1 GBP = 88.50 INR                       

BREAKING NEWS

കൊളംബോയില്‍ ആക്രമണം അഴിച്ചുവിടുംമുമ്പ് അല്‍-ബാഗ്ദാദിയെ കണ്ട് അനുമതി വാങ്ങിയ ചിത്രങ്ങള്‍ പുറത്ത്; ക്രിസ്ത്യാനികളെ കൂട്ടക്കുരുതി ചെയ്യാന്‍ നടത്തിയ ഞെട്ടിക്കുന്ന തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങളും പുറത്ത്; ലോകത്തെ ഇല്ലാതാക്കന്‍ ഐസിസ് മുന്നേറുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ശ്രീലങ്കയില്‍ ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയുടെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഏറ്റെടുത്തതിന് പിന്നാലെ, സ്‌ഫോടനങ്ങള്‍ക്ക് ഐസിസുമായുള്ള ബന്ധം സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ശ്രീലങ്കയില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ ചാവേറുകള്‍ ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് വിധേയത്വം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളാണ് ഐസിസ് പുറത്തുവിട്ടത്. എട്ടു ചാവേറുകളും വട്ടംകൂടിനിന്ന് പരസ്പരം കൈകള്‍ കോര്‍ത്ത് അല്‍-ബാഗ്ദാദിയോടുള്ള കൂറ് പ്രഖ്യാപിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പശ്ചാത്തലത്തില്‍ ഐസിസിന്റെ കറുപ്പുകൊടിയുമുണ്ട്. ഒടുവില്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി ആക്രമം പ്രഖ്യാപിക്കുന്നു.

ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടന പരമ്പരയില്‍ പത്ത് ഇന്ത്യക്കാരുള്‍പ്പെടെ 320 പേരാണ് കൊല്ലപ്പെട്ടത്. ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണമാണിത്. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രാദേശിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍, വിദേശ പിന്തുണയിലല്ലാതെ അവര്‍ക്ക് ഇത്രയും വലിയ സ്‌ഫോടനം നടത്താനാവില്ലെന്ന് ഉറപ്പായിരുന്നു. ഒടുവില്‍ ഇന്നലെ വൈകുന്നേരമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തത്.

ക്രിസ്ത്യാനികളെ കൂട്ടക്കുരുതി നടത്തുകയെന്ന അല്‍ ബാഗ്ദാദിയുടെ നിര്‍ദേശമാണ് നടപ്പാക്കുന്നതെന്ന് ചാവേറുകള്‍ പറയുന്നു. ഐസിസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഏഴ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പറയുമ്പോഴും ദൃശ്യത്തില്‍ എട്ടുപേരെ കാണാനുണ്ട്. ചിത്രത്തിന്റെ നടുവിലുള്ളത്. എന്‍.ടി.ജെ. നേതാവ് മൗലവി സഹ്‌റാന്‍ ഹാഷിം ആണെന്നാണ് കരുതുന്നത്. അഞ്ചു വര്‍ഷമായി അല്‍ ബാഗ്ദാദി ഒരു ചിത്രത്തിലും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇയാള്‍ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ലെങ്കിലും ഇപ്പോഴും ഐസിസിന്റെ നേതാവ് ഇയാള്‍തന്നെയാണ്.

അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യത്തെയും ശ്രീലങ്കയിലെ ക്രൈസ്തവരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമാഖ് ഏജന്‍സി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. അബു ഒബൈദ, അബു ബാര, അബു മുക്താര്‍ എന്നിവരാണ് ആഡംബര ഹോട്ടലുകളായ ഷാങ്ഗ്രി-ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നിവിടങ്ങളില്‍ സ്‌ഫോടനം നടത്തിയത്. അബു ഹംസ, അബു ഖലീല്‍, അബു മുഹമ്മദ് എന്നിവരാണ് കൊളംബോയിലെയും നെഗോംബോയിലെയും ബട്ടിക്കലോവയിലെയും ക്രിസ്ത്യന്‍ പള്ളികളില്‍ ആക്രമണം നടത്തിയതെന്നും അമാഖ് വ്യക്തമാക്കുന്നു. കൊളംബോയുടെ പ്രാന്തപ്രദേശത്ത് മൂന്ന് പോലീസുദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഏഴാമന്‍ അബു അബ്ദുള്ളയാണെന്നും പത്രക്കുറിപ്പിലുണ്ട്.

ഇറാഖിലും സിറിയയിലുമുള്ള ഐസിസിന്റെ താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തുവെന്ന് അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യം അവകാശപ്പെടുമ്പോഴും ലോകത്തിന്റെ പല ഭാഗങ്ങളിലായി വലിയതോതിലുള്ള ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ ഐസിസിന് സാധിക്കുന്നതെങ്ങനെയെന്നത് സുരക്ഷാ ഏജന്‍സികളെ ആശങ്കപ്പെടുത്തുന്നുണ്ട്. അല്‍ ബാഗ്ദാദിയെ കണ്ടെത്താനാവാത്തതും ആശങ്കയേറ്റുന്നു. സിറിയയിലെ ബദിയ മരുഭൂമിയിലെവിടെയോ ആണ് ബാഗ്ദാദിയുള്ളതെന്നാണ് കരുതുന്നത്. ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന മരുഭൂമിയാണിത്. അതുകൊണ്ടുതന്നെ ബാഗ്ദാദിയുടെ നീക്കങ്ങള്‍ ഇരുരാജ്യങ്ങളിലുമായി നടക്കുന്നുവെന്നും കരുതുന്നു.

ചാവേറുകളിലൊരാളുടെ വര്‍ക്ക്‌ഷോപ്പില്‍ നിര്‍മിച്ച ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നതിനും തെളിവ് ലഭിക്കിച്ചുണ്ട്. കൊളംബോയുടെ വടക്കുകിഴക്കുള്ള വെല്ലംപിറ്റിയയിലെ ഇന്‍ഷാഫ് അഹമ്മദിന്റെ ഫാക്ടറിയിലാണ് ഇവ നിര്‍മിച്ചത്. ഇന്‍ഷാഫും സ്‌ഫോടനത്തില്‍ ചാവേറായി പങ്കെടുത്തിരുന്നു. വളരെ സാധാരണ നിലയില്‍നിന്ന് വളര്‍ന്നുവന്ന ഇന്‍ഷാഫ് ഇത്തരത്തിലൊരു ഹീനകൃത്യം ചെയ്തതെങ്ങനെയെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ഭാര്യാസഹോദരന്‍ അഷ്ഖന്‍ അലാംദീന്‍ പറഞ്ഞു. കുടുംബത്തിനാകെ ഇന്‍ഷാഫ് മാനക്കേടുണ്ടാക്കിയെന്നും അഷ്ഖന്‍ പറഞ്ഞു.

സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലാണ് ഇന്‍ഷാഫ് ചാവേറായി പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍ഷാഫിന്റെ അച്ഛനെ പോലീസ് അറസ്‌ററ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ തന്റെ ഭര്‍ത്താവും പങ്കെടുത്തുവെന്നറിഞ്ഞതോടെ, ഇന്‍ഷാഫിന്റെ ഭാര്യയുടെ മനോനില തകരാറിലായെന്നും അഷ്ഖന്‍ പറഞ്ഞു. സാംബിയയിലേക്ക് ബിസിനസ് യാത്ര പോകുന്നുവെന്നുപറഞ്ഞാണ് വീട്ടില്‍നിന്ന് ഇന്‍ഷാഫ് ഇറങ്ങിയത്. നാലുമക്കളുടെ പിതാവു കൂടിയാണ് ഇയാള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category