1 GBP = 91.00 INR                       

BREAKING NEWS

രണ്ടാം ലോകമഹായുദ്ധ സമയത്ത് പാരീസില്‍വെച്ച് പ്രണയത്തിലായി; വിധി വേര്‍പെടുത്തിയവര്‍ 75 വര്‍ഷത്തിനുശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ പ്രണയം വഴിഞ്ഞൊഴുകി; സുന്ദരമായ ഒരു പ്രണയത്തിന്റെ അവസാന എപ്പിസോഡ് ഇങ്ങനെ

Britishmalayali
kz´wteJI³

ണ്ടാം ലോകമഹായുദ്ധ സമയത്ത് പാരീസിലെത്തിയ ചെറുപ്പക്കാരനായ അമേരിക്കന്‍ സൈനികന്‍ കെ.ടി. റോബിന്‍സിന്റെ കണ്ണില്‍ ഉടക്കിയത് ശത്രുപക്ഷത്തെ പട്ടാളക്കാരായിരുന്നില്ല. മറിച്ച്, 18-കാരിയായ ഒരു ഫ്രഞ്ച് പെണ്‍കുട്ടിയായിരുന്നു. ആദ്യദര്‍ശനത്തില്‍ത്തന്നെ ഇരുവരിലും അനുരാഗം പൊട്ടിമുളച്ചു. പക്ഷേ, അവര്‍ക്കൊന്നാകാന്‍ വിധി അനുവദിച്ചില്ലെന്നുമാത്രം. യുദ്ധാനന്തരം റോബിന്‍സിന് അമേരിക്കയിലേക്ക് തിരിച്ചുപോരേണ്ടിവന്നു. കാമുകി ഫ്രാന്‍സിലും.

75 വര്‍ഷത്തിനപ്പുറം ജീവിത സായാഹ്നത്തില്‍ ഇരുവരും തമ്മില്‍ക്കണ്ടു. 97-കാരനാണ് റോബിന്‍സിപ്പോള്‍. അന്നത്തെ 18-കാരി ജിയാന്നി ഗനായെക്ക് ഇപ്പോള്‍ 92 വയസ്സായി. ജിയാന്നി സമ്മാനിച്ച അവളുടെ ചിത്രം ഹൃദയത്തോട് ചേര്‍ത്ത് പഴ്‌സില്‍ സൂക്ഷിച്ചുകൊണ്ടുനടന്ന ചിത്രം മാത്രമായിരുന്നു റോബിന്‍സിന്റെ പ്രണയം കെടാതെ സൂക്ഷിച്ചത്. 

1944-ല്‍ വടക്കുകിഴക്കന്‍ ഫ്രഞ്ച് പട്ടണമായ ബ്രീലിയില്‍വെച്ചാണ് റോബിന്‍സും ജിയാന്നിയും കണ്ടുമുട്ടിയത്. തന്റെ വസ്ത്രങ്ങള്‍ അലക്കാനും മറ്റും ഒരു സഹായിയെത്തേടുകയായിരുന്നു റോബിന്‍സ്. ജിയാന്നിയുടെ അമ്മ മകളെ സഹായത്തിന് അയക്കാമെന്ന് സമ്മതിച്ചു. സഹായത്തിനെത്തിയ ജിയാന്നിയുമായി റോബിന്‍സ് പെട്ടെന്നുതന്നെ പ്രണയത്തിലായി.

എന്നാല്‍, രണ്ടുമാസത്തിനുശേഷം ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് നീങ്ങാന്‍ റോബിന്‍സ് ഉള്‍പ്പെട്ട വിഭാഗത്തിന് നിര്‍ദേശം കിട്ടി. കിഴക്കന്‍ പ്രവിശ്യയിലേക്ക് സേന മാറിയതോടെ, റോബിന്‍സും ജിയാന്നിയും അകന്നു. കൈയിലുണ്ടായിരുന്ന ഒരു ഫോട്ടോ ജിയാന്നി അതിനിടെ, റോബിന്‍സിന് സമ്മാനിച്ചിരുന്നു. തിരിച്ചുവരുമെന്ന് വാക്കുകൊടുത്താണ് റോബിന്‍സ് പോയത്. പക്ഷേ, അതുണ്ടായത് 75 വര്‍ഷത്തിനുശേഷമാണെന്ന് മാത്രം.

റോബിന്‍സിന്റെ സൈനിക ട്രക്ക് അകന്നുപോയപ്പോള്‍ താന്‍ പൊട്ടിക്കരഞ്ഞുവെന്ന് ജിയാന്നി ഓര്‍ക്കുന്നു. യുദ്ധത്തിനുശേഷം റോബിന്‍സ് അമേരിക്കയിലേക്ക് തിരികെപ്പോകരുതെന്ന് ആഗ്രഹിച്ചെങ്കിലും ജിയാന്നിയുടെ സ്വപ്‌നം സഫലമായില്ല. റോബിന്‍സ് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ താന്‍ ഇംഗ്ലീഷ് പഠനം പോലും ആരംഭിച്ചിരുന്നുവെന്ന് അവര്‍ ഓര്‍ക്കുന്നു. പക്ഷേ, റോബിന്‍സ് മടങ്ങിപ്പോയി.

അമേരിക്കയിലെത്തിയ റോബിന്‍സ് ലിലിയാന്‍ എന്ന മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി. എഴുപതുവര്‍ഷത്തോളം അവരുടെ ദാമ്പത്യം നീണ്ടുനിന്നു. സൈന്യത്തില്‍നിന്ന് വിരമിച്ചശേഷം മിസ്സിസ്സിപ്പിയില്‍ 50 വര്‍ഷത്തോളം ഇരുവരും ചേര്‍ന്ന് ഹാര്‍ഡ്‌വേര്‍ സ്‌റ്റോര്‍ നടത്തിയിരുന്നു. 2015-ല്‍ ലിലിയാന്‍ മരിച്ചതോടെയാണ് റോബിന്‍സിന് പഴയ കാമുകിയെ കാണമെന്ന് ആഗ്രഹം തോന്നിയത്.
ജിയാന്നിയുടെയും ജീവിതം വ്യത്യസ്തമായിരുന്നില്ല. റോബിന്‍സ് മടങ്ങി മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അവള്‍ മറ്റൊരു പുരുഷനുമായി പ്രണയത്തിലായി. 1949-ല്‍ പിയേഴ്‌സണ്‍ എന്നയാളെ വിവാഹം കഴിച്ചു. അഞ്ചുമക്കളുടെ അമ്മയായി. പക്ഷേ, റോബിന്‍സും ജിയാന്നിയും പഴയ പ്രണയം കെടാതെ സൂക്ഷിച്ചു. ജിയാന്നി സമ്മാനിച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പോലെ അത് ഒളിമങ്ങാതെ നിന്നു.

ഡി-ഡേയുടെ 75-ാം വാര്‍ഷികത്തിനായി റോബിന്‍സ് ഫ്രാന്‍സിലെത്തിയപ്പോള്‍ പഴയ ചിത്രം അദ്ദേഹം കൈയില്‍ കരുതിയിരുന്നു. ജിയാന്നി മരിച്ചുപോയിട്ടുണ്ടാകുമെന്നാണ് അദ്ദേഹം കരുതിയത്. കഥയറിഞ്ഞ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ജിയാന്നിയെ തേടിപ്പിടിച്ചു. ഇരുവരും ആദ്യം കണ്ടുമുട്ടിയ ഗ്രാമത്തില്‍നിന്ന് 27 മൈല്‍ അകലെയുള്ള മോസെലിയില്‍ ഒരു വൃദ്ധസദനത്തിലായിരുന്നു ജിയാന്നി ഉണ്ടായിരുന്നത്.

ഇരുവരുടെയും കണ്ടുമുട്ടലിന് മാധ്യമപ്രവര്‍ത്തകര്‍തന്നെ അവരമൊരുക്കി. ജിയാന്നി ജീവിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, തന്നെ കളിയാക്കുകയാണെന്നാണ് റോബിന്‍സ് ആദ്യം കരുതിയത്. കണ്ടുമുട്ടിയപ്പോള്‍ ഇരുവര്‍ക്കും പരസ്പരം പ്രണയം ഒളിച്ചുവെക്കാനായില്ല. കെട്ടിപ്പിടിച്ചും ചുണ്ടത്ത് മുത്തം നല്‍കിയും അവര്‍ പുനസമാഗമം ആഘോഷിച്ചു. അന്നത്തെ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം റോബിന്‍സ് കാണിച്ചപ്പോള്‍, ജിയാന്നി മായാത്ത ആ സ്‌നേഹമുദ്ര കണ്ട് കോരിത്തരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category