1 GBP = 87.20 INR                       

BREAKING NEWS

ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിങ് തുണയായപ്പോള്‍ പോര്‍ട്ടീസുകാരെ അടിച്ചൊതുക്കി കൂറ്റന്‍ സ്‌കോര്‍ നേടി; പിന്നീട് വിജയമുറപ്പിച്ച് എറിഞ്ഞൊതുക്കി; ദക്ഷിണാഫ്രിക്കയെ 49 റണ്‍സിന് തോല്‍പ്പിച്ച് ലോകകപ്പില്‍ പാക്കിസ്ഥാന്‍ വീണ്ടും വിജയവഴിയില്‍; സെമിസാധ്യത കുറവെങ്കിലും അവശേഷിക്കുന്ന മത്സരങ്ങള്‍ വിജയിച്ച് തടി കേടാകാതെ നാട്ടിലെത്താനുള്ള മരുന്നു കിട്ടിയ ആശ്വാസത്തില്‍ സര്‍ഫറാസും കൂട്ടരും; കപ്പടിക്കാന്‍ എത്തിയ ആഫ്രിക്കക്കാര്‍ക്ക് നാണംകെട്ട് മടങ്ങാം

Britishmalayali
kz´wteJI³

ലണ്ടന്‍: സെമിസാധ്യതകള്‍ക്ക് മങ്ങലേറ്റ രണ്ട് ടീമുകള്‍ മാറ്റുരച്ച ലോകകപ്പ് ക്രികറ്റിലെ മത്സരത്തില്‍ പാക്കിസ്ഥാന് ആശ്വാസ വിജയം. കപ്പടിക്കുമെന്ന പ്രതീതി ഉണര്‍ത്തി ഇംഗ്ലണ്ടില്‍ എത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിനെ 49 റണ്‍സിന് പരാജയപ്പെടുത്തിയാണ് സര്‍ഫറാസും കൂട്ടരും വീണ്ടും വിജയവഴിയില്‍ എത്തിയത്. ആറു കളികളില്‍ നിന്നും പാക്കിസ്ഥാന് നേടുന്ന രണ്ടാമത്തെ മാത്രം വിജയമായിരുന്ന ഇന്നത്തേത്. ഇന്ത്യയോട് ദയനീയമായി തോറ്റതിന്റെ ക്ഷീണം തീര്‍ത്തു കൊണ്ട് ഉണര്‍വോടെ കളിച്ച പാക്കിസ്ഥാന്‍ ഇക്കുറി ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവു പുലര്‍ത്തുകയായിരുന്നു. പാക്കിസ്ഥാന്‍ ഉയര്‍ത്തി 309 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

63 റണ്‍സെടുത്ത ഡുപ്ലിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 47 റണ്‍സെടുത്ത ഡീക്കോക്കും 36 റണ്‍സെടുത്ത വാന്‍ഡര്‍ ഡെസ്സനും 31 റണ്‍സെടുത്ത മില്ലറും 39 റണ്‍സെടുത്ത ഫെല്‍വാക്യോയും മാത്രമാണ് പോര്‍ട്ടീസ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ഓപ്പണര്‍മാരായ ഹാഷിം അംല (മൂന്നു പന്തില്‍ രണ്ട്), ക്വിന്റണ്‍ ഡികോക്ക് (60 പന്തില്‍ 47), എയ്ഡന്‍ മര്‍ക്രം (16 പന്തില്‍ ഏഴ്), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസി (79 പന്തില്‍ 63), വാന്‍ഡര്‍ ദസ്സന്‍ (47 പന്തില്‍ 36), ഡേവിഡ് മില്ലര്‍ (37 പന്തില്‍ 31) എന്നിവരാണ് പുറത്തായത്. പാക്കിസ്ഥാനായി വാഹിബ് റിസായും ഷഡാബ് ഖാനു മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ആമിര്‍ റണ്ടു വിക്കറ്റും നേടി.

സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സ് മാത്രമുള്ളപ്പോള്‍ ഹാഷിം അംലയുടെ വിക്കറ്റ് നഷ്ടമായി ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റില്‍ ഡികോക്ക് ഡുപ്ലേസി സഖ്യം കൂട്ടിച്ചേര്‍ത്ത 87 റണ്‍സാണ് താങ്ങായത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് അടിത്തറയിട്ട് സെഞ്ചുറി കൂട്ടുകട്ടിലേക്കു നീങ്ങുകയായിരുന്ന സഖ്യം പൊളിച്ചത് ഷതാബ് ഖാനാണ്. 60 പന്തില്‍ 47 റണ്‍സെടുത്ത ഡികോക്കാണ് പുറത്തായത്. മൂന്നു ബൗണ്ടറിയും രണ്ടു സിക്സും അടങ്ങിയതാണ് ഡികോക്കിന്റെ ഇന്നിങ്സ്. ദക്ഷിണാഫ്രിക്ക നൂറു കടന്നതിനു പിന്നാലെ എയ്ഡന്‍ മര്‍ക്രവും പുറത്തായി. 16 പന്തില്‍ ഏഴു റണ്‍സെടുത്ത മര്‍ക്രത്തെ കൂടാരം കയറ്റിയതും ഷതാബ് ഖാന്‍ തന്നെ. അധികം വൈകാതെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലേസിയും പുറത്തായി. 79 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 63 റണ്‍സെടുത്ത ഡുപ്ലേസിയെ മുഹമ്മദ് ആമിറാണ് മടക്കിയത്. സര്‍ഫ്രാസ് അഹമ്മദ് ക്യാച്ചെടുത്തു.

അഞ്ചാം വിക്കറ്റില്‍ വാന്‍ഡര്‍ ദസ്സന്‍ ഡേവിഡ് മില്ലര്‍ സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വാന്‍ഡര്‍ ദസ്സനെ പുറത്താക്കിയ ഷതാബ് ഖാന്‍ ആ പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചു. 47 പന്തില്‍ ഒരു സിക്സും ബൗണ്ടറിയും സഹിതം 36 റണ്‍സെടുത്താണ് ദസ്സന്‍ മടങ്ങിയത്. മൂന്നു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും മില്ലര്‍ കൂടി മടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ കാര്യം പരുങ്ങലിലായി. 37 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 31 റണ്‍സായിരുന്നു മില്ലറിന്റെ സമ്പാദ്യം.

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 308 റണ്‍സെടുത്തത്. ഹാരിസ് സുഹൈല്‍ (59 പന്തില്‍ 89), ബാബര്‍ അസം (80 പന്തില്‍ 69) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് പാക്കിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പാക്കിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ത് ഹാരിസ് സൊഹൈലിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു.

പാക്കിസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. ഇരുവരും 44 റണ്‍സ് വീതം നേടി പുറത്തായി. 50 പന്തില്‍ 44 റണ്‍സ് എടുത്ത ഓപ്പണര്‍ ഫഖര്‍ സമാന്റെ വിക്കറ്റാണ് പാക്കിസ്ഥാന് ആദ്യം നഷ്ടമായത്. സമാനെ ഇമ്രാന്‍ താഹിര്‍ അംലയുടെ കൈകളില്‍ എത്തിച്ചു. 58 പന്തില്‍ 44 റണ്‍സ് എടുത്ത ഇമാം ഉല്‍ ഹക്കിനെയും താഹിര്‍ മടക്കി. ബാബര്‍ അസം 80 പന്തില്‍ 69 റണ്‍സും ഹാരിസ് സൗഹൈല്‍ 59 പന്തില്‍ 89 റണ്‍സും നേടി. മുഹമ്മദ് ഹഫീസ് 20 റണ്‍സും, ഇമാദ് വസീം 23 റണ്‍സും, വഹാബ് റിയാസ് നാല് റണ്‍സും എടുത്ത് പുറത്തായി. രണ്ട് റണ്‍സുമായി സര്‍ഫറാസ് അഹമ്മദ്, ഒരു റണ്ണുമായി ഷദാബ് ഖാന്‍ എന്നിവര്‍ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി മൂന്നും ഇമ്രാന്‍ താഹിര്‍ രണ്ടും വിറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഫെലുക്വായോ, മാര്‍ക്രാം എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇന്നത്തെ വിജയത്തോടെ ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ സെമി കാണാതെ പുറത്തായി. പാക്കിസ്ഥാന് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ നേരിയ സാധ്യത മാത്രമാണ് ഉള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category