1 GBP = 99.40INR                       

BREAKING NEWS

യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു; രണ്ടാംതവണ ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയുടെ വിരമിക്കല്‍ പ്രഖ്യാപനം ലോകകപ്പ് ഇംഗ്ലണ്ടില്‍ പൊടിപൊടിക്കവേ; ലോകം മാതൃകയാക്കേണ്ട തോല്‍ക്കാന്‍ മനസില്ലാത്ത പോരാളിക്ക് ബിഗ് സല്യൂട്ട് നല്‍കി ആരാധകര്‍; ഇന്ത്യന്‍ ഫീള്‍ഡിംഗിന് പുതുമാനം നല്‍കിയ പ്രിന്‍സ് വിടവാങ്ങല്‍ വേളയില്‍ നന്ദി പറയുന്നത് ദാദ സൗരവ് ഗാംഗുലിക്ക്; മറക്കാന്‍ കഴിയാത്ത ക്രിക്കറ്റ് അനുഭവങ്ങള്‍ സമ്മാനിച്ച യുവിയുടെ വിരമിക്കല്‍ യുഗാന്ത്യം

Britishmalayali
kz´wteJI³

മുംബൈ: മുംബൈ: ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വിവിധ രാജ്യങ്ങളിലെ ടി20 ടൂര്‍ണമെന്റുകളില്‍ 37കാരനായ യുവരാജ് തുടര്‍ന്നും കളിക്കും.

2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല
തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല ഏതാണ്ടത് പോലെയാണ് ക്രിക്കറ്റില്‍ യുവരാജ് സിംഗിന്റെ കാര്യം. ഇന്ത്യയ്ക്ക് 28 വര്‍ഷത്തിന്് ശേഷം സച്ചിനായി ലോകപ്പ് നേടണമെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ദൈവം കാത്തുവച്ച പ്രിന്‍സായിരുന്നു യുവരാജ്. ക്യാന്‍സറെന്ന മാരക രോഗത്തെ പുല്ലുപോലെ ജയിച്ചു വന്ന് ഇന്ത്യയ്ക്കായി കപ്പുയര്‍ത്തിയപ്പോഴും ആ രോഗത്തെ തീര്‍ത്തും അതിര്‍ത്തി കടത്തിയപ്പോഴും അയാളിലെ പോരാളിയെ നമ്മള്‍ കണ്ടു. ഇന്ത്യയുടെ എക്കാലത്തെയും മിക്ക ഓള്‍ റൗണ്ടറുടെ മാരക ഫോം കണ്ട ടൂര്‍ണമെന്റായിരുന്നു അത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്ലീന്‍ ഹിറ്റര്‍മാരില്‍പെട്ടയാളാണ് യുവരാജ് സിങ്. ഫ്ളാമ്പോയന്റ് ഡ്രൈവുകളും ക്രിസ്പ് കട്ടുകളും കൈമുതലായുള്ള ഒരു അസാമാന്യ ബാറ്റ്സ്മാന്‍. രോഹിത് ശര്‍മ്മയുടെ വരവിനു മുന്‍പ് പുള്‍ ഷോട്ടുകള്‍ ഇത്ര ആധികാരികതയോടെ കളിക്കുന്ന ഒരു കളിക്കാരന്‍ ഇന്ത്യ കണ്ടിട്ടില്ല. സച്ചിനാണ് യുവിക്ക് അല്പമെങ്കിലും ഭീഷണിയായിരുന്നത്. ഒപ്പം ഒരു ഇടങ്കയ്യന്‍ ബാറ്റ്സ്മാന്റെ എലഗന്‍സ് കൂടിയാകുമ്പോള്‍ മണിക്കൂറുകളോളം മടുപ്പില്ലാതെ കണ്ടിരിക്കാനാവുന്ന ബാറ്റിംഗാണ് യുവരാജിന്റേത്. ഇന്നിങ്സ് ബില്‍ഡ് ചെയ്യാനും ഫിനിഷ് ചെയ്യാനുമറിയാവുന്ന റെയര്‍ ബ്രീഡ്. ബ്രൂട്ട് പവറിനൊപ്പം അസാമാന്യ ടൈമിംഗും ഒത്തു ചേര്‍ന്ന ഒരു പ്രതിഭ

2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറില്‍ ആറും സിക്സ് പായിച്ച് കളി ആരാധകരുടെ ഹൃദയത്തില്‍ വലിയ സ്ഥാനം സ്വന്തമാക്കിയ താരമാണ് യുവരാജ് സിങ്. ആ ലോകകപ്പിലും പിന്നീട് 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും ടീമിന്റെ വിജയത്തിന് നിര്‍ണായക സാന്നിധ്യമായത് ഇന്ത്യയുടെ ഈ ഇടം കൈയന്‍ ബാറ്റ്സ്മാന്‍ ആയിരുന്നു. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ പാഡണിഞ്ഞ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

കെനിയക്കെതിരെ അരങ്ങേറ്റം
2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.

2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു യുവി. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കുന്ന യുവിയെ കാനഡയിലെ ജി ടി20, യൂറോ ടി20 ടൂര്‍ണമെന്റുകളില്‍ ആരാധകര്‍ക്ക് തുടര്‍ന്നും കാണാനാകും. ഇതിനായി യുവരാജ് ബിസിസിഐയുടെ അനുമതി തേടിയിരുന്നു. ഐപിഎല്ലില്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി പാഡണിഞ്ഞ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

304 ഏകദിനങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സടിച്ച 111 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകര്‍ത്താന്‍ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. 40 ടെസ്റ്റുകളില്‍ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സഹിതം 1900 റണ്‍സെ നേടാനായുള്ളു. ഒമ്പത് വിക്കറ്റും നേടി. ഏകദിന ക്രിക്കറ്റ് കഴിഞ്ഞാല്‍ ടി20 ക്രിക്കറ്റിലായിരുന്നു യുവരാജിന്റെ രാജവാഴ്ച പിന്നീട് കണ്ടത്.

ഇന്ത്യക്കായി 58 ടി20 മത്സരങ്ങളില്‍ കളിച്ച യുവി 136.38 പ്രഹരശേഷിയില്‍ 1177 റണ്‍സടിച്ചു. എട്ട് അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category