1 GBP = 99.40INR                       

BREAKING NEWS

ഗിസാ പിരമിഡുകളും കൊട്ടാരവും ക്ഷേത്രമുറ്റവും എല്ലാം അരങ്ങിലെ ത്തി വിസ്മയിപ്പിച്ചു... ആധുനിക ലൈറ്റിംഗ് സംവിധാനങ്ങളും എല്‍ഇഡി വാളും സമന്വയിച്ചപ്പോള്‍ സമ്മാനിച്ചത് വര്‍ണക്കാഴ്ചകള്‍; ജൂണ്‍ ഒന്നിനെ അവിസ്മരണീയമാക്കിയത് ടീം മൂണ്‍ലൈറ്റ് തന്നെ

Britishmalayali
kz´wteJI³

കവന്‍ട്രി: ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് ഇനിയും അതിന്റെ ഹാങ് ഓവര്‍ മാറിയിട്ടില്ല. വര്‍ണക്കാഴ്ചകള്‍ കണ്ട് അതിന്റെ ദൃശ്യ ഭംഗി മായാതെ മനസില്‍ ഇപ്പോഴും കിടക്കുകയാണ്. അവാര്‍ഡ് നൈറ്റിന് തിരശീല വീണ് വീടുകളിലേക്ക് മടങ്ങിയവര്‍ക്കെല്ലാം സംഘാടകരോട് ഒന്നേ ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയാണ് അത്ര മനോഹരമായി ശബ്ദവും വെളിച്ചവും നല്‍കാന്‍ കഴിഞ്ഞത്... ഇത്രയും ഭംഗിയായി അവാര്‍ഡ് നൈറ്റിനെ അണിയിച്ചൊരുക്കുവാന്‍ എങ്ങനെ സാധിച്ചുവെന്നുള്ള ചോദ്യങ്ങളാണ്...

ആ ചോദ്യങ്ങള്‍ക്ക് സംഘാടകര്‍ക്ക് നല്‍കുവാന്‍ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. ടീം മൂണ്‍ലൈറ്റ് ഇവന്റ്... കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി യുകെ മലയാളികളുടെ ജീവിതത്തിലെ ധന്യ മുഹൂര്‍ത്തങ്ങള്‍ അവിസ്മരണീയമാക്കുവാന്‍ ടീം മൂണ്‍ലൈറ്റ് ഇവന്റുകാര്‍ ഒപ്പമുണ്ട്. ജന്മദിനവും ആദ്യകുര്‍ബ്ബാനയും മുതല്‍ വിവാഹവും സ്റ്റേജ് ഷോകളും അടക്കം എല്ലാ നിമിഷങ്ങളും സന്തോഷകരമാക്കുവാന്‍ ടീം മൂണ്‍ലൈറ്റ് സജ്ജമാണ്. കവന്‍ട്രിയിലെ ഒന്‍പതു ചെറുപ്പക്കാര്‍ ചേര്‍ന്നാണ് ടീം മൂണ്‍ലൈറ്റ് എന്ന സംഘം പ്രവര്‍ത്തിക്കുന്നത്.
നിങ്ങള്‍ ആഘോഷം തീരുമാനിച്ചോളൂ, നടത്താന്‍ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്തോഷ വര്‍ത്തമാനമാണ് ഇവരുടെ വാഗ്ദാനം. വേണമെങ്കില്‍ ഇവന്റ് മാനേജ്മെന്റ് എന്ന ഓമനപ്പേരും ഇവര്‍ക്ക് നല്‍കാം. ടീം മൂണ്‍ലൈറ്റ് ഇവന്റ് എന്ന പേരില്‍ കവന്‍ട്രിയിലെ ഒന്‍പതു പേര്‍ ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ഇവന്റ് മാനേജ്മെന്റ് പ്രസ്ഥാനത്തിന്റെ എന്‍ട്രി തന്നെ ബ്രിട്ടീഷ് മലയാളിയിലൂടെ ആയിരുന്നു. ബ്രിട്ടീഷ് മലയാളിയുടെ എട്ടാമത് അവാര്‍ഡ് നൈറ്റിലൂടെയാണ് ടീം മൂണ്‍ലൈറ്റിന്റെ രംഗപ്രവേശനം. പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഈ ടീമിന്.

ഭക്ഷണവും ലൈറ്റ് ആന്റ് സൗണ്ട് സംവിധാനങ്ങളും സ്റ്റേജ് അലങ്കാരങ്ങളും വീഡിയോ, കാമറ തുടങ്ങി ആവശ്യമായ എന്ത് കാര്യവും ഏറ്റെടുത്തുക്കൊണ്ടാണ് ടീം മൂണ്‍ലൈറ്റ് ഇവന്റ് പ്രവര്‍ത്തിക്കുന്നത്. യുകെയിലെ എന്ത് ഈവന്റ് ആയിരുന്നാലും അതിനാവശ്യമായ കാര്യങ്ങള്‍ ടീം മൂണ്‍ലൈറ്റ് ഇവന്റ് ഏറ്റെടുത്ത് നടത്തിക്കൊടുക്കും. അടുത്തക്കാലത്ത് മാഞ്ചസ്റ്ററില്‍ നടന്ന േ്രഗറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ വികാരി ജനറല്‍ ഫാ. സജി മലയില്‍പുത്തന്‍പുരയുടെ 25 പൗരോഹിത്യ ജൂബിലി വളരെ മനോഹരമാക്കി തീര്‍ത്തത് ടീം മൂണ്‍ലൈറ്റ് ഇവന്റ് ഏറെ പ്രശംസ നേടിയിരുന്നു.

ഒന്‍പതാമത് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് എത്ര മനോഹരമായിരുന്നു എന്നുള്ളതിന്റെ തെളിവുകള്‍ അതിന്റെ ഫോട്ടോയിലൂടെ നമുക്ക് മനസിലാകും. എല്‍ഇഡി വാളിന്റെ ഗ്രാഫിക്സിനും കളര്‍ ചെയ്ഞ്ചിങ്ങിനും അനുസരിച്ച് റിഹേഴ്സലുകള്‍ ഒന്നും ഇല്ലാതെ ലൈവ് ആയി ലൈറ്റ് ചെയ്ത് കൊടുത്ത മൂണ്‍ലൈറ്റുമായി അസോസിയേറ്റ് ചെയ്ത് നില്‍ക്കുന്ന ജോബിക്ക് എത്ര കൈയ്യടി കൊടുത്താലും മതിയാവുകയില്ല. ഒപ്പം വയലിന്‍ മാന്ത്രികന്‍ മനോജ് ജോര്‍ജ്ജും, പ്രശസ്ത ഗായകര്‍ ആയ ജിന്‍സ് ഗോപിനാഥും, റ്റീനു ടെല്ലന്‍സും, സൗണ്ട് എഞ്ചിനീയര്‍ റെന്നിന്‍ കടുത്തുസിനെ പ്രത്യേകം അഭിനന്ദിച്ചത് മാത്രം മതി സൗണ്ട് എത്ര മനോഹരം ആയിരുന്നു എന്ന് മനസിലാക്കാന്‍.
അറിയപ്പെടുന്ന മിമിക്രി ആര്‍ട്ടിസ്റ്റ് റെജി രാമപുരവും പറഞ്ഞത് ഞങ്ങള്‍ക്ക് ഇത്രയും അപ്രോച്ചബിള്‍ ആയിട്ടുള്ള ഒരു ഗ്രൂപ്പുമായി ഒരു പ്രോഗ്രാം ചെയ്യാന്‍ സാധിച്ചത് പ്രോഗ്രാമിന് അവര്‍ക്ക് വളരെ കോണ്‍ഫിഡന്‍സ് നല്‍കി എന്നാണ്. അതുകൊണ്ട് ടീം മൂണ്‍ലൈറ്റിനെ എന്ത് ഇവന്റ് ഏല്‍പ്പിച്ചാലും അത് അവര്‍ ലാഭം നോക്കാതെ വളരെ ഭംഗിയായി ചെയ്തു കൊടുക്കും എന്ന് നമുക്കുറപ്പിക്കാം.

ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് പോലെ ഏറെ സംഘാടക ശ്രദ്ധ ആവശ്യം വരുന്ന പരിപാടികളില്‍ ഇവന്റ് മാനേജ്മെന്റ് ഘടകങ്ങള്‍ ഭക്ഷണവും ലൈറ്റ് ആന്റ് സൗണ്ട് സംവിധാനങ്ങളും സ്റ്റേജ് അലങ്കാരങ്ങളും വീഡിയോ, കാമറ തുടങ്ങിയ എല്ലാ സംവിധാനങ്ങളും ഏറ്റെടുക്കുമ്പോള്‍ സംഘാടകര്‍ക്ക് വലിയ ആശ്വാസമാണ് അതു നല്‍കിയത്. ഇവന്റ് മാനേജ്മെന്റ് എന്ന കുടക്കീഴില്‍ എത്തേണ്ട അനേകം കാര്യങ്ങള്‍ക്കായി പലരെ ബന്ധപ്പെടുക വഴി സംഭവിക്കുന്ന സമയ നഷ്ടവും ധനനഷ്ടവും ഒഴിവാക്കാന്‍ കഴിയും എന്നതും വലിയ കാര്യമാണ്.

യുകെയിലെ എന്ത് ഈവന്റ് ആയിരുന്നാലും അതിനാവശ്യമായ കാര്യങ്ങള്‍ ടീം മൂണ്‍ലൈറ്റ് ഇവന്റ് ഏറ്റെടുത്ത് നടത്തിക്കൊടുക്കും. അടുത്തകാലത്ത് മാഞ്ചസ്റ്ററില്‍ നടന്ന സീറോ മലബാര്‍ രൂപതയിലെ വികാരി ജനറല്‍ ഫാ. സജി മലയില്‍പുത്തന്‍പുരയുടെ 25 പൗരോഹിത്യ ജൂബിലി വളെരെ മനോഹരമാക്കി തീര്‍ത്ത് ടീം മൂണ്‍ലൈറ്റ് ഇവന്റ് ഏറെ പ്രശംസ നേടിയിരുന്നു.
ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുമായി സ്ഥിരം കരാറില്‍ ഏര്‍പ്പെടുന്ന സേവന ദാതാക്കള്‍ക്കു കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കാന്‍ കഴിയും എന്നതിലൂടെ ആത്യന്തികമായി ഉപയോക്താവിന് ഏറെ പണം ലാഭിക്കാന്‍ കഴിയും എന്നതും ഏറെ പ്രധാനമാണ്. ഈ സാധ്യത മുതലെടുത്തു കേരളത്തില്‍ പോലും ഏതാവശ്യത്തിനും ഇപ്പോള്‍ ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ആശ്രയിക്കേണ്ട സാഹചര്യത്തിലേക്ക് ജീവിതം പറിച്ചു നടപ്പെട്ടിരിക്കുന്നു എന്നതും യുകെ മലയാളികള്‍ക്കിടയില്‍ ഇതിനുള്ള സാധ്യത വളര്‍ത്തുകയാണ്.
കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കവന്‍ട്രിയില്‍ സജീവമായ തറവാട് ഫാമിലി ക്ലബില്‍ നിന്നും രൂപമെടുത്ത ആശയത്തില്‍ സുഹൃത്തുക്കളായ ഒന്‍പതുപേരാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത് എന്നത് തന്നെയാണ് പ്രധാന അടിത്തറ. സ്റ്റേജ് അലങ്കാരത്തിലും ശബ്ദ വിന്യാസ മേഖലയിലും ഒക്കെ പത്തു വര്‍ഷത്തിലേറെയായി പ്രവര്‍ത്തന പരിചയമുള്ളവരും പാചക കലയില്‍ അഞ്ചു വര്‍ഷത്തിലേറെയായി നിയമാനുസൃത സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നവരും ഒക്കെ ചേര്‍ന്നാണ് ടീം മൂണ്‍ ലൈറ്റ് ഇവന്റിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഏറ്റവും ആധുനികമായ ശബ്ദ മിശ്രണ ഉപകരണങ്ങളും മൂവിങ് ഹെഡ് ലൈറ്റുകളും ഒക്കെ സ്വന്തമായുള്ള ടീം മൂണ്‍ലൈറ്റ് ഇവന്റ് നിരക്കിന്റെ കാര്യത്തിലും മറ്റാരുമായും മത്സരിക്കാന്‍ പ്രാപ്തമാണ്. ഭക്ഷണം ഏതൊരു പരിപാടിയുടെയും അവിഭാജ്യ ഘടകം ആയതിനാല്‍ ഏറ്റവും സ്വാദിഷ്ടമായ തരം ഭക്ഷണം നല്‍കാന്‍ കഴിയും എന്നാണ് ടീം മൂണ്‍ലൈറ്റ് ഇവന്റിന്റെ വാഗ്ദാനം. കേരളീയ ഭക്ഷണത്തിനൊപ്പം മറ്റു ഇന്ത്യന്‍, ഇംഗ്ലീഷ് ഭക്ഷണ വിഭവങ്ങളും വിളമ്പാന്‍ ഇവര്‍ തയ്യാറാണ്.
കാമറ, വീഡിയോ എന്നിവ കൈകാര്യം ചെയ്യാനും പ്രഗത്ഭരായവര്‍ തന്നെയാണ് ടീം മൂണ്‍ലൈറ്റിനൊപ്പം ഉള്ളത്. ഏറെ നിലവാരം പുലര്‍ത്തുന്ന 4കെ ഡിജിറ്റല്‍ സംവിധാനമാണ് ഇവരുടെ ക്യാമറകളുടെ പ്രത്യേകത. ഇതോടെ അടിത്തറക്കൊപ്പം ചുമരും മേല്‍ക്കൂരയും ഒക്കെ ശക്തമായ ഒരു കെട്ടിട സമുച്ചയം പോലെ ശക്തമാണ് ടീം മൂണ്‍ലൈറ്റ് ഇവന്റിന്റെ സംഘാടക സംവിധാനവും.
സ്റ്റേജ് അലങ്കാരം സ്റ്റുഡിയോ ഡിസൈന്‍ അനുസരിച്ചു ഉപയോക്താവിന്റെ ഇഷ്ടം കൂടി കണക്കിലെടുത്തു തയ്യാറാക്കാന്‍ കഴിയുന്ന ഡിസൈന്‍മാരും ടീം മൂണ്‍ലൈറ്റ് ഇവന്റിന്റെ ഭാഗമാണ്. ഒറ്റ നോട്ടത്തില്‍ തന്നെ കാഴ്ചക്കാരുടെ മനം കവരുന്ന തരം പുതുമയുള്ള ആര്‍ട്ട് വര്‍ക്കുകളുമായാണ് സ്റ്റേജ് അലങ്കാരങ്ങള്‍ സന്നിവേശിപ്പിക്കുന്നത്. തുറസായ സ്ഥലത്തു പന്തല്‍ പോലുള്ള സംവിധാനങ്ങളും വിവാഹ കതിര്‍മണ്ഡപവും ഒക്കെ തയ്യാറാക്കാന്‍ ഉള്ള സജീകരങ്ങളും ടീം മൂണ്‍ലൈറ്റ് ഇവന്റിനോപ്പമുണ്ട്. വന്‍കിട സ്റ്റേജ് ഷോകള്‍ പോലും ഏറ്റെടുക്കാന്‍ ടീം മൂണ്‍ലൈറ്റ് ഇവന്റ് തയ്യാറാണ്.
പുഷ്പാലംകൃതമായ വേദികളും മറ്റും തയ്യാറാക്കാനും അതിഥികളെ സ്വീകരിക്കാന്‍ ബൊക്കെയും പൂച്ചെണ്ടുകളും ഭക്ഷണ മേശകള്‍ അലങ്കരിക്കാന്‍ ആവശ്യമായ ഫ്ളവര്‍ ഡിസ്പ്ലേകളും ഓക്കെ ടീം മൂണ്‍ ലൈറ്റിന്റെ ശേഖരത്തിലുണ്ട്. ചെറു പരിപാടികള്‍ നടത്തി പ്രായോഗിക പരിശീലനം നേടിയ ശേഷമാണു സ്വന്തമായ ഉപകരണ സംവിധാനങ്ങളോടെ ടീം മൂണ്‍ലൈറ്റ് ഇവന്റ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് അടക്കമുള്ള വലിയ ഇവന്റുകളില്‍ കഴിവ് തെളിയിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 
ജോബി- 07737 179161, ജോര്‍ജ്ജ് കുട്ടി - 07886865779, റെന്നിന്‍ - 07877 736686, റോബിന്‍ - 07868 983910

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category