
കോട്ടയം: സംസ്ഥാന സമിതിയിലെ ബഹുഭൂരിപക്ഷവും ജോസ് കെ മാണിക്കൊപ്പമാണ്. ആള്‍ക്കൂട്ടത്തിന്റെ നേതാവ് ജോസ് കെ മാണിയെന്ന് പിജ ജോസഫ് പോലും സമ്മതിക്കുന്നു. കേരളാ കോണ്‍ഗ്രസിലെ അണികള്‍ ജോസ് കെ മാണിക്കൊപ്പമാണെന്ന തിരിച്ചറിവിലാണ് ഈ പരാമര്‍ശം. അപ്പോഴും സിഎഫ് തോമസും തോമസ് ഉണ്ണിയാടനും ജോയി എബ്രഹാമും ജോസഫിനൊപ്പമെത്തി. മാണിയുടെ പരിചാരകനായിരുന്ന സിബി പുത്തേറ്റും ജോസഫ് പക്ഷത്തേക്ക് ചുവടുമാറി. ഇത് പിജെയ്ക്ക് തുണയാണ്.
ജോയ് എബ്രഹാം നേരത്തെ തന്നെ ജോസഫ് പക്ഷത്ത് എത്തിയിരുന്നു. പാലാ സീറ്റ് നേടാനായിരുന്നു ഈ തന്ത്രം. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ജോയ് എബ്രഹാമാണ് ജോസഫിനെ വര്‍ക്കിങ് ചെയര്മനാക്കുന്നതിലും ചരട് വലിച്ചത്. അപ്പോഴും സിഎഫ് തോമസ് ഒപ്പം നില്‍ക്കുമെന്ന് ജോസ് കെ മാണി കരുതി. നിഷ്പക്ഷനായി നില്‍ക്കുമെന്ന് തോമസ് പറയുകയും ചെയ്തു. എന്നാല്‍ ഏവരേയും ഞെട്ടിച്ച് ജോസഫിനൊപ്പം സിഎഫ് നിലയുറപ്പിച്ചു. ഇതിനൊപ്പം തോമസ് ഉണ്ണിയാടനും കൂറുമാറി. ഇതിനൊപ്പമാണ് മാണിയുടെ പരിചാരകന് സിബി പുത്തേഴത്തിന്റെ നീക്കം. എല്ലാവരും ജോസഫിനൊപ്പം ചേരുന്നത് പാര്‍ട്ടി പദവികള്‍ ലക്ഷ്യമിട്ടാണ്. സിഎഫിന്റെ മനസ്സില്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനമാണുള്ളത്. അവസാന നിമിഷം വരെ വിലപേശാനെത്തിയ ഉണ്ണിയാടനെതിരെ മാണിയുടെ അനുയായികളുടെ കടുത്ത രോഷമാണുള്ളത്. കൊട്ടാരക്കര പൊന്നച്ചനും ജോസ് കെ മാണിയെ പിന്തുണച്ചില്ല.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തതിന് സ്റ്റേ മാറ്റാന്‍ ജോസ് കെ മാണി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. തര്‍ക്കം കോടതിയിലെത്തിയതോടെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് ഇരുവിഭാഗത്തിന്റെയും നിലപാട്. തെരഞ്ഞെടുത്തതിന് തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ നിന്നുള്ള സ്റ്റേ ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായി. ഇനി വിട്ടുവീഴ്ച്ച വേണ്ടെന്ന് തീരുമാനിച്ച് ജോസ് കെ മാണി ഇന്നലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേയ്ക്ക് നടത്താനിരുന്ന യാത്ര ഒഴിവാക്കി. ചെയര്മാന് സ്ഥാനം സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കിലും ഇടപെടേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്. സിഎഫ് തോമസ് കൂടി ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നെങ്കിലും തങ്ങളുടെ ശക്തി ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. പാര്‍ട്ടി ചെയര്മാന് തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തതോടെ ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്ത്് അസാധുവായെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്ന നിലയിലുള്ള അധികാരങ്ങള്‍ ജോസ് കെ. മാണി വിനിയോഗിക്കുന്നതു താല്‍ക്കാലികമായി വിലക്കി തൊടുപുഴ മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. പി.ജെ. ജോസഫ് പക്ഷത്തുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫനും മനോഹര്‍ നടുവിലേടത്തും നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസ് ഇനി ജൂലൈ 17നു പരിഗണിക്കും. അതേസമയം, ഉത്തരവു വന്ന് ഒരു മണിക്കൂറിനുശേഷം ജോസ് കെ. മാണി കോട്ടയത്തു പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി ചെയര്‍മാന്റെ മുറിയില്‍ അരമണിക്കൂര്‍ ചെലവഴിച്ചു. മുറിക്കു മുന്നിലെ കെ.എം. മാണിയുടെ ബോര്‍ഡ് മാറ്റി 'ജോസ് കെ. മാണി എം പി, ചെയര്മാന്' എന്ന പുതിയ ബോര്‍ഡും വച്ചു. ഞായറാഴ്ച തന്നെ പാര്‍ട്ടി ഓഫിസിലെ മിനിറ്റ്സില്‍ ചെയര്‍മാനെന്ന നിലയില്‍ ഒപ്പിടുകയും അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തെന്ന കത്ത് ഇന്നലെ രാവിലെ തിരുവനന്തപുരത്തു തിരഞ്ഞെടുപ്പു കമ്മിഷനു കൈമാറി. ഞായറാഴ്ച കമ്മിഷനു ഫാക്സ് അയച്ചിരുന്നു.
പി.ജെ. ജോസഫ് പക്ഷം വിളിച്ചുചേര്‍ത്ത യോഗത്തില്‍ സി.എഫ്. തോമസും പങ്കെടുത്തു. വൈകിട്ടു ജോസഫിനൊപ്പം മാധ്യമങ്ങളെ കണ്ടും സി.എഫ്. തന്റെ പരസ്യപിന്തുണ ആദ്യമായി വ്യക്തമാക്കി. സി.എഫ്. ചെയര്‍മാനും പി.ജെ. ജോസഫ് നിയമസഭാ കക്ഷിനേതാവുമായുള്ള സംവിധാനം സംബന്ധിച്ച ചര്‍ച്ചയും സജീവമായി. ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത കോട്ടയം യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരടക്കമുള്ളവര്‍ പാര്‍ട്ടി വിട്ടുപോയതായി കണക്കാക്കേണ്ടിവരുമെന്നു യോഗശേഷം ജോസഫ് വ്യക്തമാക്കി. എന്‍. ജയരാജ്, റോഷി അഗസ്റ്റിന് എന്നിവരെ ഉദ്ദേശിച്ചാണിത്. ഇരുവരും രാവിലെ നിയമസഭയില്‍ ജോസഫ്, സി.എഫ്, മോന്‍സ് ജോസഫ് എന്നിവര്ക്കൊപ്പമാണിരുന്നത്. ജോസഫ് ഇറങ്ങിപ്പോക്കു പ്രഖ്യാപിച്ചപ്പോള്‍ കൂടെ നില്‍ക്കുകയും ചെയ്തു.
മാണിയുടെ വിശ്വസ്തരെ ജോസഫ് പാട്ടിലാക്കിയത് സിഎഫിന് ചെയര്മാന് പദവിയും ഉണ്ണിയാടന് വൈസ് ചെയര്മാന് പദവിയും ഉറപ്പ് നല്‍കിയാണ്. വിക്ടര്‍ തോമസും ജോസിനെ കൈവിട്ടു. ഇതും ജോസ് കെ മാണിക്ക് തിരിച്ചടിയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam