1 GBP = 85.00 INR                       

BREAKING NEWS

കുഞ്ഞനെയും അമ്മയേയും ഉപദ്രവിച്ചാസ്വദിച്ച് അക്രമി കൊമ്പന്‍; മൊട കണ്ടാല്‍ ഇടപെടുന്നൊരു പ്രമാണി കൊമ്പന്‍; കുഞ്ഞനാനയേയും അമ്മയാനയേയും ഉപദ്രവിച്ച കൊമ്പനാനയെ ചോദ്യം ചെയ്യാനെത്തിയ ആനയുടെ വീഡിയോ തരംഗമാകുന്നു

Britishmalayali
kz´wteJI³

രാഴ്ച്ച മാത്രം പ്രായമായ കുട്ടിയാനയെ തുമ്പിക്കെ കൊണ്ട് അടിക്കുന്ന കൊമ്പനു നേരെ രോഷത്തോടെ പാഞ്ഞടുക്കുന്ന മറ്റൊരു കൊമ്പനാനയുടെ വീഡിയോ വൈറലാകുന്നു. സൗത്താഫ്രിക്കയുടെ കിഴക്കന്‍ തീരത്തുള്ള അഡോ എലഫന്റ് നാഷണല്‍ പാര്‍ക്കില്‍ നിന്നും ഡന്‍കന്‍ നോക്സ് എന്ന ഫോട്ടാഗ്രാഫറാണ് ഈ വീഡിയോ പകര്‍ത്തിയത്. ദേഷ്യം പിടിച്ചു നില്‍ക്കുന്ന കൊമ്പന്‍ മുന്നോട്ടു നടന്നു പോകുന്ന കുട്ടിയാനയുടെ പിന്നില്‍ തുമ്പിക്കൈ കൊണ്ട് ആഞ്ഞടിക്കുന്നു. വേദനയാല്‍ കുഞ്ഞനാന കരയുന്നു. തുടര്‍ന്ന് തിരിച്ചു നടന്ന കുഞ്ഞനെ വീണ്ടും കൊമ്പന്‍ അടിക്കുകയായിരുന്നു. ഇതിനിടയില്‍ അടുത്തു നില്‍ക്കുന്ന കുഞ്ഞന്റെ അമ്മയാനയെയും കൊമ്പന്‍ ഉപദ്രവിക്കുന്നുണ്ട്.

അമ്മയാന പതിയെ കുഞ്ഞനെ തന്റെ അടുത്തേക്ക് നീക്കി നിര്‍ത്തുമ്പോഴാണ് കൊമ്പന്റെ അതിക്രമങ്ങള്‍ കണ്ട് ദേഷ്യം പിടിച്ച മറ്റൊരു കൊമ്പന്റെ വരവ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമത്തിനെതിരെ പ്രതികരിക്കാനെത്തിയ കൊമ്പന്‍ ആദ്യം പിടിയാനയെയും കുഞ്ഞനെയും തുമ്പിക്കൈ ഉപയോഗിച്ച് സുരക്ഷിതരായി നീക്കി നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

പ്രതികരിക്കാനെത്തിയ കൊമ്പനെ കണ്ടതോടെ തന്നെ അക്രമി കൊമ്പന്‍ മര്യാദക്കാരനെ പോലെ മാറി നിന്നു കഴിഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്ന് മര്യാദക്കാരനായതു കൊണ്ട് ചോദിക്കാതെ പോയാല്‍ ശരിയാകില്ല എന്ന തോന്നലിലാകണം രണ്ടാമന്‍ കൊമ്പും കുലുക്കി അക്രമിക്കു നേരെ പാഞ്ഞടുത്തു. തണ്ടും തടിയും തലയെടുപ്പും ചോദിക്കാനെത്തിയവനെക്കാള്‍ കൂടുതല്‍ അക്രമിക്കായിരുന്നു. എങ്കിലും ന്യായം രണ്ടാമന്റെ പക്ഷത്തായതിനാല്‍ അക്രമി ഭയന്നു പിന്നോട്ടു പോകുന്നതും വീഡിയോയില്‍ കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category