1 GBP = 86.30 INR                       

BREAKING NEWS

കോപ്പ അമേരിക്ക; രണ്ടു ഗോളടിച്ചിട്ടും ജയിക്കാതെ ബ്രസീല്‍; ബൊളീവിയയെ തകര്‍ത്ത് പെറു; കാനറികളെ സമനിലയില്‍ കുരുക്കിയത് വാറിന്റെ രൂപത്തിലെത്തിയ നിര്‍ഭാഗ്യം; പെറുവിന്റെ തിരിച്ചുവരവ് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം

Britishmalayali
kz´wteJI³

 

റിയോ ഡി ജനീറോ: രണ്ടു ഗോളടിച്ചിട്ടും ജയിക്കാന്‍ കഴിയാതെ ബ്രസീലിന് മുന്നില്‍ വില്ലനായത് വാര്‍. കോപ്പ അമേരിക്കയില്‍ കാനറികളെ ഗോള്‍രഹിത സമനിലയില്‍ തളച്ച് വെനെസ്വേല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ പെറു 3-1ന് ബൊളീവിയയെ തകര്‍ത്തു. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ ബൊളീവിയ ഗ്രൂപ്പില്‍ നിന്ന് പുറത്തായി.

മത്സരത്തിന്റെ മുഴുവന്‍ സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. മത്സരത്തില്‍ രണ്ട് തവണ ബോള്‍ വെനിസ്വേലയന്‍ വലയില്‍ ബോള്‍ എത്തിക്കാന്‍ ബ്രസീലിന് സാധിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ അല്ലെന്ന് റഫറി വിധിക്കുകയായിരുന്നു.

കളിയുടെ മുഴുവന്‍ സമയവും ആധിപത്യം ടിറ്റെയുടെ കുട്ടികള്‍ക്കായിരുന്നെങ്കിലും അടിച്ച രണ്ട് ഗോളുകള്‍ അയോഗ്യമായതോടെയും കൂടുതല്‍ ഗോളുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതും കൊണ്ടും കോപ്പയിലെ രണ്ടാം ജയം അവരില്‍ നിന്ന് അകന്നു നിന്നു. ഗോള്‍ അകന്നു നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബ്രസീല്‍ രണ്ട് ഗോളുകളും നേടിയത്. 60-ാം മിനിറ്റില്‍ ഗബ്രിയല്‍ ജിസസും, 87-ാം മിനിറ്റില്‍ കുട്ടിഞ്ഞോയുമാണ് ബ്രസിലിന് വേണ്ടി വെനിസ്വേലയുടെ ഗോള്‍ വല ചലിപ്പിച്ചത്. എന്നാല്‍ വാര്‍ വില്ലനായതോടെ അതൊന്നും ബ്രസീലിന്റെ അക്കൗണ്ടില്‍ ചേര്‍ക്കപ്പെട്ടില്ല.

കോപ്പ അമേരിക്കയില്‍ വെനിസ്വേല വഴങ്ങുന്ന രണ്ടാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തില്‍ പെറുവിനെയും വെനിസ്വേല സമനിലയില്‍ തളച്ചിരുന്നു. വെനിസ്വേലക്കെതിരെ സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എയില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. നാല് പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം. ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍.

ആദ്യ മത്സരത്തില്‍ വെനെസ്വേലയുമായി സമനിലയില്‍ പിരിഞ്ഞ പെറു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. പൗളോ ഗ്യൂറേറോ, ജെഫേഴ്‌സണ്‍ ഫര്‍ഫാന്‍, എഡിസണ്‍ ഫ്‌ളോറസ് എന്നിവരാണ് പെറുവിന്റെ ഗോളുകള്‍ നേടിയത്. മാഴ്‌സെലോ മാര്‍ട്ടിന്‍സിന്റെ വകയായിരുന്നു ബൊളീവിയയുടെ ഏക ഗോള്‍. ഒരുഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പെറുവിന്റെ തിരിച്ചുവരവ്. 28ാം മിനിറ്റില്‍ മാര്‍സെലോ മാര്‍ട്ടിന്‍സാണ് ബൊളീവിയയെ മുന്നിലെത്തിച്ചത് . 45 -ാം മിനിറ്റില്‍ പെറു ഗോള്‍ മടക്കി . രണ്ടാം പകുതിയുടെ തുടക്കത്തിലും ഇഞ്ചുറി ടൈമിലുമായിരുന്നു പെറുവിന്റെ മറ്റുരണ്ടുഗോളുകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category