1 GBP = 88.40 INR                       

BREAKING NEWS

നാല് തലമുറകളിലെയും കൊട്ടാരബന്ധുക്കള്‍ ബാല്‍ക്കണിയില്‍ ഒരുമിച്ച് കൂടിയപ്പോള്‍ ശ്രദ്ധ ആകര്‍ഷിച്ചത് മേഗന്‍ തന്നെ; പ്രസവശേഷം ആരുമിന്നേ വരെ കാണാതെ ഇരുന്ന ഹാരിയുടെ ഭാര്യ നീല ഉടുപ്പിന്റെ ഫാഷന്‍ തീര്‍ത്ത് മാസ് എന്‍ട്രി നടത്തി

Britishmalayali
kz´wteJI³

ലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക പിറന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് രാജകുടുംബത്തിലെ നാല് തലമുറകളില്‍ പെട്ടവര്‍ ബക്കിംഗ്ഹാം  പാലസിന്റെ  ബാല്‍ക്കണിയില്‍ ഒരുമിച്ച് കൂടിയപ്പോള്‍ ഇതില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിച്ച് തിളങ്ങുന്ന താരമായിത്തീര്‍ന്നത് ഹാരിയുടെ ഭാര്യയും മുന്‍ അഭിനേത്രിയുമായി മേഗന്‍ മാര്‍കിള്‍തന്നെയായിരുന്നു. പ്രസവശേഷം ആരുമിന്നേ വരെ കാണാതെ ഇരുന്ന ഹാരിയുടെ ഭാര്യ നീല ഉടുപ്പിന്റെ ഫാഷന്‍ തീര്‍ത്ത് മാസ് എന്‍ട്രിയാണ് കൊട്ടരാത്തിന്റെ മട്ടുപ്പാവിലേക്ക്  നടത്തിയിരിക്കുന്നത്. മെറ്റേര്‍ണിറ്റി ലീവിന് ശേഷം മേഗന്‍ പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടിയായി ട്രൂപ്പിംഗ് ദി കളര്‍ മാറുകയായിരുന്നു.
എന്‍ഗേജ് മെന്റ് മോതിരം, വിവാഹ മോതിരം എന്നിവയ്ക്ക് പുറമെ മേഗന്‍ ഈ ചടങ്ങില്‍ മൂന്നാമത് മറ്റൊരു മോതിരം കൂടി ധരിച്ചത് ആരാധകര്‍ പ്രത്യേകം എടുത്ത് കാട്ടിയിരുന്നു. എറ്റേര്‍ണിറ്റി റിംഗ് എന്നാണിത് വിശേഷിക്കപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ ആചാരപ്രകാരം ആദ്യ സന്തതി ജനിക്കുമ്പോള്‍ ഭര്‍ത്താവ് ഭാര്യക്ക് നല്‍കുന്ന മോതിരമാണിത്.അമേരിക്കക്കാരിയായ മേഗന്‍ ഇത്തരം ആചാരങ്ങളില്‍ അതീവ താല്‍പര്യം പുലര്‍ത്തുന്നുവെന്നാണിത് സൂചിപ്പിക്കുന്നത്. ബ്ലൂ റേഞ്ച് റോവറിന്റെ പുറക് സീറ്റിലിരുന്ന് ബക്കിംഗ്ഹാം പാലസിലേക്ക് വന്നിറങ്ങിയ മേഗന്‍ കൂടുതല്‍ പ്രൗഢയായി കാണപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെറും നാലാഴ്ച മുമ്പായിരുന്നു തന്റെ മകന്‍ ആര്‍ച്ചിക്ക് മേഗന്‍ ജന്മമേകിയിരുന്നത്. കാറില്‍ നിന്നിറങ്ങിയ ഹാരിയും മേഗനും ഒരു കാരിയേജില്‍ കയറിയായിരുന്ന ഹോഴ്സ് ഗാര്‍ഡ്സ് പരേഡ് നടക്കുന്ന സ്ഥലത്തേക്ക് എത്തിയിരുന്നത്. അവിടെ അവരെ കാത്ത് മറ്റ് രാജകുടുംബാംഗങ്ങളുമുണ്ടായിരുന്നു. കാരിയേജില്‍ വില്യമിന്റെ ഭാര്യ കേയ്റ്റ്, ഹാരിയുടെയും വില്യമിന്റെയും അമ്മ കാമില തുടങ്ങിയവരുണ്ടായിരുന്നു. അവരോടെല്ലാം മേഗന്‍ വളരെ പ്രസരിപ്പോടെയും അടുപ്പത്തോടെയും സംസാരിക്കുന്നുമുണ്ടായിരുന്നു. അതിനിടെ വഴിയരികില്‍ നിന്നും ആവേശത്തോടെ കൈവീശുന്ന ആരാധകരോട് മേഗന്‍ തിരിച്ചും ചിരിച്ച് കൊണ്ട് കൈവീശുകയും ചെയ്തിരുന്നു.

മേഗന്‍-ഹാരി ദമ്പതികളുടെ പുത്രന്‍ ആര്‍ച്ചിയെ ഒരു നോക്ക് കാണാനുള്ള ആദ്യ അവസരമായിരിക്കുമിതെന്ന് പ്രതീക്ഷിച്ചെത്തിയ നിരവധി ആരാധകര്‍ നിരാശയിലായിരുന്നു. ജനിച്ച് നാല് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പരിപാടിക്ക് കൊണ്ട് വരേണ്ടെന്ന് മേഗനും ഹാരിയും തീരുമാനിക്കുകയായിരുന്നു. അതിവിശിഷ്ടമായ നേവി ഗിവന്‍ചി ഡ്രസും കോട്ടും  നോയല്‍ സ്റ്റിയൂവര്‍ട്ട് ഹാറ്റുമായിരുന്നു മേഗന്റെ വേഷം. പ്രസവ ശേഷം ആദ്യമായി പുറത്തിറങ്ങിയ മേഗന്‍ ഈ വസ്ത്രത്തില്‍ കൂടുതല്‍ പ്രൗഢയും സുന്ദരിയുമായി കാണപ്പെട്ടിരുന്നു. സൈനിക വേഷത്തിലായിരുന്നു ഹാരി മേഗനൊപ്പം സഞ്ചരിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category