1 GBP = 87.50 INR                       

BREAKING NEWS

മെഹുല്‍ ചോക്സിയുടെ പൗരത്വം ആന്‍ഡ്വിഗ റദ്ദാക്കുന്നത് സാമ്പത്തിക കുറ്റവാളികള്‍ക്ക് സുരക്ഷിത താവളം നല്‍കേണ്ടതില്ലെന്ന നിലപാടിനെ തുടര്‍ന്ന്; പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിക്ക് ഇന്ത്യയിലേക്ക് മടങ്ങാതെ മറ്റ് വഴിയില്ലെന്ന് പ്രധാനമന്ത്രി ഗസ്സ്‌റ്റോണ്‍ ബ്രൗണ്‍; ഇന്ത്യക്ക് കൈമാറുക തന്റെ ഭാഗം ശരിയെന്ന് വാദിക്കാന്‍ ചോക്സിക്ക് അവസരം നല്‍കിയതിന് ശേഷം

Britishmalayali
kz´wteJI³

ഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്സിയുടെ പൗരത്വം റദ്ദാക്കുമെന്ന് ആന്‍ഡ്വിഗ ആന്‍ഡ് ബാര്‍ബുഡ. കുറ്റവാളികള്‍ക്ക് അഭയം നല്‍കാനാകില്ലെന്നും അതിനാല്‍ ചോക്സിക്ക് നല്‍കിയ പൗരത്വം റദ്ദാക്കുമെന്നും സ്വദേശത്തേക്ക് മടക്കി അയക്കുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി ഗസ്സ്റ്റോണ്‍ ബ്രൗണ്‍ അറിയിച്ചു.

'മെഹുല്‍ ചോക്സിയുടെ പൗരത്വം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ അത് പിന്‍വലിച്ച് അദ്ദേഹത്തെ സ്വദേശമായ ഇന്ത്യയിലേക്ക് തിരിച്ചയക്കും. രാജ്യത്തില്‍ നിന്നും മടങ്ങാതെ മറ്റ് നിവൃത്തിയില്ല. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ക്ക് സുരക്ഷിതമായ താവളം ഒരുക്കി നല്‍കേണ്ടതില്ല''-ഗസ്സ്റ്റോണ്‍ ബ്രൗണ്‍ അറിയിച്ചു. മെഹുല്‍ ചോക്സിക്ക് തന്റെ ഭാഗം ശരിയെന്ന് വാദിക്കാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ മാര്‍ഗങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തിയ ശേഷം ഇന്ത്യക്ക് കൈമാറുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ ജനുവരിയിലാണ് 13,500 കോടിയുടെ പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് മെഹുല്‍ ചോക്സി രാജ്യംവിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി. സാമ്പത്തിക കുറ്റവാളിയായ ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ജനുവരി 15നാണ് ചോക്സി ആന്റിഗ്വ പൗരനായത്. ചികിത്സക്കായി അമേരിക്കയിലേക്ക് പോയെന്നായിരുന്നു രാജ്യംവിട്ട ചോക്സിയുടെ വിശദീകരണം.

സിബിഐയുടെ അപേക്ഷ പ്രകാരം ഡിസംബറില്‍ ഇന്റര്‍പോള്‍ ചോക്സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യനില മോശമായതിനാല്‍ ആന്റിഗ്വയില്‍നിന്നു ഇന്ത്യയിലേക്ക് വരാനാകിലെന്നു മുംബൈ കോടതിക്ക് എഴുതി നല്‍കിയ കുറുപ്പില്‍ ചോക്സി അറിയിച്ചിരുന്നു. വിഡിയോ കോണ്‍ഫറന്‍സിലൂടെ അന്വേഷണത്തോടു സഹകരിക്കാന്‍ തയാറാണെന്നും ചോക്സി വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category