
ഇന്ത്യയും യുകെയും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ചെന്നൈയില്‍ നിന്നും യുകെ സന്ദര്‍ശിക്കാനൊരുങ്ങിയ രണ്ട അന്ധഗായകര്‍ക്ക് വിസ നിഷേധിച്ച ഹോം ഓഫീസിന്റെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി. അന്ധതയെ അതിജീവിച്ച് കീ ബോര്‍ഡില്‍ വിസ്മയം തീര്‍ക്കുന്ന പ്രേം ഭഗവാന് നാഗരാജു(25)വിനും വലയിന്‍ പ്രതിഭ ജ്യോതി കലൈസെല്‍വി(19)ക്കുമാണ് ഹോം ഓഫീസ് വിസ നിഷേധിച്ചിരിക്കുന്നത്. സ്കോട്ടിഷ് സര്‍ക്കാര്‍ ഭാഗികമായി ഫണ്ടേകുന്ന സാംസ്കാരിക വിനിമയ പരിപാടിയുടെ ഭാഗമായി എത്തേണ്ടിയിരുന്ന ഇവര്‍ക്ക് വിസ നിഷേധിച്ച ഹോം ഓഫീസ് നടപടിക്കെതിരെ സ്കോട്ടിഷ് സര്‍ക്കാരും കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ഇരുവരും വിസിറ്റിംഗ് വിസയില്‍ യുകെയിലെത്തിയാല്‍ സമയം കഴിഞ്ഞാല്‍ വിട്ട് പോകുമെന്ന് ബോധ്യപ്പെടാത്തതിനാലാണ് ഇവര്‍ക്ക് വിസ നിഷേധിച്ചിരിക്കുന്നതെന്നാണ് ഹോം ഓഫീസ് വിശദീകരണം നല്‍കിയിരിക്കുന്നത്. ഗ്ലാസ്കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക് ചാരിറ്റിയായ പാരഗണ്‍ മ്യൂസിക്കാണ് രണ്ടാഴ്ചത്തെ സാംസ്കാരിക വിനിമയ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.ഈ രണ്ട് അന്ധഗായകര്ക്കും ഇന്ത്യയുമായി പര്യാപ്തമായ ബന്ധമില്ലെന്നാണ് ബോധ്യപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ ഇവര്‍ പരിപാടി കഴിഞ്ഞാലും യുകെ വിട്ട് പോകാന്‍ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇവര്‍ക്ക് വിസ നിഷേധിച്ചതെന്നുമാണ് ഹോം ഓഫീസ് വിശദീകരണം നല്‍കിയിരിക്കുന്നത്.
ഹോം ഓഫീസിന്റെ ഈ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് സ്കോട്ടിഷ് ചാരിറ്റി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് തന്നെ അലോസരപ്പെടുത്തുന്നുവെന്നാണ് സ്കോട്ടിഷ് എംപിയായ ഡെയ്ഡ്രെ ബ്രോക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്.ഈ പരിപാടി സംഘടിപ്പിക്കുന്നതിനായി മാസങ്ങളുടെ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നതെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചാരിറ്റിക്ക് ആയിരക്കണക്കിന് പൗണ്ട് ചെലവ് വന്നുവെന്നും അതിനാല്‍ അതിനിടെ ഇത്തരം പ്രശ്നങ്ങള്‍ വന്നാല്‍ താങ്ങാനാവില്ലെന്നും പാരഗണ്‍ മ്യൂസിക്കിലെ ക്രിയേറ്റീവ് ഡയറക്ടറായ നിനിയാന് പെറി പ്രതികരിക്കുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സംഘം ഈ ശനിയാഴ്ച യുകെയിലെത്താനിരിക്കവെയാണ് ഇരു ഗായകര്‍ക്കും ഹോം ഓഫീസ് വിസ നിഷേധിച്ചിരിക്കുന്നത്. ഇരുവരെയും യുകെയിലേക്ക് പോകുന്നതിന് ഭിന്നശേഷിക്കാരെ പിന്തുണക്കുന്നതിനുള്ള ഇന്ത്യന്‍ ചാരിറ്റിയായ ദേവസിതം ചാരിറ്റബിള്‍ ഫൗണ്ടേഷന് അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ഹോം ഓഫീസിന്റെ കടുത്ത നിലപാട് കാരണം ഇരുവരും യാത്ര റദ്ദാക്കേണ്ടി വന്നിരിക്കുകയാണ്. ഇരുവര്‍ക്കും വിസ നിഷേധിച്ച ഹോം ഓപീസ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു പെറ്റീഷന് ലോഞ്ച് ചെയ്തിട്ടുണ്ട്.
ബ്രിട്ടീഷ് കൗണ്‍സില്‍, ക്രിയേറ്റീവ് സ്കോട്ട്ലന്‍ഡ്, സ്കോട്ടിഷ് ഗവണ്മെന്റ് തുടങ്ങിയവയില്‍ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് സ്കോട്ടിഷ് ചാരിറ്റി പാരഗണ്‍ മ്യൂസിക്ക് നടത്തുന്ന കള്‍ച്ചറല്‍ എക്സേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനായി യുകെയിലേക്ക് വരാനിരുന്ന ഇന്ത്യന്‍ അന്ധ ഗായകരായ പ്രേമിനും ജ്യോതിക്കും വിസ നിഷേധിച്ച നടപടി പിന്വലിക്കണമെന്നാണീ പെറ്റീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുവര്‍ക്കും വിസ നിഷേധിച്ചത് കടുത്ത അനീതിയാണെന്നാണ് ഡിസിഎഫ് ഡയറക്ടറായ ആല്‍ഫ്രെഡ് ബെഞ്ചമിന്‍ പ്രതികരിച്ചിരിക്കുന്നത്. എല്ലാ വിസ അപേക്ഷകളും പരിഗണിക്കുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ മെറ്റിറ്റും കുടിയറ്റ നിയമങ്ങളും അടിസ്ഥാനമാക്കിയാണെന്നാണ് ഹോം ഓഫീസ് പ്രതികരിച്ചിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam