1 GBP = 97.70 INR                       

BREAKING NEWS

പ്രിയ മോദിജി... ഞങ്ങള്‍ മലയാളികളെ വെറും മദ്രാസികള്‍ ആക്കല്ലേ

Britishmalayali
kz´wteJI³

പ്രിയ മോദിജി

ഞങ്ങള്‍ മലയാളികളെ വെറും മദ്രാസികള്‍ ആക്കല്ലേ

അങ്ങയുടെ സത്യപ്രതിജ്ഞക്കു ട്രൂമ്പും പുട്ടിനും ഒക്കെ വരുന്നു എന്ന് കേട്ടു... സന്തോഷം...

പക്ഷെ അങ്ങേക്ക് ഒരു കാര്യം അറിയാതെ പോയി...

നിങ്ങള്‍ കള്ളന്‍ എന്ന് വിളിച്ച രാജീവ് ഗാന്ധിയെപ്പറ്റി...

ശരിക്കും പറഞ്ഞാല്‍ രാഹുലിന്റെ അച്ഛനെപ്പറ്റി...

ലോക നേതാക്കള്‍ ഇപ്പോള്‍ ഇന്ത്യയെ തേടി എത്തണമെങ്കില്‍ ഇന്ത്യയുടെ ഒരു പാരമ്പര്യമാണ് പ്രധാന കാരണം.

ഇന്ത്യ നേടിയ വികസനങ്ങള്‍ ആണ് അതിനു കാരണം... വികസനങ്ങള്‍ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന മഹാത്ഭുതമല്ല...

ഇന്ത്യയിലെ ചില വിഭാഗങ്ങളെ പറഞ്ഞു പറ്റിക്കാന്‍ വളരെ എളുപ്പമാ...

പക്ഷെ ഞങ്ങള്‍ മലയാളികളെ പൊട്ടരാക്കരുതേ...

മോദിജി അങ്ങ് ഒന്നറിയണം...

അങ്ങ് അമേരിക്കയും ഇംഗ്ലണ്ടും സൗദിയും ദുബായിയും എന്നുവേണ്ട ചൈനയില്‍ പോകുന്നതിനും മുന്നേ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സ്വന്തം വ്യക്തിത്വം പതിപ്പിച്ച ഒരേ ഒരു ജനതയെ ഉള്ളൂ...

ഞങ്ങള്‍ മലയാളികള്‍...

പശുവിനും പോത്തിനും അപ്പുറം ഒരു ലോകമുണ്ടെന്ന് ഇന്ത്യയില്‍ പണ്ടേക്കു പണ്ടേ ബോധ്യം വന്ന ഒരു ജനത...

ഒത്തിരി പറയണം എന്നുണ്ട്...!

ചൈനയില്‍ ഉണ്ടാക്കിയ മൊബൈല്‍ ഫോണുകളിലൂടെ നരേന്ദ്ര മോദിജിയുടെ ''മേയ്ക്ക് ഇന്‍ ഇന്ത്യ'' യെ പുകഴ്ത്തുന്ന ചില ഇന്ത്യക്കാര്‍...

ധൈര്യമുണ്ടോ മോദ്ധിജി ഇന്ത്യയില്‍  ഒരേ ഒരു ഐഫോണ്‍ ഉണ്ടാക്കാന്‍...

ഏതൊക്കെയായാലും ട്രംപ് വരുന്നതല്ലേ.. അങ്ങേരോട് പറ... കാലിഫോര്‍ണിയയിലെ ആപ്പിള്‍ ഉണ്ടാകുന്ന ഐഫോണിന്റെ പകുതി നിര്‍മ്മിതി നമ്മുടെ ഇന്ത്യയില്‍ ചെയ്യാം എന്ന്...

മേയ്ക്ക് ഇന്‍ ഇന്ത്യ നമുക്ക് അവിടെത്തുടങ്ങാം.

പറ്റുമോ... ഇല്ല... ഇനിയെങ്ങാനും പറ്റിയാല്‍ അന്ന് ഞാന്‍ വന്ന് സഃഷ്ടാംഗം പറയാം ''നമോ മോദി''...

അങ്ങ് ഒന്ന് ഓര്‍ക്കണം...

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്... ശരിക്കും പറഞ്ഞാല്‍ അങ്ങ് ചായ വിറ്റുകൊണ്ട് നടന്ന കാലത്ത് ഏഷ്യയില്‍ ടെക്‌നോളജി കൊണ്ടുവന്നത് ആരാണ്...

ഇന്ത്യയിലെ ആദ്യ മാരുതി കാര്‍ ഹരിയാനായയിലെ ഗുഡ്ഗാവില്‍ ഉണ്ടാക്കിയത് ആരാണ്...

നോയിഡയില്‍ ഹോണ്ട കാര്‍ ഫാക്ടറി കൊണ്ടുവന്നത് ആരാണ്...

ഫരീദാബാദില്‍ ജെസിബി & ഏയ്ച്ചര്‍ കൊണ്ടുവന്നത് ആരാണ്...

റാഫേല്‍ വിമാനങ്ങളെക്കാളും നല്ല അടിപൊളി യുദ്ധ വിമാനങ്ങള്‍ ഉണ്ടാകാന്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് കാണ്‍പൂരില്‍ ഉണ്ടാക്കിയത് ആരാണ്...

അങ്ങിനെ പറഞ്ഞു തുടങ്ങിയാല്‍ എണ്ണമില്ലാത്ത സംരംഭങ്ങള്‍ ഉണ്ട്...

ഇതുപോലെ ഇന്ത്യയിലെ എന്ന് മാത്രമല്ല ലോകത്തിലെ എല്ലായിടങ്ങളിലും പണ്ടേക്കു പണ്ടേ പോയ ധൈര്യശാലികളാണ് ഞങ്ങള്‍ മലയാളികള്‍...

എല്ലാ സ്ഥലങ്ങളിലും പോയി ജോലി ചെയ്തവരാണ്...

അങ്ങിനെ കഷ്ടപ്പെട്ടുണ്ടാക്കിയ വീടുകളാണ് കേരളം നിറയെ...

അവിടെ കക്കൂസുകള്‍ ഉണ്ട്...

മത സൗഹാര്‍ദ്ദം ഉണ്ട്...

പിള്ളേര് എന്നും സ്‌കൂളില്‍ പോകുന്നുണ്ട്...

വീട്ടില്‍ പഞ്ഞമില്ല.

അതാണ് കേരളം... അത് തന്നെയാണ് കേരളം...

ഒന്നേ ഒരു കാര്യം ഒരിക്കല്‍ കൂടി ചോദിക്കാം...

ധൈര്യമുണ്ടോ മോദ്ധിജി ഇന്ത്യയില്‍ ഒരേ ഒരു ഐഫോണ്‍ ഉണ്ടാക്കാന്‍...

അന്ന് ഞാന്‍ വന്ന് സഃഷ്ടാംഗം പറയാം ''നാമോ മോദി''
........................................................................................

തല്‍ക്കാലം ഇച്ചിരെ പോത്തിറച്ചിയും ഒരു പിടി കുത്തരിച്ചോറും കൂടെ ഒരു നാരങ്ങാ അച്ചാറും കൂട്ടി കഴിച്ചു സമാധാനത്തോടെ ജീവിക്കണം...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam