1 GBP = 87.00 INR                       

BREAKING NEWS

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും ലീഡര്‍ പദവിയും ജോസഫിന് വിട്ടു കൊടുക്കില്ല; ചെയര്‍മാനായി ജോസ് കെ മാണി തന്നെ എത്തും; സി എഫിനെ ലീഡറുമാക്കിയേക്കും; പാലായില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയേയും ജോസ് കെ മാണി നിശ്ചയിക്കും; പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം നേടാനുറച്ച് മാണിയുടെ മകന്‍; തുണയാകുക സംസ്ഥാന സമിതിയിലെ മൃഗീയ ഭൂരിപക്ഷം; പ്രശ്നത്തില്‍ ഇടപെടില്ലെന്ന് കോണ്‍ഗ്രസും ലീഗും; നിരാശനായ ജോസഫ് പാര്‍ട്ടി പിളര്‍ത്തിയേക്കും; കേരളാ കോണ്‍ഗ്രസ് നീക്കങ്ങള്‍ വീക്ഷിച്ച് ഇടതുപക്ഷം

Britishmalayali
kz´wteJI³

 

കോട്ടയം: പാര്‍ട്ടി ചെയര്‍മാനെ കണ്ടെത്താന്‍ നിര്‍ണായക യോഗങ്ങള്‍ അടുത്തദിവസം ചേരാനിരിക്കെ കേരള കോണ്‍ഗ്രസ് എമ്മില്‍ സമവായ സാധ്യത തീരുന്നു. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എംപി.യെ ചെയര്‍മാനാക്കണമെന്ന് മാണി വിഭാഗത്തിനൊപ്പമുള്ള എട്ട് ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസിനെയും ജനറല്‍സെക്രട്ടറി ജോയ് എബ്രഹാമിനെയും സന്ദര്‍ശിച്ചാണ് ജില്ലാ പ്രസിഡന്റുമാര്‍ ആവശ്യമുന്നയിച്ചത്. സി.എഫ്. തോമസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാകണമെന്നും ഇവരഭ്യര്‍ഥിച്ചു. ഈ ഫോര്‍മുല സിഎഫ് തോമസ് അംഗീകരിച്ചു. ഇതോടെ സിഎഫ് തോമസിനെ അടര്‍ത്തിയെടുത്ത് കേരളാ കോണ്‍ഗ്രസില്‍ ആധിപത്യം ഉറപ്പിക്കാനുള്ള പിജെ ജോസഫിന്റെ നീക്കവും പൊളിഞ്ഞു.

ജില്ലാ പ്രസിഡന്റുമാരുടെ ആവശ്യം പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് തള്ളിയിട്ടുണ്ട്. ജില്ലാ പ്രസിഡന്റുമാരല്ല പാര്‍ട്ടി അധ്യക്ഷനെ നിര്‍ണയിക്കുന്നതെന്നും ഒരു വിഭാഗത്തിന് മാത്രം എല്ലാ സ്ഥാനങ്ങളും നല്‍കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും തൊടുപുഴയില്‍ അദ്ദേഹം പറഞ്ഞു. ചെയര്‍മാനെ ഉടന്‍ തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ജോസ് കെ മാണിയെ പിന്തുണയ്ക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ഇതുപയോഗിച്ച് ചെയര്‍മാന്‍ പദവിയും ലീഡര്‍ പദവിയും പിടിച്ചെടുക്കാനാണ് ജോസ് കെ മാണിയുടെ തീരുമാനം. കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടില്ലാന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ള യുഡിഎഫ് പാര്‍ട്ടികളും അറിയിച്ചിട്ടുണ്ട്.

മെയ് 17-നുശേഷം പാര്‍ട്ടി നേതൃയോഗങ്ങള്‍ ചേരാനിരിക്കവെയാണ് പുതിയ നീക്കങ്ങള്‍. ചെയര്‍മാനായിരുന്ന കെ.എം. മാണിയുടെ മരണമാണ് പുതിയ അധ്യക്ഷനെയും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെയും കണ്ടെത്തുന്നതിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. പത്ത് ജില്ലാ പ്രസിഡന്റുമാര്‍ മാണി വിഭാഗത്തിനൊപ്പമാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നാണ് ചെയര്‍മാനെ കണ്ടെത്തേണ്ടത്. ഈ കമ്മിറ്റിയിലുള്‍പ്പെടെ പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനങ്ങളിലെല്ലാം മാണി വിഭാഗത്തിനാണ് ആധിപത്യം. 27-ന് മുന്പ് പാര്‍ട്ടി ലീഡറെ കണ്ടെത്തേണ്ടതും. ഇതിനായി 15ന് തിരുവനന്തപുരത്ത് ആദ്യഘട്ട നേതൃയോഗം ചേരും. പാര്‍ട്ടി ചെയര്‍മാന് പുറമേ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെയും തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ക്ക് പ്രാഥമികരൂപം 15-ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെ ചെയര്‍മാനാക്കണമെന്ന ആവശ്യം അദ്ദേഹത്തിനൊപ്പമുള്ളവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് നടക്കില്ലെന്ന സൂചന ജോസ് കെ മാണി നല്‍കി കഴിഞ്ഞു. ഇതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കാണ് പോകുന്നതെന്ന് വ്യക്തമായി. കഴിഞ്ഞദിവസം പാലായില്‍ യൂത്ത് ഫ്രണ്ട് നടത്തിയ കെ.എം. മാണി അനുസ്മരണത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം നടത്തിയ പ്രതികരണം ശ്രദ്ധനേടി. പാര്‍ട്ടി ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിങ് ചെയര്‍മാനായ പി.ജെ. ജോസഫിന് തീരുമാനങ്ങളെടുക്കാന്‍ കഴിയുമെന്നായിരുന്നു ഈ പ്രതികരണം. എന്നാല്‍, താന്‍ പാര്‍ട്ടി ഭരണഘടന വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്ന് ജോയ് എബ്രഹാം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് മാറിയെന്ന പ്രചാരണം നടത്തുന്നത് ചില കുബുദ്ധികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി അനുഭാവ പ്രസിദ്ധീകരണമായ 'പ്രതിച്ഛായ'യില്‍ പ്രസിദ്ധീകരിച്ച ലേഖനം തര്‍ക്കങ്ങളുടെ വ്യക്തമായ സൂചനയായി. പ്രതിസന്ധി ഘട്ടത്തില്‍ പി.ജെ. ജോസഫ്, കെ.എം. മാണിയെ കൈവിട്ടെന്ന വിമര്‍ശം ലേഖനത്തിലുണ്ടായിരുന്നു. പാലായിലും ജോസ് കെ മാണിക്ക് താല്‍പ്പര്യമുള്ളവര്‍ തന്നെ മത്സരിക്കും. കെ.എം.മാണി വഹിച്ചിരുന്ന ചെയര്‍മാന്‍, ലീഡര്‍ പദവികള്‍ രണ്ടും മാണി ഗ്രൂപ്പിനു തന്നെ അവകാശപ്പെട്ടതാണെന്ന അഭിപ്രായത്തിലാണ് ആ വിഭാഗം. മാണിജോസഫ് ലയനത്തിനു മുന്‍പു ചെയര്‍മാന്‍ സി.എഫ്.തോമസും മാണി പാര്‍ട്ടി ലീഡറും എന്ന നിലയിലാണ് അധികാരം പങ്കിട്ടത്. ജോസഫ് വന്നപ്പോള്‍ മാണി ചെയര്‍മാനായി, നിയമസഭയില്‍ ജോസഫിനു കീഴിലല്ല, അദ്ദേഹത്തിന്റെ സ്ഥാനം എന്നതുകൊണ്ടു മാണി തന്നെ ലീഡറുമായി. പി.ജെ. ജോസഫ് വര്‍ക്കിങ് ചെയര്‍മാനും സി.എഫ്. തോമസ് ഡപ്യൂട്ടി ലീഡറുമായി. ഇപ്പോള്‍ മാണിയുടെ അസാന്നിധ്യത്തില്‍ ചെയര്‍മാന്‍, ലീഡര്‍ പദവികള്‍ രണ്ടുപേര്‍ക്കാകും. ഇത് രണ്ടും പിടിച്ചെടുക്കാനാണ് ജോസഫിന്റെ നീക്കം.

മാണിയുടെ സ്വാഭാവിക പിന്‍ഗാമി ജോസ് കെ. മാണിയാണെന്നു തന്നെ വിശ്വസിക്കുന്ന പാര്‍ട്ടിയിലെ വലിയ വിഭാഗം ഇതിനോടു യോജിക്കുന്നില്ല. ഇത് കേരളാ കോണ്‍ഗ്രസിലെ പുതിയൊരു പിളര്‍പ്പിന് വഴിയൊരുക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ പിജെ ജോസഫിന് യുഡിഎഫ് വിടേണ്ടി വരുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ ജോസഫിനെ ഒപ്പം കൂട്ടാന്‍ ഇടതുപക്ഷം തയ്യാറായേക്കും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category