1 GBP = 86.30 INR                       

BREAKING NEWS

ഇന്ത്യന്‍ ടീമിന്റെ അമരത്ത് ഇനി ക്രൊയേഷ്യന്‍ കരുത്ത്; പുരുഷ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത് ഇഗോര്‍സ്റ്റിമാക്ക്; നിയമനം എ.ഐ.എഫ്.എഫിന്റെ ആസ്ഥാനത്ത് നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍; മുന്‍ ക്രൊയേഷ്യന്‍ സെന്റര്‍ ബാക്കിന്റെ വരവ് ആല്‍ബര്‍ട്ട് റോക്ക, ലീ മിന്‍ സുംഗ്, ഹകാന്‍ എറിക്‌സന്‍ എന്നിവരെ പിന്തള്ളി

Britishmalayali
kz´wteJI³

ഡല്‍ഹി: ക്രൊയേഷ്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്ക് ഇനി ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കും. കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചതിന് പിന്നാലെ അനാഥമായി കിടന്ന ഇന്ത്യന്‍ ടീമിനെ ഇഗോറെന്ന് 51കാരന്റെ കരങ്ങളിലേല്‍പിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു.ആല്‍ബര്‍ട്ട് റോക്ക, ലീ മിന്‍ സുംഗ്, ഹകാന്‍ എറിക്‌സന്‍ എന്നിവരെ പിന്തള്ളിയാണ് ഇഗോറിന്റെ വരവ്. മെയ് 20ന് ആരംഭിക്കുന്ന കിങ്‌സ് കപ്പിന് മുന്‍പ് ഇഗോര്‍ സ്റ്റിമാക്ക് ചുമതലയേല്‍ക്കുമെന്നാണ് സൂചന.

എ.ഐ.എഫ്.എഫിന്റെ ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങള്‍ക്കും നാല് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കും ഒടുവിലാണ് ടെക്‌നിക്കല്‍ കമ്മിറ്റി ഇഗോറിനെ തിരഞ്ഞെടുത്തത്.1998 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗമായിരുന്നു പ്രതിരോധതാരമായ ഇഗോര്‍. അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്.

2012-2013 കാലത്ത് ക്രൊയേഷ്യയുടെ പരിശീലകനായി ഇഗോര്‍ തിളങ്ങി. ഇക്കാലത്ത് ലോക റാങ്കിംഗില്‍ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തി. 1998ല്‍ മൂന്നാം സ്ഥാനത്ത് എത്തിയതാണ് അതിനു മുമ്പുള്ള മികച്ച റാങ്കിങ്. ഇറാനിയന്‍ ക്ലബായ സെപഹന്‍, ക്രൊയേഷ്യന്‍ ക്ലബായ സദര്‍, സഗ്രെബ് എന്നീ ടീമുകളുടേയും പരിശീലകനായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category