1 GBP = 88.70 INR                       

BREAKING NEWS

പ്രളയബാധിതരുടെ പേരില്‍ വിദേശ മലയാളികളെ ചൂഷണം ചെയ്യുന്നു ; യൂറോപ്പില്‍ പണപ്പിരിവിനായി യാത്രതിരിച്ച കേരളസംഘത്തിനെതിരെ ആരോപണവുമായി ഒഐസിസി യുകെ

Britishmalayali
kz´wteJI³

ലണ്ടന്‍: ഐക്യ രാഷ്ട്ര സംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുന നിര്‍മ്മാണ സമ്മേളനത്തിന്റെ പേരില്‍ കേരളാ മുഖ്യമന്ത്രിയും കുടുംബവും പര്യടനം നടത്തിക്കൊണ്ട് യൂറോപ്യന്‍ മലയാളികളെ വലവീശി പിടിക്കുവാനുള്ള ശ്രമമാണന്ന് OlCC നേതൃത്വം കണക്കാക്കപ്പെടുന്നു.പ്രളയകാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കോടികള്‍ സമ്പാദിച്ച് ഒരു പ്രളയബാധിതര്‍ക്ക പോലും ഒന്നും നല്‍കാത്ത ഈ സര്‍ക്കാര്‍ വീണ്ടും മറ്റൊരു പിരുവിനായി തുടക്കം കുറിക്കുവാന്‍ എത്തുന്നു.

ഇന്നും കിടപ്പാടം പോലും നഷ്ടപ്പെട്ടു് ആദ്യ ഗഡു സഹായം പോലും ലഭിക്കാതെ പ്രളയബാധിധര്‍ കണ്ണീരില്‍ കഴിയുമ്പോഴും ആടമ്പര ജീവിതം നയിച്ചുകൊണ്ടു് ഒന്നും അറിയാത്തവരെപ്പോലെ ' സംസ്ഥാനം ഭരിക്കന്ന മന്ത്രിമാരും പാര്‍ട്ടി സഹാക്കളും സ്വന്തം പാര്‍ട്ടിക്കുവേണ്ടി പാര്‍ട്ടി പിരുവ് നടത്തുകയാണ് ചെയ്യുന്നത്.യൂറോപ്പില്‍എത്തുന്ന മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും ലക്ഷ്യം ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ് ബി യുടെ മസാല ബോണ്ടു വഴി യൂറോപ്യന്‍ മലയാളികളുടെ പണം തട്ടു വാനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

KSFE വഴി യൂറോപ്യന്‍ മലയാളികളെ പാട്ടിലാക്കാനുള്ള ശ്രമമാണ് നടത്തുന്ന തെന്ന് ലണ്ടനില്‍ OlCC നേതാക്കള്‍ ആരോപിച്ചു, പ്രളയബാധിതരുടെ പേരില്‍ വിദേശ മലയാളികളെ പരമാവധി ചൂഷണം ചെയ്യുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിയും കൂട്ടരും കൈകൊണ്ടിട്ടുള്ളതെന്നും OICC നേതാക്കള്‍ കുറ്റപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category