1 GBP = 94.40 INR                       

BREAKING NEWS

സൗദി എണ്ണക്കമ്പനിയില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; ആരാംകോ പമ്പുകളിലെ സ്ഫോടനത്തിന്റെ ലക്ഷ്യം ആഗോള എണ്ണവിതരണം തടസപ്പെടുത്തലെന്ന് ആരോപണം; അട്ടിമറി ശ്രമത്തിന് പിന്നില്‍ ഇറാനെന്ന് ആരോപിച്ച് സൗദി; പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സൈനിക നീക്കം ശക്തമാക്കി അമേരിക്ക; ഇറാനെ ആക്രമിക്കാന്‍ എല്ലാ പിന്തുണയുമായി ഇസ്രയേലും; ലോകം യുദ്ധഭീതിയില്‍

Britishmalayali
kz´wteJI³

വാഷിങ്ടന്‍: അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ ആദ്യമായി പ്രതിരോധപ്പറക്കല്‍ നടത്തിയത് ഇറാന് മുന്നറിയിപ്പ് നല്‍കാനാണ്. ഇതോടെ ലോകം വീണ്ടും യുദ്ധഭീതിയില്‍ ആവുകയാണ്. മധ്യപൂര്‍വദേശത്ത് ഇറാന്റെ 'ഭീഷണി' തടയുന്നതിനായി സേന ഞായറാഴ്ച മേഖലയില്‍ പട്രോളിങ് നടത്തിയിരുന്നു. രാജ്യാന്തര ക്രൂഡോയില്‍ നീക്കത്തില്‍ തന്ത്രപ്രധാന സ്ഥാനമുള്ള ഹോര്‍മുസ് കടലിടുക്കിനു സമീപം, യുഎഇയുടെ ഫുജൈറ തീരത്ത് രണ്ടു സൗദി എണ്ണ ടാങ്കറുകളടക്കം 4 കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണു യുഎസിന്റെ സൈനികനീക്കം. ഇറാനാണ് ആക്രമത്തിന് പിന്നിലെന്ന് ആരോപിച്ചാണ് നീക്കങ്ങള്‍. എന്നാല്‍ കപ്പല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്.

അതിനിടെ സൗദി അറേബ്യയില്‍ സര്‍ക്കാര്‍ എണ്ണക്കമ്പനിയായ ആരാംകോയുടെ എണ്ണപൈപ്പ്ലൈനുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം നടന്നു. യാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് എന്നിവിടങ്ങളിലെ ആരാംകോ പമ്പുകളില്‍ ചൊവ്വാഴ്ച സൗദിസമയം രാവിലെ ആറിനും ആറരയ്ക്കും ഇടയിലായിരുന്നു ആക്രമണമെന്ന് സൗദി ഊര്‍ജവകുപ്പുമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. യു.എ.ഇ.യിലെ ഫുജൈറ തുറമുഖത്തിന് സമീപം സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം നടന്നതിന് തൊട്ടുപിന്നാലെയാണ് പൈപ്പ്ലൈനുകളെ ലക്ഷ്യമിട്ടുള്ള ആക്രമണം. കിഴക്കന്‍ പ്രദേശത്തെ എണ്ണപ്പാടത്തുനിന്നും പടിഞ്ഞാറുഭാഗത്തുള്ള യാമ്പു റിഫൈനറിയിലേക്ക് എണ്ണ എത്തിക്കുന്ന പൈപ്പ്ലൈനുകളാണിത്. സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുപയോഗിച്ചായിരുന്നു ആക്രമണമെന്നും ആഗോള എണ്ണവിതരണം തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള 'ഭീകരാക്രമണം' ആണിതെന്നും ഫാലിഹ് കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെത്തുടര്‍ന്ന് എട്ടാംനമ്പര്‍ പമ്പ് സ്റ്റേഷനില്‍ തീപടര്‍ന്നെങ്കിലും ഉടന്‍ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ പൈപ്പ്ലൈനുകള്‍ക്ക് നേരിയ കേടുപാടുണ്ടായതിനാല്‍ എണ്ണ പമ്പിങ് താത്കാലികമായി നിര്‍ത്തിവെച്ചതായി ആരാംകോ അറിയിച്ചു. അതേസമയം, അസംസ്‌കൃത എണ്ണക്കയറ്റുമതി തടസ്സമില്ലാതെ തുടരുമെന്നും മന്ത്രി പറഞ്ഞു. ദിവസം 50 ലക്ഷം ബാരല്‍ എണ്ണ പമ്പുചെയ്യാന്‍ ശേഷിയുള്ളതാണ് 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്ലൈന്‍. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാന സമുദ്രഗതാഗത ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ എണ്ണക്കയറ്റുമതിക്ക് ബദല്‍മാര്‍ഗമെന്ന നിലയില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് നിര്‍മ്മിച്ച പൈപ്പ്ലൈനാണിത്. സൗദിയുടെ പ്രധാനകേന്ദ്രങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് യെമെനിലെ ഹൂതിവിമതര്‍ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇത്. ഹൂതി വിമതര്‍ക്ക് പിന്നില്‍ ഇറാനാണെന്ന ആരോപണവും ശക്തമാണ്. അതിനിടെ ഇറാന്‍ പിന്തുണയോടെ യെമെന്‍ ഹൂതികള്‍ നടത്തുന്ന ഇത്തരം വിലകുറഞ്ഞ അക്രമങ്ങളെ എല്ലാ നിലയിലും പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി ബോധ്യമായതായി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

ഈ സംഭവം മധ്യേഷ്യയില്‍ യുദ്ധഭീഷണി സജീവമാക്കുകയാണ്. ഇറാനെ പാഠം പഠിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് ഇസ്രയേലിന്റേയും സൗദിയുടേയും ഉറച്ച പിന്തുണയുണ്ട്. എന്നാല്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കന്നത് സംഘര്‍ഷത്തിന് നിലകൊള്ളുന്നവരാണെന്ന് ഇറാന്‍ പറയുന്നു. കപ്പല്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്നാണ് ഇറാന്‍ പറയാതെ പറഞ്ഞു വയ്ക്കുന്നത്. ഇതിനിടെയാണ് പേര്‍ഷന്‍ ഉള്‍ക്കടലിന് മുകളില്‍ അമേരിക്കന്‍ വ്യാമ സേന സജീവമാകുന്നത്. യുഎസ് വ്യോമസേനയുടെ ബി52എച്ച് ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍, എഫ്15സി ഈഗിള്‍സ്, എഫ്35എ ലൈറ്റ്‌നിങ് 2 ജോയിന്റ് സ്‌ട്രൈക് പോര്‍വിമാനങ്ങള്‍ എന്നിവയാണു പ്രതിരോധപ്പറക്കല്‍ നടത്തിയത്. ഇവയ്ക്ക് അകമ്പടിയായും ഇന്ധനം നിറയ്ക്കാനുമായി കെസി-135 സ്ട്രാറ്റോടാങ്കറും സജീവമായിരുന്നു. ഏതുവിധേനയും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎസ് തയാറാണെന്ന സന്ദേശം കൈമാറാനാണു പോര്‍വിമാനങ്ങള്‍ പ്രതിരോധപ്പറക്കല്‍ നടത്തിയതെന്നു യുഎസ് പട്ടാളം വ്യക്തമാക്കി. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ പടക്കപ്പല്‍, ഒരു ക്രൂയിസര്‍, നാല് നശീകരണക്കപ്പല്‍, അനവധി യുദ്ധവിമാനങ്ങള്‍ എന്നിവ മേഖലയില്‍ സജ്ജമായി നില്‍ക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍നിന്നു യുഎസ് സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ച് ട്രംപ് അവരെ മധ്യപൂര്‍വദേശത്തു വിന്യസിക്കാന്‍ സാധ്യതയുണ്ട്. സേനാമുന്നേറ്റത്തിനുള്ള പദ്ധതി പ്രാരംഭദശയിലാണെന്നും ഇറാന്റെ നീക്കത്തിന് അനുസരിച്ചാകും ഇതിന്റെ വികാസമെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നയതന്ത്ര തലത്തില്‍ പ്രശ്‌നം കൈകാര്യം ചെയ്യാനായില്ലെങ്കില്‍ മാത്രമേ സൈനിക നടപടിയുമായി മുന്നോട്ടു പോകൂവെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇറാനുമായുള്ള സൈനിക നടപടിയെച്ചൊല്ലി അമേരിക്കന്‍ സര്‍ക്കാരില്‍ ഭിന്നതയുണ്ടെന്നാണു റിപ്പോര്‍ട്ട്. യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപെയോ ബ്രസല്‍സില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി രാജ്യങ്ങളിലെ പ്രതിനിധികളുമായും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഘേറിനിയുമായും പ്രത്യാഘാതങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. ഉപരോധത്തില്‍ നിന്നു സംരക്ഷണം നല്‍കിയില്ലെങ്കില്‍ ആണവപദ്ധതി പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതും യുഎസിനെ പ്രകോപിപ്പിച്ചു. ബഹ്റിന്‍, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലായാണു യുഎസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.

ഇറാനുമായുള്ള ആണവക്കരാറില്‍നിന്നു യുഎസ് കഴിഞ്ഞവര്‍ഷം ഏകപക്ഷീയമായി പിന്മാറിയതിനുള്ള പ്രതികാരം തീര്‍ക്കലാണ് അമേരിക്ക ചെയ്യുന്നതെന്ന വാദവും സജീവമാണ്. ഇതിനിടെ, തങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന്റെ ഭീഷണിയുള്ളതായി യുഎസ് കഴിഞ്ഞദിവസം ആരോപിച്ചു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുഎസിലേക്കു ക്രൂഡോയിലുമായി പോകേണ്ടിയിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടവയിലൊന്ന് എന്നതു സംഘര്‍ഷത്തിന്റെ തീവ്രത കൂട്ടുന്നു. സുരക്ഷാകാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. മധ്യപൂര്‍വദേശത്ത് ഇറാന്റെ ആക്രമണമോ ആണവായുധങ്ങളുടെ പരീക്ഷണമോ സംഭവിച്ചാല്‍ പ്രതിരോധിക്കാനാണു യുഎസിന്റെ തീരുമാനം. 1.20 ലക്ഷം പേരടങ്ങിയ സൈന്യത്തെ നിയോഗിക്കുന്നതിനെക്കുറിച്ച് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് വിശദീകരിച്ചതായി ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു പ്രശ്നം ഉണ്ടായാല്‍ യുദ്ധം ഉറപ്പാണെന്നാണ് ട്രംപ് ഭരണകൂടം വിശദീകരിക്കുന്നത്.

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും തീവ്ര നിലപാടുകാരനുമായ ജോണ്‍ ആര്‍.ബോള്‍ട്ടന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഇറാന്റെ മണ്ണില്‍ കടന്നുകയറിയുള്ള തിരിച്ചടി തല്‍ക്കാലം വേണ്ടെന്നാണു തീരുമാനം. അത്തരമൊരു നീക്കത്തിനു കൂടുതല്‍ സേനയെ വേണ്ടിവരുമെന്നതാണു കാരണം. ജോര്‍ജ് ഡബ്ല്യു.ബുഷ് പ്രസിഡന്റായിരിക്കെ, ഇറാനുമായുള്ള ഇടപാടുകള്‍ക്കെതിരെ രംഗത്തെത്തിയ ബോള്‍ട്ടന് അന്നു കിട്ടാതിരുന്ന സ്വാധീനമാണു ട്രംപിന്റെ ഭരണത്തില്‍ ലഭിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category