1 GBP = 88.50 INR                       

BREAKING NEWS

കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റും കിഴക്കമ്പലം ദയറാ പള്ളി വികാരിയുമായ ജേക്കബ് മണ്ണാറപ്രായില്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെ; സംസ്‌കാരം നാളെ തൃക്കുന്നത്ത് സെമിനാരിയില്‍

Britishmalayali
kz´wteJI³

ആലുവ: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റും കിഴക്കമ്പലം ദയറാ പള്ളി വികാരിയുമായ ജേക്കബ് മണ്ണാറപ്രായില്‍ കോറെപ്പിസ്‌കോപ്പ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കഴിഞ്ഞ 6 മുതല്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭ അങ്കമാലി ഭദ്രാസന സെക്രട്ടറി, വര്‍ക്കിങ് കമ്മിറ്റി അംഗം, മാനേജിങ് കമ്മിറ്റി അംഗം, തൃക്കുന്നത്ത് സെമിനാരി മാനേജര്‍, കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി പ്രസിഡന്റ്, വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജന്‍ വൈസ് പ്രസിഡന്റ്, ബൈബിള്‍ സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

പോത്താനിക്കാട് മണ്ണാറപ്രായില്‍ പൗലോസിന്റെയും ഏലമ്മയുടെയും മകനായി 1945 മെയ് 28നു ജനിച്ചു. കോതമംഗലം എംഎ കോളജിലെ പഠനത്തിനു ശേഷം ശെമ്മാശ്ശനായി. മലേക്കുരിശ് ദയറ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. ബെംഗളൂരു എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ നാഷനല്‍ സിറ്റിസണ്‍ഷിപ് അക്കാദമിയില്‍ നിന്നു ബിരുദാനന്തര ഡിപ്ലോമ നേടി. 1970 ജൂണ്‍ 10നു വൈദികപട്ടം സ്വീകരിച്ചു. 1988 ഓഗസ്റ്റ് 26നു കോറെപ്പിസ്‌കോപ്പയായി. അന്‍പതോളം പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ അനുശോചിച്ചു.

മികച്ച സേവനത്തിന് ബസേലിയോസ് മാത്യൂസ് പ്രഥമന്‍ കാതോലിക കോര്‍ എപ്പിസ്‌കോപ്പയെ മുദ്രമോതിരം നല്‍കി ആദരിച്ചിട്ടുണ്ട്. ഗ്രാന്റ് ഷെവിലിയാര്‍ ജസ്റ്റിസ് വിതയത്തില്‍ അവാര്‍ഡ്, സദ്സേവ അവാര്‍ഡ്, സേവന രത്ന അവാര്‍ഡ്, മാര്‍ തൊയോഫിലോസ് അവാര്‍ഡ്, ജസ്റ്റിസ് കെ.പി. രാധാകൃഷ്ണന്‍ അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. സംസ്‌കാരശുശ്രൂഷ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ആലുവയിലെ ഭവനത്തില്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിക്കും. നഗരി കാണിക്കലും പൊതുദര്‍ശനത്തിനും ശേഷം കബറടക്കം വൈകീട്ട് 4.30ന് തൃക്കുന്നത്ത് സെമിനാരിയില്‍.

സംസ്‌കാരം നാളെ തൃക്കുന്നത്ത് സെമിനാരിയില്‍. ഭാര്യ: പെരുമ്പാവൂര്‍ തെക്കേവീട്ടില്‍ ലീലാമ്മ (റിട്ട. അദ്ധ്യാപിക, മാര്‍ അത്തനേഷ്യസ് എച്ച്എസ്എസ്, നെടുമ്പാശേരി). മക്കള്‍: ലിജോ മണ്ണാറപ്രായില്‍ (ടിസിഎസ്), സിജോ ജേക്കബ് (ഇന്‍ഫോസിസ്, തിരുവനന്തപുരം). മരുമക്കള്‍: സൂസന്‍ (ടിസിഎസ്), ബിന്‍സി പോള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category