1 GBP = 94.70 INR                       

BREAKING NEWS

അവാര്‍ഡ് നൈറ്റ് ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്നു; നോമിനേഷന്‍ സ്വന്തമാക്കിയവര്‍ക്കു ലഭിച്ചത് ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍; മലയാളിക്ക് അച്ചടക്കം പാലിക്കാനും കുട്ടികള്‍ക്ക് അനുസരണ കാട്ടാനും അറിയാമെന്നു തെളിയിച്ചത് അവാര്‍ഡ് നൈറ്റിന്റെ പ്രധാന വിശേഷം തന്നെ

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെ മലയാളികള്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ആഘോഷമാക്കിയ അവാര്‍ഡ് നൈറ്റ് ഇത്തവണ ബ്രിട്ടീഷുകാരുടെയും ആദരവ് ഏറ്റുവാങ്ങി. കാര്യമായ അപരിചത്വം ഇല്ലാതെ അനേകം ബ്രിട്ടീഷുകാരാണ് ഇത്തവണ അവാര്‍ഡ് നൈറ്റിന് എത്തിയത്. ഇവരില്‍ പലരും മനോഹരമായ ഒരു ദിവസം ലഭിച്ചതിനു നന്ദി അറിയിച്ചു ബ്രിട്ടീഷ് മലയാളിക്ക് എഴുതുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ പേരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ആണ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.

ഒട്ടും പരിചിതം അല്ലാത്ത ഒരു സ്ഥലത്തു എത്തി മറ്റൊരു സംസ്‌കാരത്തെ അടുത്തറിയാന്‍ അവസരം ലഭിച്ച കവന്‍ട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരാണ് തങ്ങളുടെ സന്തോഷം മറച്ചു വയ്ക്കാതെ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതുവരെ വിശിഷ്ട അതിഥികളായി ഒട്ടേറെ ബ്രിട്ടീഷ് വംശജര്‍ എത്തിയിട്ടുണ്ടെങ്കിലും കാണികളായി അനേകം പേര് എത്തിയത് ഇദാത്യമാണ്.

അതിനിടെ അവാര്‍ഡ് നൈറ്റിന്റെ വിജയിയെ തീരുമാനിച്ചത് മുതല്‍ ഉള്ള സോഷ്യല്‍ മീഡിയയുടെ സ്വാധീനം കാണാതിരിക്കാനാകില്ല. ഒരേ തരത്തില്‍ കഴിവുകള്‍ ഉള്ളവര്‍ക്കിടയില്‍ മികച്ചതാര് എന്ന ചോദ്യത്തിന് മുന്നില്‍ കളങ്കം സൃഷ്ടിക്കാതെ ഉള്ള പുരസ്‌കാരം നിര്‍ണയം നടത്താന്‍ ബ്രിട്ടീഷ് മലയാളി പൂര്‍ണമായും ആശ്രയിച്ചത് പത്രത്തിന്റെ വാര്‍ത്തകളും സോഷ്യല്‍ മീഡിയ പ്രചാരണവുമാണ്. ഇതാവണം സോഷ്യല്‍ മീഡിയ തുടക്കം മുതല്‍ ആവേശത്തിലായിരുന്നു. തുടര്‍ന്ന് വോട്ടെടുപ്പിന്റെ ഘട്ടത്തിലും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ കനത്ത വേര്‍തിരിവുകള്‍ സൃഷ്ടിച്ചു ഒരു മതിലിനു രൂപം കൈവരിക ആയിരുന്നു. ജേതാക്കളും മറ്റുള്ളവരും തമ്മില്‍ ഉള്ള വോട്ടിങ്ങിന്റെ അന്തരം തന്നെ ഇതിനു ഒന്നാന്തരം തെളിവ്. ഇക്കാര്യം വ്യക്തമായി ന്യൂസ് മേക്കര്‍ പുരസ്‌കാര ജേതാവ് ജോമോന്‍ കുര്യാക്കോസ് വ്യക്തമാകുകയും ചെയ്തിരുന്നു.

അവാര്‍ഡ് നൈറ്റ് കഴിഞ്ഞതോടെ ചിത്രങ്ങളും വിഡിയോയും ഒക്കെ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. മികച്ച നിലവാരം പുലര്‍ത്തിയ പ്രോഗ്രാമുകള്‍ ആയതിനാലാണ് വായനക്കാര്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പരമാവധി എത്തിക്കാന്‍ സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തുന്നത്. പ്രധാനമായും വാട്സ്ആപ്, ഫേസ്ബുക്ക് എന്നിവ വഴിയാണ് പ്രചാരണം, എല്ലാ വര്‍ഷവും ഏറ്റവും നന്നായി സോഷ്യല്‍ മീഡിയ കവറേജ് നടത്തുന്നവരാണ് വിജയികളായി മാറുന്നതും. ഇത്തവണ ഓസ്‌ട്രേലിയക്കു കുടിയേറിയ മലയാളി കുടുംബങ്ങളും അമേരിക്കയിലെ മലയാളികളും ഒക്കെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ് ഈ ദിവസങ്ങളില്‍. മികച്ച അവാര്‍ഡ് നൈറ്റ് ഒരുക്കിയതിനു വിദേശ രാജ്യങ്ങളില്‍ നിന്ന് ധാരാളം മലയാളികളാണ് ആശംസകള്‍ അറിയിക്കുന്നത്.

അവാര്‍ഡ് വിജയികള്‍ ആയില്ലെങ്കിലും നോമിനേഷന്‍ ലഭിച്ചവര്‍ പോലും ഏറെ ഹൃദ്യമായ അനുഭവങ്ങളാണ് പങ്കിടുന്നത്. മിക്കവരും തന്നെ സോഷ്യല്‍ മീഡിയ പേജുകളില്‍ തങ്ങളെ തേടിയെത്തിയ സൗഭാഗ്യം നന്നായി ആഘോഷിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായാണ് മിക്കവരും അവാര്‍ഡ് നൈറ്റിനെ കാണുന്നത്.
കുടുംബവുമായാണ് മിക്കവരും തന്നെ ഈ ജനകീയ പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയത് എന്നതും ശ്രദ്ധേയം. അവാര്‍ഡ് നൈറ്റിനെ മനോഹരമാക്കാന്‍ എത്തിയ ലോക പ്രശസ്ത കലാകാരന്‍മാര്‍ ഉള്‍പ്പെടെ നര്‍ത്തകരെയും ഗായകരെയും ഒക്കെ അഭിനന്ദിച്ചാണ് പലരും സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ തയ്യാറാകുന്നത്.

അതിനിടെ അവാര്‍ഡ് നൈറ്റിന്റെ വിലയിരുത്തല്‍ നടത്തുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് പതിവ് പോലെ മലയാളി പരിപാടികളില്‍ കാണാന്‍ കഴിയുന്ന കോലാഹലങ്ങള്‍ ഒന്നും തന്നെ അവാര്‍ഡ് നൈറ്റിന്റെ ഭാഗം ആയിരുന്നില്ല. പ്രധാനമായും കാര്യമായ വൃത്തികേടുകള്‍ പരിപാടിക്കു ശേഷം കാണാന്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയമായത്.
സാധാരണ ഇത്തരം പരിപാടികള്‍ നടന്നാല്‍ ഹാളും പരിസരവും യുദ്ധക്കളം ആകുന്ന പതിവ് ഇത്തവണ തെറ്റി. മനോഹരമായ ഒരു ദിവസം നല്‍കാന്‍ ഏറെ നാള്‍ അധ്വാനിച്ച സംഘാടക നിരയെ തങ്ങളായിട്ടു ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ച പോലെയാണ് ഹാള്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടം പെരുമാറിയത്.

പരിപാടിക്കു ശേഷം അപൂര്‍വം സീറ്റുകളില്‍ നിന്ന് മാത്രമാണ് ഭക്ഷണ അവശിഷ്ടങ്ങളും വെള്ളക്കുപ്പികളും പെറുക്കേണ്ടി വന്നത്. ഇതേവിധം തന്നെ കാര്യമായ നിലയില്‍ വൃത്തികേടാക്കാതെ ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിലും അവാര്‍ഡ് നൈറ്റിന് എത്തിയ കാണികള്‍ ശ്രദ്ധിച്ചിരുന്നു. ഉപയോഗം കഴിഞ്ഞ ഉടനെ വൃത്തിയാക്കും വിധം പൊതുബോധം മെച്ചപ്പെടുന്ന കാഴ്ചയും ഇത്തവണ അവാര്‍ഡ് നൈറ്റ് സമ്മാനിച്ചത്.

ചടങ്ങുകള്‍ക്ക് ശേഷം അതിവേഗത്തില്‍ ഹാള്‍ വൃത്തിയാക്കല്‍ അവസാനിപ്പിക്കുവാന്‍ സംഘാടകര്‍ക്ക് അവസാരം ഒരുക്കി ചറ പിറ ഓടിനടക്കുന്ന കുട്ടികളെ സൂക്ഷമായി നിയന്ത്രിച്ചും വാക്കാല്‍ കര്‍ശന താക്കീതുകള്‍ നല്‍കിയും അടക്കി നിര്‍ത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലും ഇത്തവണ വേറിട്ട അനുഭവമായി. കുട്ടികളെ നിയന്ത്രിക്കാന്‍ മാത്രമായി രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്.
അതിനാല്‍ അടക്കവും ഒതുക്കവും കാട്ടി ലഭ്യമായ ഇടങ്ങളില്‍ കൂട്ടുകൂടിയും ഇടയ്ക്കിടെ എത്തിനോക്കി പരിപാടികള്‍ ആസ്വദിക്കുകയൂം ചെയ്യുന്ന കുട്ടികൂട്ടമാണ് അവാര്‍ഡ് നൈറ്റില്‍ കാണാന്‍ കഴിഞ്ഞത്. വേണമെങ്കില്‍ മലയാളിക്ക് എന്തുമാകാം എന്നതും ഇത്തവണ അവാര്‍ഡ് നൈറ്റിന്റെ ഹൈ ലൈറ്റ് ആയി മാറുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category