1 GBP = 94.30 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം മൂന്ന്‌

Britishmalayali
രശ്മി പ്രകാശ്

ണ്ണട പോക്കറ്റിലേക്കിട്ടു തിരികെ വീട്ടിലേക്കു പോകാതെ ചാറ്റല്‍ മഴ ആസ്വദിച്ചു ഫെലിക്സ് മുന്നോട്ടു നടന്നു

ചിന്തകള്‍ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുമ്പോള്‍ മാത്രമാണ് ഫെലിക്സ് നടക്കാന്‍ പോകാറുള്ളത്. വഴിയിലെ ഓരോ കാഴ്ചകളെയും ചിത്രങ്ങളായി മനസ്സില്‍ പതിപ്പിച്ചു കൊണ്ട് പതിയെ നടക്കും. ഒരുപാട് ആരാധകര്‍ ഉണ്ടെങ്കിലും തന്റേതെന്ന് പറയാന്‍ അയാള്‍ക്ക് ആരും ഉണ്ടായിരുന്നില്ല. ഫെലിക്സിന് പത്തുവയസ്സുള്ളപ്പോഴാണ് അയാളുടെ അച്ഛനും അമ്മയും വേര്‍പിരിയുന്നത്. അവര്‍ തമ്മില്‍ സ്നേഹത്തോടെ സംസാരിക്കുന്നതോ തന്നെ ഒന്നു ചേര്‍ത്തു പിടിക്കുന്നതോ പോലും ഫെലിക്സിന്റെ ഓര്‍മയിലില്ല. അച്ഛനും അമ്മയും പിരിഞ്ഞു കഴിഞ്ഞപ്പോള്‍ കുഞ്ഞു ഫെലിക്സ് അവര്‍ക്ക് ഒരു ഭാരമായി. പിന്നീട്ട് അമ്മയുടെ സഹോദരി റീത്തയാണ് ഫെലിക്സിനെ വളര്‍ത്തിയതും പഠിപ്പിച്ചതും. കുട്ടികളില്ലാത്ത അവര്‍ക്ക് ഫെലിക്സിനെ ജീവനായിരുന്നു. മ്യൂസിക് ടീച്ചര്‍ ആയിരുന്ന റീത്തയാണ് സംഗീത ഉപകരണങ്ങള്‍ വായിക്കാനും പാട്ടു പാടാനുമൊക്കെ ഫെലിക്സിനെ പഠിപ്പിച്ചത്. ശാസ്ത്രീയമായി സംഗീതം പഠിച്ചത് മുന്നോട്ടുള്ള സംഗീത ജീവിതത്തില്‍ ഫെലിക്സിന് ഏറെ ഉപകാരപ്പെട്ടു. വെസ്റ്റേണ്‍ സംഗീതവും കര്‍ണാട്ടിക്കും ചേര്‍ത്ത് ഫെലിക്സ് ചെയ്യുന്ന ഫ്യൂഷന്‍ ഏറെ പ്രശസ്തമാണ്. കഴിഞ്ഞ വര്‍ഷം ഹൃദയാഘാതം മൂലം റീത്ത മരിച്ചപ്പോള്‍ ഫെലിക്സ് വീണ്ടും ഒറ്റപ്പെട്ടു.

ഫെലിക്സ് നടന്നെത്തിയത് ഫ്രഞ്ചുകാരൊരുക്കിയ താല്‍ക്കാലിക ഓപ്പണ്‍ മാര്‍ക്കറ്റിലേക്കാണ്. തൊങ്ങലുകള്‍ പിടിപ്പിച്ച ബാഗുകളും പലതരത്തിലുള്ള ഛായാചിത്രങ്ങളും കൊതിയൂറുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പലതരത്തിലുള്ള കോഫികളും ഒക്കെയായി മാര്‍ക്കറ്റ് സജീവമായിരുന്നു.

ഛായാചിത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന തെരുവിലൂടെ നടന്നപ്പോള്‍ പണ്ട് വായിച്ച ഒരു കഥ അയാള്‍ക്ക് ഓര്‍മവന്നു. മരിച്ചവരുടെ ഛായാ ചിത്രങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു തെരുവില്‍ തന്റെ അച്ഛനമ്മമാരുടെ ചിത്രം തേടിപ്പോയ ഒരു മനുഷ്യന്‍. റോഡിനിരുവശവുമുള്ള കടകളില്‍ കയറിയിറങ്ങിയ അയാള്‍ അസംഖ്യം ചിത്രങ്ങള്‍ക്കിടയില്‍ താന്‍ തേടിനടന്ന മുഖങ്ങള്‍ മറന്നു പോകുന്നു. പകല്‍ രാത്രിക്കു വഴി മാറിയിട്ടും അയാള്‍ തന്റെ ശ്രമം ഉപേക്ഷിച്ചില്ല. രാത്രിയായതോടെ തെരുവില്‍ വൈദ്യുത വിളക്കുകള്‍ തെളിഞ്ഞു. ഓരോ കച്ചവടക്കാരനും വൈദ്യുത ദീപങ്ങള്‍ കൊണ്ട് തന്റെ കടകള്‍ അലങ്കരിക്കാന്‍ ഒരു മത്സരം നടന്നതുപോലെ എല്ലാ ദീപങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു.

രണ്ടു മൂന്നു കടകള്‍ പിന്നിട്ടപ്പോഴാണ് അയാള്‍ ആ വെളിച്ചത്തിനു പിന്നിലെ ചതിവു തിരിച്ചറിഞ്ഞത്. കടകളുടെ പുറത്തുള്ള ദീപാലങ്കാരങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കിലും ഛായാചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മുറികളിലെ വെട്ടത്തിന് ഏതാണ്ട് ഒരേ സ്വഭാവമാണ് ഉണ്ടായിരുന്നത്. മുഖങ്ങളിലേക്ക് പടര്‍ന്നിരിക്കുന്ന ഏകാന്തത. വെളിച്ചം കുഴക്കിയ കണ്ണുകളുമായി ഛായാചിത്രങ്ങളുടെ ഒരു സമുദ്രം പിന്നിടുമ്പോള്‍ പുലരിയിലേക്ക് കുതിക്കുന്ന രാത്രിയുടെ അവസാനയാമത്തില്‍ കടയിലേക്ക് കയറി വന്ന രണ്ടുകുട്ടികള്‍ തന്നെ കണ്ടു കരയുന്നതെന്തിനെന്നറിയാതെ തരിച്ചു നിന്ന അയാളെ ചൂണ്ടി, ഈ ചിത്രമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നു പറയുന്നു.

കടക്കാരന്‍ അയാളെ ഒരു വലിയ കടലാസ് കൂട്ടിലാക്കി പൊതിയാന്‍ തുടങ്ങിയപ്പോഴാണ് താന്‍ മരിച്ചയാളാണ് എന്ന തിരിച്ചറിവ് അയാള്‍ക്കുണ്ടാകുന്നത്. കാരണം മരിച്ചവരുടെ ഛായാപടങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു തെരുവായിരുന്നല്ലോ അത്.

ഓര്‍മ്മകളില്‍ നിന്നും വിടുതല്‍ നേടാന്‍ ഒരു ഫ്രഞ്ച് റോസ്റ്റ് കോഫി വാങ്ങി ഫെലിക്സ് നടപ്പാതയുടെ ഓരത്തുള്ള ബ്ലാക്ക് ബെഞ്ചില്‍ ഇരുന്നു. പതിയെ കോഫി മൊത്തിക്കുടിക്കുമ്പോള്‍ തനിക്കെതിരെ ഇരുന്നു സാന്‍വിച്ചു തിന്നുന്ന പെണ്‍കുട്ടിയെ അയാള്‍ ശ്രദ്ധിച്ചു. മറന്നിരുന്നതെന്തോ ഓര്‍ത്തതുപോലെ പെട്ടെന്ന് ഫെലിക്സ് ചാടി എഴുന്നേറ്റ് കോഫി ബാറില്‍ നിന്നും രണ്ടു സാന്‍വിച്ചുകളും ഫ്രഞ്ച് ഒണിയന്‍ സൂപ്പും പാര്‍സല്‍ വാങ്ങി വീട്ടിലേക്ക് നടന്നു.

ബ്ലോസ്സം അവന്യുവിലേക്കു കയറിയപ്പോള്‍ ഇസയുടെ വീടിനു മുന്നില്‍ ഒരു പോലീസ് കാര്‍ കിടക്കുന്നത് കണ്ടു. ഇവിടുത്തെ വീടുകള്‍ എല്ലാം തന്നെ ഡിറ്റാച്ഡ് ആണ്. നടന്ന് ഹൗസ് നമ്പര്‍ 20 നു മുന്നിലെത്തിയപ്പോള്‍ ഫെലിക്സ് ചുറ്റുമൊന്നു നോക്കി. കൈയ്യിലിരുന്ന ക്യാരിയര്‍ ബാഗ് താഴെ വച്ച് അയാള്‍ റിമോട്ട് ഉപയോഗിച്ച് ഗാരേജ് തുറന്ന് ഒരു കേസ് മിനറല്‍ വാട്ടര്‍ എടുത്തു. വാതില്‍ തുറന്നു അകത്തു കയറിയ ഫെലിക്സ് പതിവുപോലെ സിഡി പ്ലെയറില്‍ ബില്ലി ഐലീഷിന്റെ When we all fall asleep,Where do we go? എന്ന ആല്‍ബത്തിലെ ഫെയിമസ് സോങ് when the patry's over ഓണ്‍ ചെയ്തു. പുറത്തു നിന്ന് വാങ്ങിയ ഭക്ഷണവുമെടുത്തു അയാള്‍ മുകളിലത്തെ നിലയിലേക്ക് പടികള്‍ കയറി. മൂന്നു നിലകളുള്ള ആ വീട്ടില്‍ മൂന്നാമത്തെ നിലയിലാണ് സ്റ്റുഡിയോയും മ്യൂസിക് ലാബും സെറ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് മുകളിലത്തെ നിലയിലെ മുറികളില്‍ നിന്നും ഒട്ടും ശബ്ദം അകത്തേക്കോ പുറത്തേക്കോ പോകില്ല.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam