1 GBP = 88.40 INR                       

BREAKING NEWS

ലിവിങ്ങ് ടുഗെദറില്‍ ജീവിച്ച് വിവാഹവാഗ്ദാനം നല്‍കി പണം കൈയ്ക്കലാക്കി; ഒടുവില്‍ കല്യാണവും ഇല്ല പണവും ഇല്ല; ചതി തിരിച്ചറിഞ്ഞ് ചോദിക്കാനെത്തിയപ്പോള്‍ കിട്ടിയത് ക്രൂരമര്‍ദ്ദനം; നടി അമ്പിളിദേവിയുടെ മുന്‍ ഭര്‍ത്താവ് ലോവലിന്റെ കാമുകി പാതിരാത്രി റെയില്‍വേ സ്റ്റേഷനില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍; ഗള്‍ഫില്‍ നിന്ന് ഇന്നലെ എത്തിയ യുവതിയുടെ ആത്മഹത്യാ ശ്രമത്തില്‍ ദുരൂഹത ഏറെ; സംശയമുന നീളുന്നത് കാമുകനുമായുള്ള സാമ്പത്തിക ഇടപാടിലേക്ക്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സീരിയല്‍ നടന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായതിനു പിന്നാലെ ഈ ദമ്പതികളെ ഏറ്റവും കൂടുതല്‍ വേട്ടയാടിയത് അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവലിന്റെ കേക്ക് മുറിച്ചുള്ള ആഘോഷമായിരുന്നു. ഇതോടെ അമ്പിളിദേവിയാണ് ഇവരുടെ ബന്ധം പിരിയാന്‍ കുറ്റക്കാരിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു.

എന്നാല്‍ അമ്പിളിയും ആദിത്യനുമായിട്ടുള്ള വിവാഹത്തിന് മുമ്പ് തന്നെ ലോവല്‍ മറ്റൊരു യുവതിയുമായി ലിവിങ്ങ് ടുഗെദറില്‍ ആണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ദിവസങ്ങള്‍ക്ക് മുമ്പ് സീരിയല്‍ രംഗത്ത് നിന്നുമെത്തിയത്. അതേസമയം ഇപ്പോള്‍ ലോവലിന്റെയും ബന്ധുക്കളുടെയും ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശിനിയായ യുവതിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

വിവാഹിതരായ ദിവസം മുതല്‍ അമ്പിളിദേവിയെയും ആദിത്യനെയും വേട്ടയാടിയത് വിവാദങ്ങളായിരുന്നു. തങ്ങളെ പിരിച്ചത് ആദിത്യനാണെന്നായിരുന്നു വിവാഹ വാര്‍ത്തയറിഞ്ഞ ലോവലിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സീരിയലില്‍ കാമറാമാന്‍ കൂടിയായ ലോവല്‍ എറണാകുളത്തെ ഹാസ്യ സീരിയലിന്റെ സെറ്റില്‍ കേക്ക് മുറിച്ച് അമ്പിളിയുടെ വിവാഹം ആഘോഷിച്ചത്. അമ്പിളിയെയും മകനെയും ഏറെ സ്‌നേഹമാണെന്നായിരുന്നു ലോവല്‍ പറഞ്ഞത്. എന്നാല്‍ അമ്പിളിയുടെ വിവാഹത്തിന് മുമ്പ് തന്നെ ലോവല്‍ മറ്റൊരു യുവതിയോടൊന്നിച്ച് ലിവിങ് ടുഗെദറില്‍ ആയിരുന്നുവെന്നാണ് പിന്നീട് സീരിയല്‍ രംഗത്ത് നിന്നും ലഭിച്ച സൂചന.

അന്ന് കേക്ക് മുറിച്ച് ആഘോഷിച്ച ഈ സെറ്റിലും യുവതി ലോവലിനൊപ്പം ഉണ്ടായിരുന്നു. 2018 മുതല്‍ തന്നെ സീരിയല്‍ രംഗത്തെ ഒരു മെയ്ക്കപ് മാന്റെ സുഹൃത്തായ യുവതിയുമായി ലോവല്‍ അടുത്ത ബന്ധത്തിലായിരുന്നു. ഇവരുടെ ചിത്രങ്ങളും ബന്ധം സൂചിപ്പിക്കുന്ന വോയിസ് ക്ലിപ്പും ഉള്‍പെടെയുള്ളവയാണ് സീരിയല്‍ രംഗത്ത് പ്രചരിച്ചത്. അമ്പിളിയുമായുള്ള കേസ് നടക്കുമ്പോള്‍ തന്നെയായിരുന്നു ലോവലിന്റെ ഈ യുവതിയുമായുള്ള ബന്ധവും. കൊല്ലം സ്വദേശിനിയായ യുവതി വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്. എന്നാല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതിന് പിറകേയാണ് ലോവലും ഇവരും അടുത്തതും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയതും.

സീരിയല്‍ രംഗത്തെ ഒരു ഹെയര്‍ ഡ്രസറുടെ വീട്ടില്‍ ലോവലും യുവതിയും താമസിക്കാനെത്തിയതും ഇതേതുടര്‍ന്ന് അവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെയുമാണ് ലോവലിന്റെ ലിവിങ് ടുഗെദര്‍ റിലേഷന്‍ സീരിയല്‍ രംഗത്ത് പരസ്യമായത്. എന്നാല്‍ ഇപ്പോള്‍ ഈ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിവരം അറിഞ്ഞവര്‍ ഞെട്ടുകയാണ്. ഗള്‍ഫില്‍ ജോലിയുള്ള യുവതി ഒന്നിച്ചു ജീവിക്കാമെന്ന വിശ്വാസത്തില്‍ ലോവലിന് ധാരാളം പണം നല്‍കിയിരുന്നു. ഫെബ്രുവരി മാസത്തില്‍ ഇരുവരും മോതിരം മാറി പലയിടങ്ങളിലും ഒന്നിച്ച് ലിവിങ് ടുഗെദറില്‍ താമസിച്ചു വരികയായിരുന്നു. യുവതി ഗര്‍ഭിണിയായെങ്കിലും അത് ഇടയ്ക്ക് അബോര്‍ഷന്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ മാസം 2ന് ഗള്‍ഫിലേക്ക് യുവതി പോയി.

ചില സുഹൃത്തുകളുടെ കൈകളില്‍ നിന്നും ലോവലിന് യുവതി പണം വാങ്ങി നല്‍കിയിരുന്നു. പിന്നീട് ലോവലിനെയോ സുഹൃത്തുകളെയോ വിളിച്ചിട്ടും എടുക്കാത്ത സ്ഥിതിയായതോടെയാണ് ചതി തിരിച്ചറിഞ്ഞ് യുവതി ലോവലിനെ തേടി എത്തിയത്. സ്വന്തം വീട്ടുകാരോട് പോലും പറയാതെയാണ് യുവതി ഗള്‍ഫില്‍ നിന്നും കഴിഞ്ഞ ദിവസം എത്തിയത്. ഇന്നലെ തിരുവനന്തപുരത്തെ ലോവലിന്റെ വീട്ടില്‍ യുവതി എത്തിയെങ്കിലും മര്‍ദ്ദനമുള്‍പെടെ ക്രൂരമായ പെരുമാറ്റമാണ് ലോവലിന്റെയും വീട്ടുകാരുടെയും ഭാഗത്ത് നിന്നുമുണ്ടായത്. ഒടുവില്‍ അവിടെ നിന്നും തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതി അവിടെ വച്ചാണ് വിഷം കഴിച്ച്് മരിക്കാന്‍ ശ്രമിച്ചത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ റെയില്‍വേ പൊലീസാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ലോവലിനെതിരെ ഇവര്‍ മൊഴി നല്‍കിയെന്നാണ് സൂചനയെങ്കിലും ഇവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും യുവതിയെ ലോവലിന് പരിചയപ്പെടുത്തിയ മേക്കപ്പ് മാനും ലോവലും ഇപ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയിരിക്കയാണ്. പൊലീസ് ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്. ഇതോടെ ലോവല്‍ ഇനി അഴിയെണ്ണേണ്ടിവരുമോ എന്നാണ് സുഹൃത്തുകളുടെ ആശങ്ക. യുവതിക്ക് കാര്യമായ സാമ്പത്തിക പിന്‍ബലമില്ലെന്ന മനസിലാക്കിയാണ് ലോവല്‍ യുവതിയെ ഒഴിവാക്കാന്‍ നോക്കിയത് എന്നാണ് വിവരം. ഇതോടെ ലോവലിന്റെ തനിനിറം അറിഞ്ഞ് സീരിയല്‍ രംഗത്തുള്ളവര്‍ ഞെട്ടിയിരിക്കയാണ്. ലോവലിന്റെ സ്വഭാവവും വഴിവിട്ട ബന്ധങ്ങളും അറിഞ്ഞാണോ അമ്പിളി ഡിവോഴ്‌സായതെന്നാണ് സുഹൃത്തുകള്‍ തിരക്കുന്നത്. ഇതുവരെയും അമ്പിളി ലോവലിനെതിരെ അങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ലെങ്കിലും സീരിയല്‍ രംഗത്തെ സുഹൃത്തുകള്‍ക്കിടയില്‍ ഇതിന്റെ പേരിലാകും ഡിവോഴ്‌സ് എന്ന പ്രചരണം ശക്തമാണ്. മുമ്പ് അമ്പിളി മൂത്ത കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ സീരിയല്‍ രംഗത്തെ പ്രമുഖയായ ഒരു നടിയെയും കൂട്ടി വീട്ടില്‍ ലോവല്‍ എത്തിയിരുന്നെന്നും വാര്‍ത്തകള്‍ എത്തുന്നുണ്ട്.

ഇവരുടെ കല്യാണവിവരം അറിഞ്ഞ ആദിത്യന്‍ നാലു വിവാഹം കഴിച്ചു എന്ന തരത്തില്‍ കുപ്രചരണങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നിലും ലോവലാണെന്ന് ഇപ്പോള്‍ സുഹൃത്തുകള്‍ തിരിച്ചറിഞ്ഞിരിക്കയാണ്. അതേസമയം ആദിത്യന്‍ ജയനെ വിവാഹം കഴിച്ച അമ്പിളി ദേവി സന്തോഷകരമായ ജീവിതമാണ് ഇപ്പോള്‍ നയിക്കുന്നത്. വിവാദങ്ങള്‍ക്ക് വിട നല്‍കിയ ഇവര്‍ ഇപ്പോള്‍ ഒരു കുഞ്ഞോമനയെ പ്രതീക്ഷിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category