1 GBP = 93.00 INR                       

BREAKING NEWS

നിങ്ങളില്‍ ഒരാള്‍ ഓവര്‍ടൈം ചെയ്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും മറ്റെയാള്‍ പാര്‍ട്ട് ടൈം ചെയ്ത് കുറച്ച് വരുമാനം നേടുകയും ചെയുന്നവര്‍ ആണോ?എങ്കില്‍ വെറുതെ കിട്ടുന്ന ഈ 1250 പൗണ്ട് വാങ്ങിക്കൊണ്ട് പോകൂ

Britishmalayali
kz´wteJI³

യുകെയിലെ ഏഴ് ലക്ഷത്തോളം വിവാഹിതരായ ദമ്പതികള്‍ തങ്ങള്‍ക്ക് അര്‍ഹമായ  മാര്യേജ്  ടാക്സ് അലവന്‍സ് ഇനിയും ക്ലെയിം ചെയ്തിട്ടില്ലെന്ന മുന്നറിയിപ്പുമായി മണി സേവിംഗ്സ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് രംഗത്തെത്തി. ഈ നികുതിയിളവിലൂടെ വര്‍ഷത്തില്‍  250 പൗണ്ടാണ് ലാഭിക്കാനാവുന്നത്. അര്‍ഹതയുള്ളവര്‍ക്ക് 2015 മുതലുള്ള ഈ പണത്തിന് ക്ലെയിം ചെയ്യാമെന്നും അങ്ങനെ കണക്കാക്കുമ്പോള്‍ നിരവധി പേര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ 1250 പൗണ്ട് ഈ വകയില്‍ ലഭിക്കുമെന്നും ഐടിവിയുടെ ദിസ് മോണിംഗ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് ലെവിസ് ഓര്‍മിപ്പിക്കുന്നു. ദമ്പതികളില്‍ ഒരാള്‍ ഓവര്‍ടൈം ചെയ്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കുകയും മറ്റെയാള്‍ പാര്‍ട്ട് ടൈം ചെയ്ത് കുറച്ച് വരുമാനം നേടുകയും ചെയുന്നവര്‍ ആണെങ്കില്‍ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നറിയുക.

ദമ്പതികളിലും സിവില്‍ പാര്‍ട്ണര്‍മാരിലും ഒരാള്‍ മറ്റേയാളേക്കാള്‍ കുറച്ച് മാത്രമാണ് തൊഴിലെടുത്ത് പണമുണ്ടാക്കുന്നതെങ്കില്‍ അത്തരക്കാരെ സഹായിക്കുന്നതിനായിരുന്നു 2015ല്‍  മാര്യേജ്  ടാക്സ് അലവന്‍സ്  ആരംഭിച്ചിരുന്നത്.  അഞ്ച് വര്‍ഷം മുമ്പ് മാര്യേജ് ടാക്സ് അലവന്‍സ് ആരംഭിച്ചിട്ടുണ്ടെങ്കിലും അര്‍ഹമായ ഈ ആനൂകൂല്യം ഇനിയും ക്ലെയിം ചെയ്യാത്ത ഏഴ് ലക്ഷത്തോളം ദമ്പതികള്‍ രാജ്യത്തുണ്ടെന്നാണ് ലെവിസ് ആവര്‍ത്തിക്കുന്നത്. ദമ്പതികളില്‍ ഒരാള്‍ അടിസ്ഥാനനിരക്കിലുള്ള 20 ശതമാനം ടാക്സും മറ്റേയാള്‍ ടാക്സ് അടക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ ഈ അലവന്‍സിനായി ക്ലെയിം ചെയ്യാമെന്നും ലെവിസ് പറയുന്നു.  

നിങ്ങളുടെ ടാക്സ് കോഡില്‍ മാറ്റം വരുത്തി വര്‍ഷത്തില്‍ ഈ വിധത്തില്‍ 250 പൗണ്ട് ലാഭിക്കാനാവുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് കരുതുന്നുവെങ്കില്‍ 2015 മുതലുള്ള ആനുകൂല്യത്തിനായി മുന്‍കാലപ്രാബല്യത്തോടെ ക്ലെയിം ചെയ്യാന്‍ സാധിക്കും.  ദമ്പതികളില്‍ നികുതി അടക്കാത്ത ആളായിരിക്കും  തങ്ങളുടെ അലവന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അപേക്ഷിക്കേണ്ടെന്നും ലെവിസ് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. മാര്യേജ് അലവന്‍സിലൂടെ പഴ്സണല്‍ അലവന്‍സിന്റെ 1250 പൗണ്ട് നിങ്ങളുടെ ഭര്‍ത്താവിന്, ഭാര്യക്ക് അല്ലെങ്കില്‍ സിവില്‍ പാര്‍ട്ട്ണര്‍ക്കായി ട്രാന്‍സ്ഫര്‍ ചെയ്യാനാവും.  ഇതിലൂടെ അവര്‍ക്ക് തങ്ങളുടെ നികുതിയടവില്‍ നിന്നും ഓരോ നികുതി വര്‍ഷത്തിലും250 പൗണ്ട് വരെ ലാഭിക്കാന്‍ സാധിക്കും. 

തന്റെ പാര്‍ട്ണറേക്കാള്‍ കുറച്ച് വരുമാനമുള്ള ആള്‍ക്ക് മാത്രമേ ഈ ആനൂകൂല്യത്തതിനായി അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. പ്രസ്തുത വ്യക്തിക്ക് വര്‍ഷത്തില്‍ 12,500 പൗണ്ടോ അതില്‍ കുറവോ വരുമാനം മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.   12,501 പൗണ്ടിനും 50,000 പൗണ്ടിനും ഇടയിലായിരിക്കം ഇതിന്അപേക്ഷിക്കുന്ന ഉയര്‍ന്ന വരുമാനക്കാരുടെ വരുമാനം.  സ്‌കോട്ട്ലന്‍ഡില്‍ 43,430 പൗണ്ട് വരെ വരുമാനമുള്ളവര്‍ക്കും അപേക്ഷിക്കാം. ഒരു പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഇതിനായി ക്ലെയിം ചെയ്യാം.  ഇതിന് പുറമെ വിദേശത്ത് ജീവിക്കുന്നവര്‍ക്കും പഴ്സണല്‍ അലവന്‍സുള്ളവര്‍ക്കം ഇതിനായി അപേക്ഷിക്കാം.  ഇതിനായി അപേക്ഷിക്കാന്‍ പത്ത് മിനുററ് ചെലവിട്ട് ഓണ്‍ലൈന്‍  ടാക്സ് ഫോം പൂരിപ്പിച്ചാല്‍ മതി.  എന്നാല്‍ ഇതിന് അപേക്ഷിക്കുന്നവര്‍ക്ക്  നാഷണല്‍ ഇന്‍ഷൂറന്‍സ് നമ്പറുകളും ഐഡന്റിറ്റി പ്രൂഫും നിര്‍ബന്ധമാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category