1 GBP = 87.20 INR                       

BREAKING NEWS

അവര്‍ ഏഴുപേരും ഒരുമിച്ച് പഠിച്ചുവളര്‍ന്നു; പിരിയാതിരിക്കാന്‍ ഒരു വലിയ വീടുവാങ്ങി താമസം തുടങ്ങി; ചൈനയിലെ ഒരു ഗ്രാമത്തില്‍ ഏഴു പെണ്‍കുട്ടികള്‍ ഒരുമിച്ചു വീടുവെച്ച് താമസിക്കുന്ന കഥ

Britishmalayali
kz´wteJI³

ഠനകാലത്ത് സ്‌കൂളുകളിലും കോളേജുകളിലും നമുക്കൊക്കെ പ്രിയപ്പെട്ട സുഹൃത്തുക്കളുണ്ടാകും. ഇനിയൊരിക്കലും പിരിയില്ലെന്ന് തീരുമാനിച്ച് കൂട്ടുകൂടി നടക്കുന്നവര്‍. എന്നാല്‍, പ്രായമേറുകയും ജീവിതം പലവഴിക്ക് പിരിയുകയും ചെയ്യുന്നതോടെ ഈ സൗഹൃദങ്ങളിലേറെയും നഷ്ടമാകും. വല്ലപ്പോഴുമുള്ള കൂടിച്ചേരലുകളില്‍ പിന്നീടവ ഒതുങ്ങും. എന്നാല്‍, ചൈനയിലെ ഗ്വാങ്ഡുവിലുള്ള ഈ ഏഴ് പെണ്‍ സുഹൃത്തുക്കള്‍ അങ്ങനെ പിരിഞ്ഞുപോകാന്‍ വേണ്ടി കൂട്ടുകൂടിയവരായിരുന്നില്ല.

ഒരുമിച്ച് പഠിച്ചും കളിച്ചും വളര്‍ന്നവരാണ് അവര്‍ ഏഴുപേരും. പ്രായമായി ജോലിയില്‍നിന്നൊക്കെ വിരമിച്ചുകഴിഞ്ഞാലും ഒരുമിച്ച് ജീവിക്കണെമെന്ന് അവര്‍ തീരുമാനിച്ചു. 2008-ലാണ് അങ്ങനെയൊരു തീരുമാനത്തിലേക്ക് അവരെത്തിയത്. വെറുമൊരു തമാശയില്‍ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. പിന്നീടവര്‍ അത് ഗൗരവമായി. കഴിഞ്ഞവര്‍ഷം അവര്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കി. ഗ്വാങ്‌ഡോങ്ങിലെ ഗ്വാങ്ഷുവില്‍ അവര്‍ ഒരു വലിയ വീട് സ്വന്തമാക്കി. വിരമിച്ചശേഷം ഏഴുപേര്‍ക്കും ഒരുമിച്ച് താമസിക്കാന്‍ അതൊരു താവളമാക്കാന്‍ തീരുമാനിച്ചു.

നാല് ദശലക്ഷം യുവാന്‍ മുടക്കിയാണ് ഏഴ് സുഹൃത്തുക്കളും ചേര്‍ന്ന് ബംഗ്ലാവ് മോടിപിടിപ്പിച്ചത്. മൂന്ന് നിലകളിലായുള്ള വീടിന് പ്രത്യേകം മട്ടുപ്പാവും ഓപ്പണ്‍ കിച്ചണും നീന്തല്‍ക്കുളവുമൊക്കെ സജ്ജമാക്കി. ഗ്വാങ്ഡു നഗരകേന്ദ്രത്തില്‍നിന്ന് 70 കിലോമീറ്ററോളം അകലെ ശാന്തമായ ഗ്രാമത്തിലാണ് ഈ വലിയ വീട് സ്ഥിതി ചെയ്യുന്നത്. താഴെ നിലയില്‍ അവര്‍ക്ക് ഒരുമിച്ച് കൂടാനുള്ള സ്ഥലമാണ്. മുകളിലത്തെ നിലകളിലായാണ് ഏഴ് കിടപ്പുമുറികള്‍.

60 വയസ്സാകുമ്പോള്‍ വീണ്ടും ഒരുമിച്ച് കൂടണമെന്നും പിന്നീട് ഒരുമിച്ച് താമസിക്കണമെന്നുമായിരുന്നു അന്ന് തീരുമാനിച്ചതെന്ന് സുഹൃത്തുക്കളിലൊരാളായ ജിന്‍ ഡു പറഞ്ഞു. 20 വര്‍ഷം മുമ്പാണ് അവര്‍ ഒരുമിച്ച് കണ്ടത്. പിന്നീട് ഉറ്റസുഹൃത്തുക്കളായി മാറി. ഇപ്പോഴെല്ലാവരും നാല്‍പ്പതിനോടടുത്ത് പ്രായമുള്ളവരാണ്. വയലുകളും അരുവികളും അതിരിടുന്ന ശാന്തസുന്ദരമായ സ്ഥലമാണ് റിട്ടയര്‍മെന്റ് ഹോമിനായി സുഹൃത്തുക്കള്‍ തിരഞ്ഞെടുത്തത്. എല്ലാവര്‍ക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന വലിയൊരു ഡൈനിങ് ടേബിള്‍ ഇവിടുണ്ട്. ഇന്ത്യയില്‍നിന്ന് കൊണ്ടുവന്നതാണത്.

ഓരോ മേഖലകളില്‍ വിദഗ്ധരാണ് ഇവരോരുത്തരും. ആ കഴിവുകള്‍ വിരമിക്കലിനുശേഷം കൂടുതല്‍ നല്ല രീതിയില്‍ ഉപയോഗിക്കാമെന്നാണ് അവര്‍ കരുതുന്നത്. പത്തുവര്‍ഷം കഴിയുമ്പോള്‍ മക്കളെല്ലാം വളര്‍ന്നു വലുതാകുമെന്നും അപ്പോള്‍ ഒരുമിച്ചു ജീവിക്കാമെന്നുമാണ് കൂട്ടുകാരികളുടെ ഇപ്പോഴത്തെ തീരുമാനം. 60 വയസ്സുവരെ കാത്തിരിക്കാന്‍ അവര്‍ക്കിപ്പോള്‍ വയ്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category