1 GBP = 87.20 INR                       

BREAKING NEWS

എസെക്‌സിലെ നഴ്‌സു മാര്‍ക്ക് ബാങ്ക് ഡ്യൂട്ടി ചെയ്താല്‍ 25 ശതമാനം ശമ്പളം കുറവ്; ഹാര്‍മൊ ണൈസേഷന്‍ പ്ലാന്‍ മറ്റു ട്രസ്റ്റുകളിലേക്കും പടരുമോ എന്ന് ഭയന്ന് നഴ്‌സുമാര്‍

Britishmalayali
kz´wteJI³

ഹാര്‍മൊണൈസേഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ പേരില്‍ എസെക്സിലെ നഴ്സുമാരുടെ ശമ്പള പായ്ക്കറ്റില്‍ കൈയിട്ട് വാരുന്ന കടുത്ത പരിഷ്‌കാരം നടപ്പിലാക്കുന്നു. ഇത് പ്രകാരം എസെക്സിലെ നഴ്സുമാര്‍ ബാങ്ക് ഡ്യൂട്ടി ചെയ്താല്‍ അവരുടെ ശമ്പളത്തില്‍ 25 ശതമാനം കുറവ് വരുന്നതായിരിക്കും. ഹാര്‍മൊണൈസേഷന്‍ പ്ലാന്‍ എന്ന പേരിലുള്ള ഈ പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ സണ്‍ഡേ ബാങ്ക് ഹോളിഡേ പിഎ മാത്രം കുറയുന്നത് മണിക്കൂറിന് 5.71 പൗണ്ട് എന്ന തോതിലായിരിക്കും. ഈ രോഗം മറ്റു ട്രസ്റ്റുകളിലേക്കും പടരുമോയെന്ന ഭയം എന്‍എച്ച്എസ് നഴ്സുമാരില്‍ ശക്തിപ്പെട്ടിട്ടുണ്ട്.

ഇത് പ്രകാരം എസെക്സിലെ എന്‍എച്ച്എസ് പ്രഫഷണല്‍സ് (എന്‍എച്ച്എസ്പി) വര്‍ക്കര്‍മാരുടെ  ഡേ നിരക്കുകള്‍ 17.50 പൗണ്ടില്‍ നിന്നും 14.08 പൗണ്ടായിരിക്കും കുറവ് വരുന്നത്. നൈറ്റ് നിരക്ക് 22.29 പൗണ്ടില്‍ നിന്നും 16.72 പൗണ്ടായാണ് കുറയുന്നത്. അതായത് ഏതാണ്ട് 25 ശതമാനത്തിനടുത്തായിരിക്കും ഇത്തരത്തില്‍ കുറവ് വരുന്നത്. സണ്‍ഡേ നിരക്കുകളിലും ബാങ്ക് ഹോളിഡേ നിരക്കുകളിലുമായിരിക്കും ഏറ്റവും വലിയ ഇടിവുണ്ടാകുന്നത്. ഇതു പ്രകാരം മണിക്കൂറിനുള്ള പ്രതിഫലം 26.14 പൗണ്ടില്‍ നിന്നും 20.43 പൗണ്ടായിട്ടായിരിക്കും അതായത് മണിക്കൂറിന് 5.71 പൗണ്ടെന്ന തോതിലായിരിക്കും കുറവുണ്ടാകുന്നത്.

ഇത്തരത്തില്‍ ശമ്പളത്തില്‍ വെട്ടിക്കുറവ് വരുത്തുന്നുവെന്നറിയിച്ച് കൊണ്ടുള്ള നോട്ടീസുകള്‍ വര്‍ക്കര്‍മാര്‍ക്ക് മേയ് 31ന് അയച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈ ഒന്ന് മുതലാണ് പുതിയ ശമ്പള നിരക്ക് നിലവില്‍ വരുന്നത്. പുതിയ നീക്കത്തെ നേരിടുന്നതിന് പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വര്‍ക്കര്‍മാര്‍ക്ക് വളരെ കുറഞ്ഞ സമയം മാത്രമേ മുന്നിലുള്ളുവെന്നതിനാല്‍ പുതിയ നീക്കം ഭൂരിഭാഗം വര്‍ക്കര്‍മാര്‍ക്കും കടുത്ത തിരിച്ചടിയുണ്ടാക്കുമെന്നുറപ്പാണ്. ഇത്തരത്തില്‍ നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് ബാസില്‍ഡന്‍ ഹോസ്പിറ്റലിന്റെ വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. 

ഒരു സിംഗിള്‍ എന്‍എച്ച്എസ് ഓര്‍ഗനൈസേഷനാകുന്നതിന്റെ ഭാഗമായി ഇവിടുത്തെ ഹോസ്പിറ്റല്‍ ഗ്രൂപ്പിലുടനീളമുള്ള നഴ്സിംഗ് സ്റ്റാഫ് ബാങ്ക് നിരക്കുകളെ കുറിച്ച് പുനരവലോകനം നടത്തിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നതെന്നും വക്താവ് വിശദീകരിക്കുന്നു. ഇതിനെ തുടര്‍ന്ന് 2019 ഏപ്രില്‍ ഒന്ന് മുതല്‍ ബാസില്‍ഡനിലെ ജനറല്‍ നഴ്സിംഗിലെ മണിക്കൂറിന് നല്‍കുന്ന ബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയെന്നും അദ്ദേഹം പറയുന്നു.

ബാങ്ക് ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതേ അവസരങ്ങള്‍ ഹോസ്പിറ്റലുകളും ലഭ്യമാക്കുന്നുവെന്നിരിക്കെ പുതിയ നീക്കങ്ങള്‍ അനിവാര്യമാണെന്നും വക്താവ് അഭിപ്രായപ്പെടുന്നു. ഒരേ ജോലി ചെയ്യുന്ന നഴ്സിംഗ്, മിഡ് വൈഫറി സ്റ്റാഫുകള്‍ക്ക് ഒരേ നിരക്കില്‍ ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തലാണ് ഈ പരിഷ്‌കരണത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. നിലവില്‍ തങ്ങളുടെ മൂന്ന് സൈറ്റുകളിലാണിത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. പുതിയ പരീക്ഷണം വിജയിച്ചാല്‍ അത് രാജ്യമാകമാനം നടപ്പിലാക്കുമോയെന്ന ആശങ്കയിലാണ് നഴ്സുമാരിപ്പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category