1 GBP = 85.00 INR                       

BREAKING NEWS

കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു; അന്ത്യം ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ തിരുവനന്തപുരത്ത്; ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ സംസ്‌കാരം നാളെ

Britishmalayali
kz´wteJI³

തിരുവനന്തപുരം;ആദ്യകാല കമ്യൂണിസ്റ്റുകളില്‍ പ്രമുഖനും,കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.പത്തുവര്‍ഷം മുന്‍പ് അസുഖത്തെത്തുടര്‍ന്ന് ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും. 2017ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ 1936മാര്‍ച്ച് മാസം ഇരുപത്തി ഒന്‍പതാം തീയതി, കൊല്ലം ജില്ലയിലെ പെരിനാട് പഴവിളയില്‍ എന്‍.എ. വേലായുധന്റെയും, ഭാനുക്കുട്ടി അമ്മയുടെയും രണ്ടുമക്കളില്‍ ഇളയവനായി ജനിച്ചു.

1990ല്‍ മാളൂട്ടി എന്ന ചിത്രത്തിലെ സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നം കാണും, മൗനത്തിന്‍ ഇടനാഴിയില്‍ എന്നീ ഗാനങ്ങളാണ് ഗാനരചയിതാവ് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രമായ അങ്കിള്‍ ബണ്ണിന് വേണ്ടിയും ഗാനങ്ങള്‍ രചിച്ചു. ഏകദേശം 15ഓളം ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.1994ല്‍ പുറത്തിറങ്ങിയ ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചാലുംമൂട് പ്രൈമറി സ്‌കൂള്‍, കരിക്കോട് ശിവറാം ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1961 മുതല്‍ 1968 വരെ കെ.ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപതിപ്പില്‍ സഹ പത്രാധിപര്‍. 1968 മുതല്‍ 1993 വരെ കേരള ഭാഷാ ഇന്‍സ്റ്റ്യൂട്ടിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അബുദാബി ശക്തി അവാര്‍ഡ്, മുലൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക്(കവിതാസമാഹാരങ്ങള്‍), ഓര്‍മ്മയുടെ വര്‍ത്തവാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാരങ്ങള്‍), എന്നിവയാണ് കൃതികള്‍. ഭാര്യ സി.രാധ. മക്കള്‍സൂര്യ സന്തോഷ്, സൗമ്യ സുഭാഷ്. ചെറുമക്കള്‍ ഗോപികാ സന്തോഷ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category