകള്‍ എന്‍.ഡി.എയ്ക്ക് ലഭിക്കും. ലോക്‌സഭയില്‍ സിപിഐ.എം തോല്‍ക്കണം എന്ന് കരുതി രാജ്മോഹന്‍ ഉണ്ണിത്താന് വോട്ട് ചെയ്തവരും കേന്ദ്രത്തില്‍ രാഹുല്‍ വരുമെന്ന് കരുതി വോട്ട് നല്‍കിയവരും ഉപതെരഞ്ഞെടുപ്പില്‍ മറിച്ചുകുത്തും. യു.ഡി.എഫിന്റെ 11,000 വോട്ട് ബിജെപി അട്ടിമറിക്കുമെന്നും സതീഷ് ചന്ദ് ഭണ്ഡാരി അവകാശപ്പെട്ടു.

സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷമാണ് എപി അബ്ദുള്ളക്കുട്ടി അവസാന ആശ്രയം എന്ന നിലയ്ക്ക് ബിജെപി പാളയത്തിലെത്തിയത്. അബ്ദുള്ളക്കുട്ടിയുടെ വരവോടെ ന്യൂനപക്ഷ വോട്ടുകളാണ് ബിജെപി കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അബ്ദുള്ളക്കുട്ടിയുടെ വരവ് അത്ര പിടിച്ചിട്ടില്ല. ഇതാണ് വിമര്‍ശകരുടെ വാക്കുകളിലുമുള്ളത്. ബിജെപിയില്‍ ചേരാന്‍ സംസ്ഥാന നേതാക്കളെ ഇടപെടീക്കാതെ കേന്ദ്ര നേതാക്കളുമായി അബ്ദുള്ളക്കുട്ടി നേരിട്ട് ചര്‍ച്ചകള്‍ നടത്തി എന്നതിലാണ് കേരളത്തിലെ നേതാക്കള്‍ക്ക് അതൃപ്തി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിച്ചേക്കും എന്നുള്ള അഭ്യഹങ്ങള്‍ സജീവാകുന്നതിനിടെയാണ് പുതിയ നിലപാട് വിശദീകരണം എത്തുന്നത്.

ആദ്യം സിപിഎമ്മില്‍ നിന്നും രണ്ടാമത് കോണ്‍ഗ്രസില്‍ നിന്നും അബ്ദുള്ളക്കുട്ടി പുറത്താക്കപ്പെടുന്നത് മോദി സ്തുതിയുടെ പേരിലാണ്. അബ്ദുള്ള കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയല്‍ ഉള്ള ഹിന്ദു വോട്ടുകള്‍ കുറയാനും മുസ്ലിം വോട്ടുകള്‍ കിട്ടാതിരിക്കാനും രണ്ട് പാര്‍ട്ടികള്‍ പുറത്താക്കിയ നേതാവിന്റെ വരവ് കാരണമാവും എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നത്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് മുസ്ലിംലീഗ് കടന്നിട്ടുണ്ട്. എം.സി ഖമറുദ്ദീന്‍, എ.കെ.എം അഷ്‌റഫ്, കല്ലട്ര മാഹീന്‍ഹാജി എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. മഞ്ചേശ്വരത്തെ യു.ഡി.എ.ഫിന്റെ സാധ്യതകളും,ആശങ്കകളും ഇന്നലെ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലിംലീഗ്. ഈ മാസം അവസാനത്തോടെ പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ തുടങ്ങും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വേണ്ടി പ്രത്യേക ടീമിനെ നിയോഗിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്കും ലീഗ് കടന്നിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീനാണ് കൂടുതല്‍ സാധ്യത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category