1 GBP = 93.00 INR                       

BREAKING NEWS

കേരളത്തിലെ രാഷ്ട്രീയ മത വിഷയങ്ങളെ കോര്‍ത്തിണക്കി രണ്ടു കുടുംബങ്ങളുടെ ജീവിത കഥ; എസ്എന്‍ജിഎം യുകെ ഗുരുപ്രഭയുടെ സംഗീത നാടക സായാഹ്നം ലണ്ടനില്‍

Britishmalayali
kz´wteJI³

ശ്രീ നാരായണ ഗുരു മിഷന്‍ ഓഫ് ദി യുകെയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് എസ്എന്‍ജിഎം യുകെയുടെ കലാ വിഭാഗമായ ഗുരുപ്രഭയുടെ ഏറ്റവും പുതിയ സാമൂഹ്യ നാടകം 'അദ്വൈതം' ഈമാസം 16നു ഞായറാഴ്ച ലണ്ടനിലെ ഇല്‍ഫോര്‍ഡ് ടൗണ്‍ ഹാളില്‍ അവതരിപ്പിക്കും. നാലു മണിക്ക് മെലഡി ബീറ്റ്‌സിന്റെ ഗാനമേളയോടെയാണ് പരിപാടികള്‍ തുടങ്ങുന്നത്.


പ്രമുഖ നാടകകൃത്തും സംവിധായകനുമായ രാജന്‍ കിഴക്കിനിലയാണ് ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തിലെ ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ആനുകാലിക രാഷ്ട്രീയ മതപരമായ സംഭവങ്ങളെ കോര്‍ത്തിണക്കി രണ്ട് കുടുംബങ്ങളുടെ കഥ പറയുകയാണ് ഈ നാടകത്തിലൂടെ. പ്രണവം മധു സംഗീതവും ശശി കുളമട സംവിധാനവും നിര്‍വഹിക്കുന്ന ഈ നാടകത്തില്‍ ലണ്ടനിലെ പരിചിതരായ ഒരു സംഘം മലയാളികള്‍ അഭിനയിക്കുന്നു.

ബാബു, സതീഷ് കുമാര്‍, മുരളീധരന്‍, ജയ്‌സണ്‍ ജോര്‍ജ്ജ്, കീര്‍ത്തി സോമരാജന്‍, വക്കം. ജി. സുരേഷ്‌കുമാര്‍, അജിത് പിള്ള, ഗിരിധരന്‍, സുനിത്, സുദേവന്‍, ജീജാ ശ്രീലാല്‍, ബീനാ പുഷ്‌കാസ്, മഞ്ജു മന്ദിരത്തില്‍, അശ്വതി.എം.ശശിധരന്‍, മല്ലികാ നടരാജന്‍ എന്നിവര്‍ വേഷമിടുന്നു. രംഗപടം ഒരുക്കുന്നത്: ആര്‍ട്ടിസ്റ്റ് - വിജയന്‍ കടമ്പേരി.
വിശദവിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപ്പെടുക
ജീ ശശികുമാര്‍ -07949588132, ബൈജു -07803585907, മുരളീധരന്‍ -07834801529

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category