1 GBP = 88.70 INR                       

BREAKING NEWS

ഇന്ന് മുതല്‍ മോട്ടോര്‍വേ നിയമത്തില്‍ വമ്പന്‍ അഴിച്ച് പണി; 100 പൗണ്ട് പിഴയും മൂന്ന് പോയിന്റും ലഭിക്കാന്‍ വളരെ എളുപ്പം; അറിയേണ്ടവ ഇവയൊക്കെ

Britishmalayali
kz´wteJI³

ഇംഗ്ലണ്ടിലെ മോട്ടോര്‍വേകളിലെ ''റെഡ് എക്സ്'' ലെയ്ന്‍ ക്ലോഷന്‍ സൈനുകള്‍ അവഗണിച്ച് വണ്ടിയുമായി മുന്നോട്ട് പോകുന്ന മോട്ടോറിസ്റ്റുകള്‍ക്ക് മേല്‍ 100 പൗണ്ട് പിഴയും മൂന്ന് പോയിന്റുകളും ചുമത്തുന്ന പുതിയ നിയമം ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഇത് പ്രകാരം ശ്രദ്ധിച്ചില്ലെങ്കില്‍  ഇത്തരത്തില്‍ പിഴയ്ക്കും പെനാല്‍റ്റി പോയിന്റുകള്‍ക്കും വിധേയമാകുന്നതിന് വളരെയെളുപ്പമാണ്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ മനസിലാക്കുന്നത് നന്നായിരിക്കും. സ്മാര്‍ട്ട് മോട്ടോര്‍വേയിലെ ഒരു ലെയ്ന്‍ അടച്ചുവെന്ന് സൂചിപ്പിക്കാന്‍ ചുവപ്പ് നിറത്തില്‍ 'എക്സ്' എന്ന സൈനാണ് വയ്ക്കാറുള്ളത്. 

ഈ സിംബലിനെ അവഗണിച്ച് മുന്നോട്ട് ഡ്രൈവ് ചെയ്യുന്ന മോട്ടോറിസ്റ്റുകളെയാണ് മേല്‍പ്പറഞ്ഞ രീതിയില്‍ ശിക്ഷിക്കുന്നത്. ഇത്തരത്തില്‍ അടയാളം കണ്ടാല്‍ മോട്ടോറിസ്റ്റുകള്‍ മറ്റ് ലെയ്നിലേക്ക് മാറിപ്പോകണമെന്നാണ് സൂചന.റെഡ് എക്സിനെ  അവഗണിച്ച്  വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍ ക്യാമറയില്‍ കുടുങ്ങുകയും സ്വാഭാവികമായി പിഴയും പെനാല്‍റ്റി പോയിന്റുകളും ചുമത്തപ്പെടാന്‍ വിധേയരാവുകയും ചെയ്യുമെന്നാണ് പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നത്.  എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് കടന്ന് പോകുന്നതിന് അവസരമൊരുക്കല്‍ പോലുള്ള ആവശ്യങ്ങള്‍ക്കും വാഹനങ്ങള്‍ റോഡില്‍ കുരുങ്ങിപ്പോകുന്ന സന്ദര്‍ഭങ്ങളിലും മറ്റുമാണ് ലെയ്ന്‍  റെഡ് എക്‌സ് സിഗ്നല്‍ വച്ച് ലെയ്ന്‍ അടച്ചിടേണ്ടി വരുന്നത്. 

അഞ്ചിലൊന്നില്‍ അധികം ഡ്രൈവര്‍മാരും റെഡ് എക്സ് മുന്നറിയിപ്പിനെ അവഗണിക്കാറുള്ളതെന്നാണ് അടുത്തിടെ പുറത്ത് വന്ന സര്‍വേഫലം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ പിഴയും പെനാല്‍റ്റി പോയിന്റുകളും ചുമത്തപ്പെടുമെന്ന് ഹോം ഓഫീസ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ഈ നിയമലംഘനം ചെയ്യുന്നതില്‍ കുറവുണ്ടായിരുന്നു. ഇന്നലെ മുതല്‍ നിയമം നിലവില്‍ വന്നതോടെ റെഡ് എക്സിനെ അവഗണിക്കുന്നതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.2006 മുതല്‍ ഇംഗ്ലണ്ടിലെ നൂറ് കണക്കിന് മൈല്‍ മോട്ടോര്‍വേകളാണ് സ്മാര്‍ട്ട് റൂട്ടുകളായി മാറ്റിയിരിക്കുന്നത്. 

തല്‍ഫലമായി ഇത്തരം മോട്ടോര്‍വേകള്‍ക്ക് ഹാര്‍ഡ് ഷോള്‍ഡറിനെ പെര്‍മനന്റ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം ട്രാഫിക് ലെയ്നായി ഉപയോഗിക്കാനാവുന്നുണ്ട്. ഏത് തരത്തിലുള്ള സ്മാര്‍ട്ട് മോട്ടോര്‍വേയാണിതെന്നതിന്റെ അടിസ്ഥാനത്തിലാണിത് നിര്‍ണയിക്കപ്പെടുന്നത്. എന്നാല്‍ ഹാര്‍ഡ് ഷോള്‍ഡര്‍ ഇല്ലാത്ത ഇടങ്ങളില്‍ വാഹനങ്ങള്‍ ബ്രേക്ക് ഡൗണാവുകയോ അല്ലെങ്കില്‍ കൂട്ടിയിടിക്കുകയോ ചെയ്താല്‍ ഒന്നോ രണ്ടോ ലെയ്നുകള്‍  പ്രശ്നത്തില്‍ പെട്ട മോട്ടോറിസ്റ്റുകളുടെ സുരക്ഷക്കായി ഓപ്പറേറ്റര്‍മാര്‍ അടച്ചിടാറുണ്ട്. ഇതിനെ സൂചിപ്പിക്കുന്നതിനാണ് സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ ഇലക്ട്രോണിക് ഗ്രാന്‍ട്രീസില്‍ റെഡ് എക്സ് സിംബല്‍ ഉയര്‍ത്താറുള്ളത്.

2017 തുടക്കം  മുതല്‍ റെഡ് എക്‌സ് സൈനുകള്‍  കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോയ  ഏതാണ്ട് 1,80,000 ഡ്രൈവര്‍മാര്‍ക്കാണ് ഹൈവേസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് ലെറ്ററുകള്‍ അയച്ചിട്ടുള്ളത്.  റോഡുകളിലെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന് ഇന്നലെ നിലവില്‍ വന്ന പുതിയ നിയമം സഹായിക്കുമെന്നാണ് എഎ പ്രസിഡന്റായ എഡ്മണ്ട് കിംഗ് നേരത്തെ പ്രതികരിച്ചിരുന്നത്. 20ല്‍ ഒരു ഡ്രൈവര്‍ എന്ന തോതില്‍ ക്ലോസ് ചെയ്ത് ലെയ്‌നിലൂടെ വണ്ടിയോടിക്കാറുണ്ടെന്ന് തങ്ങള്‍ നടത്തിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ടെന്നും കിംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. റെഡ് എക്‌സ് സൈന്‍ കണ്ടാല്‍ അതിനെ തടസമായി പരിഗണിച്ച് ഡ്രൈവര്‍മാര്‍ വഴി തിരിഞ്ഞ് പോകണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഈ നിയമം ലംഘിക്കുന്നവരെ പിഴ ചുമത്താനുള്ള അധികാരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category