1 GBP = 101.80 INR                       

BREAKING NEWS

കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ ദുബായില്‍ പോയി; കൃഷ്ണമ്മ നിരന്തരം പീഡിപ്പിച്ചതോടെ ലേഖ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു; വീട്ടില്‍ മന്ത്രവാദികളെ എത്തിക്കുന്നത് കൃഷ്ണമ്മയും കാശിനാഥനും; കൃഷ്ണമ്മയും സഹോദരി ശാന്തയും ചേര്‍ന്ന് അപവാദ പ്രചാരണം നടത്തിയെന്നും ലേഖയുടെ നോട്ട് ബുക്ക് കുറിപ്പുകള്‍; മാരായമുട്ടത്തെ ലേഖയുടേയും മകളുടേയും ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവ് തന്നെ

Britishmalayali
kz´wteJI³

നെയ്യാറ്റിന്‍കര: മഞ്ചവിളാകത്തിനുസമീപം വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച ലേഖയുടെ നോട്ടുബുക്ക് പൊലീസ് കണ്ടെടുത്തു. ഭര്‍ത്തൃവീട്ടില്‍ താനനുഭവിച്ച നിരന്തരപീഡനത്തിന്റെ വേദനകള്‍ വിവരിക്കുന്നതാണ് ലേഖയുടെ കുറിപ്പുകള്‍. 21 വര്‍ഷം മുന്‍പാണ് പൂവാര്‍ ഇടവൂര്‍ സ്വദേശി ഷണ്‍മുഖന്‍ ആചാരിയുടെയും ശാന്തയുടെയും മകള്‍ ലേഖയെ ചന്ദ്രന്‍ വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ അമ്മായി അമ്മയുടെ ക്രൂരമായ പീഡനമായിരുന്നു ലേഖയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. ഇത് തന്നെയാണ് ആത്മഹത്യയിലേക്കും നയിച്ചത്. ഭര്‍ത്താവ് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ബന്ധുക്കളുടെയും പീഡനമാണ് തന്റെയും മകളുടെയും മരണത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി ഇവരെഴുതിയ കത്ത് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുബുക്കും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തിയത്.

കൃഷ്ണമ്മയുടെ പീഡനം കാരണം വിവാഹംകഴിഞ്ഞ് എട്ടുമാസമായപ്പോള്‍ വിഷംകഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചതായി ലേഖ പുസ്തകത്തിലെഴുതിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ ദുബായില്‍പോയി. കൃഷ്ണമ്മ നിരന്തരം പീഡിപ്പിച്ചതോടെ ലേഖ വിഷംകഴിച്ച് ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു. ആശുപത്രിയിലായ ലേഖ പിന്നീട് രക്ഷാകര്‍ത്താക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ചന്ദ്രന്‍ തിരിച്ച് നാട്ടിലെത്തിയ ശേഷമാണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഇതിനു ശേഷമാണ് മകള്‍ വൈഷ്ണവി ജനിക്കുന്നത്. കൃഷ്ണമ്മയും അവരുടെ സഹോദരി ശാന്തയും ചേര്‍ന്ന് തന്റെ പേരില്‍ അപവാദപ്രചാരണം നടത്തിയതായും ലേഖ എഴുതിയിട്ടുണ്ട്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായിട്ടാണ് ലേഖ നോട്ടുബുക്കില്‍ ഇവയൊക്കെ കുറിച്ചത്. വീടും സ്ഥലവും വിറ്റ് ബാങ്കിന്റെ കുടിശ്ശിക അടയ്ക്കണം. അതിനുശേഷം വേറെ സ്ഥലത്ത് ചെറിയവീടുണ്ടാക്കി മാറണമെന്നും ഭര്‍ത്താവിനോട് പറഞ്ഞു. എന്നാല്‍, കൃഷ്ണമ്മ ഇതെല്ലാം തടസ്സപ്പെടുത്തിയെന്നും ലേഖയുടെ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. വീട്ടില്‍ മന്ത്രവാദികളെ എത്തിക്കുന്നത് കൃഷ്ണമ്മയും കാശിനാഥനും ചേര്‍ന്നാണ്. കൃഷ്ണമ്മയുടെ ഭര്‍ത്താവ് വിമുക്തഭടനായിരുന്നു. കുടുംബപെന്‍ഷനുണ്ടെങ്കിലും സമീപവാസികളോട് കടംവാങ്ങിയാണ് പലപ്പോഴും വീട്ടുചെലവ് നോക്കിയിരുന്നത്. ലേഖ എഴുതിയ നോട്ടുബുക്ക് പ്രതികള്‍ക്കെതിരേയുള്ള പ്രധാന തെളിവാകും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഗാര്‍ഹിക പീഡന വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് ചന്ദ്രനും ഭര്‍തൃമാതാവ് കൃഷ്ണമ്മയും ലേഖയെ പീഡിപ്പിച്ചിരുന്നതായി സഹോദരി ബിന്ദു ഇന്നലെ മൊഴി നല്‍കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ വിഷം നല്‍കി കൊല്ലാന്‍ നോക്കിയിരുന്നതായുള്ള ലേഖയുടെ ആത്മഹത്യാക്കുറിപ്പിലെ വരികളും നിര്‍ണായകമായി. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. എല്ലാം തന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു കൃഷ്ണമ്മയുടെയും മകന്റെയും ശ്രമമെന്ന് നോട്ട് ബുക്കില്‍ എഴുതിയിട്ടുണ്ട്. 'നീ കടം വാങ്ങിയത് ഞാനറിഞ്ഞില്ല എന്ന പേരിലായിരുന്നു വഴക്ക്. ഗള്‍ഫില്‍ നിന്നയച്ച പണം എന്തു ചെയ്തെന്നു ചോദിച്ച് ഭര്‍ത്താവും കുറ്റപ്പെടുത്തി. ചേട്ടന്‍ ഒഴിഞ്ഞുമാറുന്നു, കുഴപ്പമില്ല. എനിക്ക് ഇനി ഒന്നും കേള്‍ക്കേണ്ട കാര്യമില്ല. മോളുവിന്റെ (വൈഷ്ണവി) കാര്യത്തിലേ എനിക്ക് ദുഃഖമുള്ളു...' നോട്ട്ബുക്കിലെ വരികളിങ്ങനെയാണ്.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ ആവശ്യമെങ്കില്‍ മാത്രമേ കസ്റ്റഡിയില്‍ വാങ്ങൂ എന്ന് പൊലീസ് അറിയിച്ചു. മന്ത്രവാദത്തെക്കുറിച്ചും അന്വേഷണം നടക്കുന്നു. പ്രദേശത്ത് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ജപ്തി നടപടികളെക്കുറിച്ച് വ്യക്തത ലഭിക്കാന്‍ രേഖകള്‍ ആവശ്യപ്പെട്ട് ബാങ്കിന് പൊലീസ് നോട്ടിസ് നല്‍കി. നെയ്യാറ്റിന്‍കര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനില്‍ ലേഖ, മകള്‍ വൈഷ്ണവി എന്നിവര്‍ മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഇവരുടെ ഭര്‍ത്താവ് കാശിനാഥന്‍ എന്നിവര്‍ പിടിയിലായത്. 4 പേരെയും റിമാന്‍ഡ് ചെയ്തു.

കരാട്ടെ വൈഷ്ണവി' എന്നാണ് സ്‌നേഹത്തോടെ കൂട്ടുകാരികള്‍ ആത്മഹത്യ ചെയ്തിരുന്ന വൈഷ്ണവിയെ വിളിച്ചത്. സഹപാഠികള്‍ക്ക് മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢൃത്തിന്റെയും നല്ല മാതൃകയായ മിടുമിടുക്കിയായിരുന്നു വൈഷ്ണവി. വൈഷ്ണവി ആത്മഹത്യ ചെയ്തുവെന്ന് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല സുഹൃത്തുക്കള്‍ക്ക്. ക്ലാസ് ലീഡറും കോളേജ് യൂണിയന്‍ വൈസ്‌ചെയര്‍പേഴ്‌സണുമായ എന്തിനും ഏതിനും മുന്നില്‍ നില്‍ക്കുന്ന ചുറുചുറുക്കുള്ള വൈഷ്ണവിയുടെ മുഖമാണ് കൂട്ടുകാരികളുടെ മനസ്സില്‍. പനച്ചമൂട് വൈറ്റ് മെമോറിയല്‍ കോളേജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്നു വൈഷ്ണവി. കരാട്ടെ പഠിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോള്‍ കൂട്ടുകാരികള്‍ അവള്‍ക്ക് ഒരു ഓമനപ്പേരിട്ടു, കരാട്ടെ വൈഷ്ണവി. കരാട്ടെയില്‍ ബ്ലാക്ബെല്‍റ്റ് നേടിയിട്ടുണ്ട്. 'നന്നായി പഠിക്കും. അമ്മയായിരുന്നു അവള്‍ക്ക് എല്ലാം' കൂട്ടുകാരിയായ സ്‌നേഹ പറഞ്ഞു. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം.

എംബിബിഎസ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നു. ഇതിനിടയിലും ബികോം പഠനവുമായും മുന്നോട്ടു പോയി. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് ഫീസടച്ചിരുന്നു. ഒരിക്കലും വീട്ടിലോട്ട് അവള്‍ ക്ഷണിച്ചിരുന്നില്ല. പ്രശ്‌നമാണെന്ന് മാത്രം പറയും. വീട് വില്‍ക്കാന്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു. കടം കാരണമാണെന്നും പറഞ്ഞു. എന്നാല്‍, അവര്‍ ഇത്രയും പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി തോന്നിയിരുന്നില്ലെന്ന് കൂട്ടുകാരികള്‍ പറയുന്നു. അമ്മയെ കുറിച്ച് ഒരുപാടും അച്ഛനെ കുറിച്ച് വളരെ കുറച്ചും മാത്രമെ അവള്‍ സംസാരിക്കുമായിരുന്നുള്ളു. പെട്ടെന്ന് ദേഷ്യപ്പെടുകയും സങ്കടം വരികയും ചെയ്യുന്ന പ്രകൃതമായിരുന്നു.

ചെറുതായി പിണങ്ങിയാലും വൈഷ്ണവി ഉടന്‍ വന്ന് അത് അവസാനിപ്പിക്കും. അവസാനമായി കോളേജില്‍വച്ച് കണ്ടപ്പോള്‍ 'ഞാനിനി വരില്ലെന്ന് പറഞ്ഞ്' അവള്‍ കെട്ടിപ്പിടിച്ചു കരഞ്ഞു. അതിങ്ങനെയാകുമെന്ന്...' -കൂട്ടുകാരികളും പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category