1 GBP = 88.70 INR                       

BREAKING NEWS

വെള്ളിയാഴ്ച ബ്രിട്ടനില്‍ വിമാനമിറങ്ങി; ശനിയാഴ്ച മോഷണക്കുറ്റത്തില്‍ പിടിയിലായി; തിങ്കളാഴ്ച തുറുങ്കിലടച്ചു; ഹതഭാഗ്യനായ ഒരു കുടിയേറ്റക്കാരന്റെ കഥ

Britishmalayali
kz´wteJI³

സ്വന്തം രാജ്യത്ത് നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോഴാണ് പലരും അന്യനാടുകളില്‍ കുടിയേറാന്‍ തീരുമാനിക്കുന്നത്. അതും മെച്ചപ്പെട്ടൊരു ജീവിതം സ്വപ്‌നം കണ്ട്. ബള്‍ഗേറിയയില്‍നിന്ന് ലിയോനാര്‍ഡ് വാള്‍ട്ടര്‍ ടുഡോര്‍ എന്ന 20-കാരന്‍ ബ്രിട്ടനിലെത്തിയതും അത്തരം സ്വപ്‌നങ്ങളിലാണ്. എന്നാല്‍, വെള്ളിയാഴ്ച ബ്രിട്ടനിലെത്തിയ ലിയോനാര്‍ഡിനെ 24 മണിക്കൂറിനുള്ളില്‍ മോഷണക്കേസില്‍ പോലീസ് പൊക്കിയതോടെ സ്വപ്‌നങ്ങള്‍ തവിടുപൊടിയായി. തിങ്കളാഴ്ച അവനെ തുറുങ്കിലടയ്ക്കുകയും ചെയ്തു.

വെള്ളിയാഴ്ച ബ്രിട്ടനിലെത്തിയ ഇയാള്‍ യോര്‍ക്ക്ഷയറില്‍ ഒരു പരിചയക്കാരനെ കാണാനായി പോയതായിരുന്നു. നോട്ടിങ്ങാമിലെ ടികെ മാക്‌സില്‍നിന്ന് 508 പൗണ്ട് വിലയുള്ള ഉത്പന്നങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കവെ പിടിയിലാവുകയായിരുന്നു. സാധനങ്ങള്‍ നിറച്ച ബാഗ് കടയ്ക്ക് പുറതത്തെത്തിച്ചെങ്കിലും ഉത്പന്നങ്ങളിലെ സെക്യൂരിറ്റി ടാഗുകള്‍ കുടുക്കി. സ്റ്റോറിലെ സുരക്ഷാജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 16 ആഴ്ച ചെറുപ്പക്കാരായ കുറ്റവാളികള്‍ക്കുള്ള ജയിലിലടയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. കടയ്ക്കുള്ളില്‍നിന്ന് വസ്തുക്കള്‍ മോഷ്ടിക്കുമ്പോള്‍ ലിയോനാര്‍ഡിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നതായും ഇയാള്‍ രക്ഷപ്പെട്ടതായും സൂചനയുണ്ട്. തൊഴില്‍ തേടിയാണ് ലിയോനാര്‍ഡ് ബ്രിട്ടനിലെത്തിയതെന്ന് പ്രോസിക്യൂട്ടര്‍ സഞ്ജയ് ജെറാത്ത് കോടതിയില്‍ പറഞ്ഞു. ഡോങ്കാസ്റ്ററിലെ ഒരു മേല്‍വിലാസം തേടിയാണ് ഇയാള്‍ പോയത്.

എന്നാല്‍, അവിടെവെച്ച് പരിചയപ്പെട്ട മറ്റൊരു റുമാനിയക്കാരനാണ് ഇയാളെ മോഷണത്തിലേക്ക് നയിച്ചത്. കോടതിയില്‍ കുറ്റം സമ്മതിച്ച ലിയോനാര്‍ഡ്, തന്റെ ചെയ്തികളില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞു. 16 ആഴ്ച തടവിന് ശിക്ഷിച്ച ജഡ്ജി ലിയോ പൈല്‍, സര്‍ക്കാരിലേക്ക് 115 പൗണ്ട് പിഴയടക്കാനും ഉത്തരവിട്ടു. സവിശേഷമായൊരു കേസായതിനാലാണ് ശിക്ഷ 16 ആഴ്ചയിലൊതുക്കുന്നതെന്നും ജഡ്ജി ലിയോനാര്‍ഡിനോട് പറഞ്ഞു. പരിഭാഷകന്റെ സഹായത്തോടെയാണ് ലിയോനാര്‍ഡ് കോടതിയില്‍ സംസാരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category