1 GBP = 87.20 INR                       

BREAKING NEWS

ലണ്ടനിലെ ആഢംബര ബംഗ്ലാവില്‍ ഷാര്‍ജ സുല്‍ത്താന്റെ മകന്‍ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാര്‍ട്ടിക്കിടയില്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പോലീസ്; ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത് അനേകം അറബ് രാജാക്കന്‍മാര്‍

Britishmalayali
kz´wteJI³

ഷാര്‍ജ സുല്‍ത്താന്റെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖ്വാസിമി ലണ്ടനില്‍ വച്ച് ഇക്കഴിഞ്ഞ തിങ്കളാഴ്ച  അപ്രതീക്ഷിതമായി മരിച്ചത് മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ലണ്ടനിലെ തന്റെ ആഢംബര വസതിയിലേക്ക് അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നില്‍ ആറാടി സെക്സ് പാര്‍ട്ടി നടത്തി സുല്‍ത്താന്റെ മകന്‍ മരണത്തിലേക്ക് നടന്ന് പോവുകയായിരുന്നു. ഖ്വാസിമി മരിച്ചിരിക്കുന്നത് ലണ്ടനിലെ  കൊട്ടാരസദൃശമായ വീട്ടില്‍ നടന്ന  സെക്സ്-ഡ്രഗ് പാര്‍ട്ടിക്കിടയില്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പോലീസ് രംഗത്തെത്തിയിട്ടുണ്ട്.  യുഎഇയില്‍ എത്തിച്ച അല്‍ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ എത്തിയത് അനേകം അറബ് രാജാക്കന്‍മാരാണ്.

ഈ പെന്റ് ഹൗസില്‍ ദിവസങ്ങളോളം നീളുന്ന ഇത്തരം സെക്സ്-ഡ്രഗ് പാര്‍ട്ടികള്‍ അരങ്ങേറാറുണ്ടെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. സെക്സ് ദീര്‍ഘനേരം നീണ്ട് നില്‍ക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള മയക്കുമരുന്നുകള്‍ ഖ്വാസിമി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.ചില നേരങ്ങളില്‍ മയക്കുമരുന്നിന്റെ പിടിയിലമര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടാറുണ്ടായിരുന്നു ഖ്വാസിമി  തന്റെ ഓഫീസിലെ ഫര്‍ണീച്ചറുകള്‍ എടുത്തെറിയാറുണ്ടായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.ബുധനാഴ്ച യുഎയില്‍ നടന്ന ചടങ്ങില്‍ ഖ്വാസിമിയുടെ മൃതദേഹം പരമ്പരാഗത ആചാരങ്ങളോടെ സംസ്‌കരിച്ചു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള രാജാക്കന്‍മാരും ഭരണാധികാരികളും ഇതില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ പറന്നെത്തിയിരുന്നു.

എട്ട് മില്യണ്‍ പൗണ്ട് വില വരുന്ന നൈറ്റ്സ്ബ്രിഡ്ജ് പെന്റ് ഹൗസിലായിരുന്നു ഖ്വാസിമിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. അദ്ദേഹത്തിന് വെറും 39 വയസായിരുന്നു. മയക്കുമരുന്നിന്റെ അമിതോപയോഗം മൂലമാണ് അദ്ദേഹം മരിച്ചതെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നുവെങ്കിലും ഇന്നലെയാണിത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഹൈക്ലാസ് വേശ്യകളെ വിളിച്ച് വരുത്തി ഖ്വാസിമി  ഈ വീട്ടില്‍ പതിവായി സെക്സ് പാര്‍ട്ടികള്‍ നടത്താറുണ്ടെന്നാണ് ഇവിടുത്തെ ജോലിക്കാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.മെത്ത് എന്ന മയക്കുമരുന്നിനെ ഖ്വാസിമി  ഇഷ്ടപ്പെട്ടത് അത് ഉപയോഗിച്ചാല്‍ ദീര്‍ഘനേരം സെക്സ് ചെയ്യാമെന്നതിനാലാണെന്നാണ് പേര് വെളിപ്പെടുത്താത്ത ഇവിടുത്തെ ഒരു ജോലിക്കാരന്‍ സാക്ഷ്യപ്പെടുത്തുന്നത്.

അദ്ദേഹം ചിലപ്പോഴൊക്കെ മയക്കുമരുന്ന് ഉപയോഗിച്ച് ഓഫീസില്‍ വരെ വരാറുണ്ടെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നുവെന്നും ജോലിക്കാര്‍ വെളിപ്പെടുത്തുന്നു. പോസ്റ്റ്മോര്‍ട്ടത്തിനിടെ ടോക്സിക്കോളജി ടെസ്റ്റുകള്‍ മൃതദേഹത്തിന് മേല്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ റിസല്‍ട്ട് വരാന്‍ കുറച്ച് വൈകുമെന്നതിനാല്‍ ഇന്‍ക്വസ്റ്റിനുളള തിയതി നിശ്ചയിച്ചിട്ടില്ലെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കൊറോണറുടെ ഓഫീസ് വെളിപ്പെടുത്തുന്നത്. നൈറ്റ്സ്ബ്രിഡ്ജിലെ ആഢംബര വസതിയിലെ വീക്കെന്‍ഡ് സെക്സ്-ഡ്രഗ് പാര്‍ട്ടി കഴിഞ്ഞ് ഓഫീസിലെത്തുന്ന ഖ്വാസിമി  ഫര്‍ണിച്ചറുകളും മറ്റും വലിച്ചെറിയാറുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയത് ഓഫീസിലെ ഒരു ജീവനക്കാരനാണ്.

തന്റെ സുഹൃത്തുക്കളെയും ബിസിനസ് അസോസിയേറ്റ്സുകളെയുമാണ് ഖ്വാസിമി ഇത്തരം പാര്‍ട്ടികളിലേക്ക് അതിഥികളായി ക്ഷണിക്കാറുണ്ടായിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഖ്വാസിമിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ സ്ഥിരമായി സ്ഥിരം ഒരു ബന്ധം കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹം താല്‍പര്യപ്പെട്ടിരുന്നില്ലെന്നും ജീവനക്കാര്‍ വെളിപ്പെടുത്തുന്നു.ഇത്തരം സ്ത്രീകള്‍ക്ക് ഖ്വാസിമി  നല്ല തോതില്‍ പണം വാരിക്കോരി നല്‍കാറുമുണ്ടായിരുന്നു.എന്നാല്‍ അതേ സമയം തന്റെ ഓഫീസിലെയും മറ്റും വനിതാ ജീവനക്കാരോട് വളരെ ബഹുമാനത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ഖ്വാസിമിയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ഷാര്‍ജ സുല്‍ത്താന് ആശ്വാസം പകരാന്‍ നിരവധി അറബ് രാജാക്കന്‍മാരാണെത്തിയിരുന്നത്. റാസ് അല്‍ ഖൈമയുടെ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സാഖിര്‍, അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ്, അജ്മാനിലെ കിരീടാവകാശികായ രാജകുമാരന്‍ ഷെയ്ഖ് അമര്‍ ബിന്‍ ഹുമൈദ് തുടങ്ങിയവര്‍ അവരില്‍ചിലരാണ്. ഷാര്‍ജയിലെ അല്‍ ജുബൈല്‍ ഖബറിടത്തിലാണ് ഖ്വാസിമിയെ ഖബറടക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category