1 GBP = 102.00 INR                       

BREAKING NEWS

പ്രവാസികള്‍ക്കിനി എന്തിന് ടെന്‍ഷന്‍? 'പ്രവാസി ചിട്ടി' ഒപ്പമി ല്ലേ; സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ പറ്റിയുള്ള മുഖ്യ കാര്യങ്ങള്‍ ഇതാ; ഓണ്‍ലൈനാ യി പണമടച്ചും ചിട്ടി വിളിച്ചും ലോകത്തെവിടെയിരുന്നും ഇടപാട് നടത്താം; ചിട്ടി തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷന്‍ പദ്ധതിയും വരെ തരുന്ന പ്രവാസി ചിട്ടിയിലെ അംഗത്വം ലാഭം തന്നെ; നൂലാമാലകള്‍ ഒട്ടുമില്ലാത്ത പദ്ധതിക്ക് യൂറോപ്പിലടക്കം മികച്ച പ്രതികരണം

Britishmalayali
തോമസ് ചെറിയാന്‍ കെ

പണം..അതില്ലാതെ ഒരു ജീവിതം ചിന്തിക്കാന്‍ പോലും സാധിക്കില്ല. അത് സത്യം തന്നെ. എന്ന് കരുതി ജീവിതത്തില്‍ പണമാണ് എല്ലാം എന്നും പണത്തിന് പ്രാധാന്യം നല്‍കി അതിന് പിന്നാലെ ഓടുന്നതാണ് ലക്ഷ്യമെന്നും മനസില്‍ കരുതി ജീവിക്കുന്നവര്‍ക്ക് ഒരിക്കലും മനസമാധാനം എന്ന കാര്യം കിട്ടില്ല എന്നും ഓര്‍ക്കുക. കുടുംബം പുലര്‍ത്താനും വീട്ടു ചെലവ് മുതല്‍ വിദ്യാഭ്യാസവും വിവാഹും വീടുപണിയും അടക്കമുള്ള കാര്യങ്ങള്‍ നടത്തിയെടുക്കാനും സ്വദേശത്തും വിദേശത്തും എല്ലുമുറിയേ പണിയെടുക്കുന്നവര്‍ കുറവല്ല. പ്രത്യേകിച്ച് ഇന്ത്യ പോലൊരു രാജ്യത്ത് നിന്നും.

പ്രതിമാസം ആദ്യവാരത്തിനുള്ളില്‍ ശമ്പളമായി കിട്ടുന്ന പണം  മാസം അവസാനിക്കുമ്പോഴേയ്ക്കും കാലിയായിരിക്കും. പിന്നെ കടമെടുത്തും പണം റോള്‍ ചെയ്തും കാര്യം നടത്തിയെടുക്കുന്നവരാണ് മിക്കവരും. ഇത്തരത്തിലുള്ള അവസരങ്ങളില്‍ നമ്മേ ഏറെ സഹായിക്കുന്ന ഒന്നാണ് ചിട്ടി. ചിട്ടിപിടിച്ച് ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മലയാളികളെ കടത്തിവെട്ടാന്‍ മറ്റൊരു നാട്ടുകാര്‍ക്കും കഴിയില്ല എന്നത് മറ്റൊരു സത്യം. നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നല്‍കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് പ്രവാസി ചിട്ടി പദ്ധതി.

അറബ് മണ്ണിലെ പ്രവാസികളെ ലക്ഷ്യം വച്ചാണ് പ്രവാസി ചിട്ടി ആരംഭിച്ചതെങ്കിലും ഇപ്പോള്‍ യൂറോപ്പ് അടക്കമുള്ള മേഖലയിലേക്ക് പ്രവാസി ചിട്ടി വ്യാപിപ്പിച്ചുവെന്ന വാര്‍ത്ത നാം കേട്ടിരുന്നു. എന്നാല്‍ പദ്ധതി ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും പദ്ധതിയെ പറ്റി കാര്യമായി അറിയാത്ത ആളുകളുമുണ്ട്. ആവര്‍ക്കു വേണ്ടി എന്താണ് പ്രവാസി ചിട്ടി എന്ന് വിവരിക്കുന്ന മിനി മണിച്ചെപ്പാണ് ഇത്തവണത്തേത്.

പ്രവാസി ചിട്ടി: ആദ്യമായി അറിഞ്ഞിരിക്കേണ്ടത്
ലോകത്തെവിടെയിരുന്നും ഓണ്‍ലൈനായി പങ്കെടുക്കാവുന്ന ചിട്ടി പദ്ധതി. പ്രാവസ ജീവിതത്തിന്റെ തിരക്കിനിടയിലും ഓണ്‍ലൈനായി നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന പദ്ധതി. നിസാരമായി പറഞ്ഞാല്‍ അതാണ് പ്രവാസി ചിട്ടി. ഓണ്‍ലൈനായി പൈസ അടയ്ക്കുന്നത് മുതല്‍ ചിട്ടി വിളിക്കാനും സ്വന്തം നാട്ടിലുള്ള വസ്തു അടക്കമുള്ളവ ജാമ്യം നല്‍കി ചിട്ടിതുക ഇന്ത്യന്‍ മണിയായി പിന്‍വലിക്കാനും സാധിക്കും എന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത. മാത്രമല്ല ലേലത്തുകയായി കിട്ടുന്ന പണം സുരക്ഷിത നിക്ഷേപമാക്കി മാറ്റി അതില്‍ നിന്നും ആദായമുണ്ടാക്കാനും സാധിക്കും എന്നും ഓര്‍ക്കുക.
കെഎസ്എഫ്ഇയും കിഫ്ബിയും (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) ചേര്‍ന്ന് ആരംഭിച്ച പദ്ധതിക്ക് ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലോകമെമ്പാടു നിന്നും ലഭിക്കുന്നത്. 18നും 55നും ഇടക്ക് പ്രായമുള്ള ഇന്ത്യന്‍ പൗരന്മാരായ പ്രവാസി മലയാളികള്‍ക്കാണ് ചിട്ടിയില്‍ അംഗമാകാനാവുക. പത്തു ലക്ഷം രൂപ വരെ ഒന്നോ അതിലധികമോ ചിട്ടികളായി അംഗത്വമെടുക്കാം. പത്തു ലക്ഷത്തിന് മുകളിലുള്ള ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലാതെ ചേരാനും അവസരമുണ്ട്.

പ്രവാസികള്‍ക്കായി 25 മുതല്‍ 40 മാസം വരെ കാലാവധിയുള്ള ചിട്ടികളടക്കമാണ് പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്. ഇതില്‍ 2500 രൂപ മുതല്‍ 40,000 രൂപ വരെ മാസതവണ വരുന്ന ചിട്ടി പദ്ധതികളുണ്ട് (ഇക്കൂട്ടത്തില്‍ പുതിയ പദ്ധതികളും നടപ്പാക്കിയേക്കാം). പ്രവാസി ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന് എല്‍ഐസിയുടേയും സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്റെയും ഇരട്ട ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും എന്നതാണ്. ചിട്ടി അടയ്ക്കേണ്ട കാലാവധിക്കിടെ ചിട്ടി ഉടമ മരണപ്പെട്ടാല്‍ ബാക്കിയായി അടയ്ക്കേണ്ട തുക എല്‍ഐസി നല്‍കും. അതായത് ചിട്ടി ഉടമയുടെ അവകാശികള്‍ക്ക് മേല്‍ ചിട്ടിയടവിന്റെ ബാധ്യത വീഴില്ല. ചിട്ടി ഉടമയ്ക്ക് അപകടമാണ് സംഭവിക്കുന്നതെങ്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടോ? ലോകത്തെവിടെയിരുന്നും ചിട്ടിയില്‍ ചേരാം
സര്‍ക്കാര്‍ സംരംഭമായ സിഡിറ്റും എന്‍ഐസിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന വെബ്സൈറ്റ് വഴി ലോകത്തെവിടെയിരുന്നും ചിട്ടിയില്‍ ചേരുന്നതിനായി അംഗത്വമെടുക്കാം. സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തില്‍ യുഎഇയിലെ പ്രവാസികള്‍ക്കായി ആരംഭിച്ച പദ്ധതിയിപ്പോള്‍ യൂറോപ്പിലടക്കം മികച്ച പ്രതികരണവുമായി മുന്നേറുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇതിന്റെ വിശ്വാസ്യത എത്രത്തോളം മികച്ചതാണെന്ന് മനസിലാക്കാം.

പ്രവാസി ചിട്ടിലൂടെ കിട്ടുന്ന നിക്ഷേപതുക കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. കിഫ്ബിയില്‍ ലഭിക്കുന്ന നീക്കിയിരുപ്പ് തുക കേരളത്തിന്റെ വിവിധ മേഖലകളിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഈ ബോണ്ടുകളുടെ ജാമ്യക്കാരന്‍ കേരള സര്‍ക്കാറാണ്. കിഫ്ബി ബോണ്ടുകളില്‍നിന്ന് സ്വരൂപിക്കുന്ന തുകയാണ് വികസന പദ്ധതികള്‍ക്ക് ചെലവിടുക.

ചിട്ടിതുകയുടെ നീക്കിയിരിപ്പ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാല്‍ ചിട്ടിയുടെ നടത്തിപ്പിന് പണമില്ലാത്ത അവസ്ഥയുണ്ടാകില്ല. ചിട്ടിക്കായി കൂടുതല്‍ തുക വേണ്ടിവന്നാല്‍ നേരത്തേ സ്വരൂപിക്കപ്പെട്ട കിഫ്ബി ബോണ്ടുകളില്‍ നിന്ന് തിരികെ എടുത്ത് ഉപയോഗിക്കാനുമാവും. പദ്ധതിയില്‍ പ്രവാസികള്‍ക്കു മാത്രമേ ചേരാന്‍ സാധിക്കൂ എന്ന കാര്യം ഓര്‍ക്കുക. എന്നാല്‍ അംഗമായ ശേഷം ചിട്ടി ഉടമ പ്രവാസി അല്ലാതായാലും ചിട്ടിയില്‍ തുടരാം എന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ല.


പ്രവാസി ചിട്ടിയെ പറ്റിയുള്ള കെഎസ്എഫ്ഇയുടെ വീഡിയോ ടൂട്ടോറിയല്‍
ചിട്ടി ആരംഭിക്കാന്‍ നിലയില്‍ പ്രാബല്യത്തിലുള്ള പാസ്പോര്‍ട്ട്, വീസ, എന്നിവ ഉണ്ടായിരിക്കണം. ഇ-കെവൈസിയും ഔദ്യോഗികമായി നല്‍കേണ്ട രേഖകളിലൊന്നാണ്. കെഎസ്എഫ്ഇയുടെ വിദേശത്തുള്ള ഏജന്റുമാര്‍ മുഖേന ഇ-കെവൈസി നല്‍കാം എന്ന് ആദ്യം മുതലേ അറിയിപ്പുണ്ടായിരുന്നു.എന്നാല്‍ ഇതിനായി ഇപ്പോള്‍ ഏജന്റുമാരില്ല. പകരം മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളുടെ സഹായമാണ് കെഎസ്എഫ്ഇ ഏര്‍പ്പാടാക്കുന്നത്. ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച്, ലുലു എന്നിവയൊക്കെയാണ് അവ. പ്രവാസി ചിട്ടി പദ്ധതിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ചിട്ടി നിക്ഷേപം ഓണ്‍ലൈനായി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

ചിട്ടിക്കായി പെന്‍ഷന്‍ പദ്ധതിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പദ്ധതി വഴി പ്രവാസികള്‍ക്ക് മികച്ച നിക്ഷേപവും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കപ്പെടുന്നു എന്ന ഇരട്ട ഗുണമാണ് 'പ്രവാസി ചിട്ടി' കാഴ്ച്ചവെക്കുന്നത്.

ഇന്‍ഷുറന്‍സും പെന്‍ഷന്‍ പദ്ധതിയും...സുരക്ഷിതമാണീ പ്രവാസി ചിട്ടി
വളരെ ലഘുവായ ജാമ്യ വ്യവസ്ഥകളാണ് പ്രവാസി ചിട്ടിക്കുള്ളത്. ജാമ്യം നില്‍ക്കുന്നവര്‍ക്ക് ഫയലിന്റെ നിലവിലെ സ്ഥിതി അറിയാനായി ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ സംവിധാനമുണ്ട്. വസ്തു ജാമ്യം നല്‍കി വില നിശ്ചയിക്കുന്നത് മുതല്‍ ആധാരം പരിശോധിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് ഏത് ശാഖ തിരഞ്ഞെടുക്കാനും സാധിക്കും. ചിട്ടിവിളിച്ച് ലഭിക്കുന്ന പണം ചിട്ടിയുടമയുടെ എന്‍ആര്‍ഒ അക്കൗണ്ടില്‍ ഓണ്‍ലൈനായി ലഭിക്കുമെന്നും ഓര്‍ക്കുക.

ചിട്ടി ഉടമകള്‍ക്കുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ ഓഫീസാണ് പദ്ധതിക്കായി പ്രവര്‍ത്തിക്കുന്നത്. വ്യത്യസ്ഥമായ ചിട്ടി പദ്ധതികള്‍ ഉള്ളതിനാല്‍ പല രാജ്യത്ത് ജോലി ചെയ്യുകയാണെങ്കിലും സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ചിട്ടിയില്‍ ചേരാനും അവസരമുണ്ട്. ചിട്ടിയില്‍ അംഗമാകുന്നവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയുണ്ടെന്ന കാര്യവും ഓര്‍ക്കുക. എല്‍ഐസിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ചിട്ടി പ്രൈസ് തുക പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറ്റിയാണ് ഈ സേവനം ലഭ്യമാകുന്നത്.

ഓണ്‍ലൈന്‍ ലേലം എങ്ങനെ (കെഎസ്എഫ്ഇയുടെ ട്യൂട്ടോറിയല്‍)
ചിട്ടിയുടമ വിദേശത്ത് വച്ച് മരിച്ചാല്‍ ഭൗതികശരീരം ഒരു അനുയാത്രികനോടൊപ്പം നാട്ടിലെത്തിക്കുവാന്‍ നടപടി സ്വികരിക്കുമെന്നും ഓര്‍ക്കുക. എല്‍.ഐ.സിയുടെ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, സ്റ്റേറ്റ് ഇന്‍ഷുറന്‍സ് നല്‍കുന്ന അത്യാഹിത സുരക്ഷാ പരിരക്ഷ, സുരക്ഷിത സമ്പാദ്യം എന്നിങ്ങനെ നാലു വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒരേ ഒരു ചിട്ടിയാണ് പ്രവാസി ചിട്ടി. ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം അംഗഭംഗം സംഭവിച്ചാലും എല്‍.ഐ.സിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനൊപ്പം പെന്‍ഷനും കിട്ടും.

ധനമന്ത്രി തോമസ് ഐസക് 2017-18ലെ ബജറ്റ് പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിങ്ങനെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വന്‍ പദ്ധതികള്‍ കേരള അടിസ്ഥാന വികസന നിക്ഷേപ ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി നടപ്പാക്കാന്‍ പ്രവാസി ചിട്ടിയിലെ വരുമാനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം.
പ്രവാസി ചിട്ടിയിലൂടെ മൂന്നുവര്‍ഷം കൊണ്ട് 20,000 കോടി രൂപ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്താല്‍ ഇതില്‍ കൂടുതല്‍ തുക കണ്ടെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

പ്രവാസി ചിട്ടിയില്‍ ചേരാം...വെബ്സൈറ്റ് ലിങ്ക് ഇതാ: https://www.pravasi.ksfe.com/

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam