
തിരുവനന്തപുരം : പരസ്യ പ്രചരണം മറ്റെന്നാള്‍ തീരും. അതുകൊണ്ട് തന്നെ പ്രചരണത്തില്‍ ആവേശം നിറയ്ക്കാന്‍ കേന്ദ്ര നേതാക്കളെത്തുകയാണ്. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസിനായി വോട്ട് ചോദിക്കുമ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് 3ന് പത്തനംതിട്ടയില്‍ റോഡ് ഷോ, 4ന് ആലപ്പുഴ പുന്നപ്ര കപ്പക്കട മൈതാനത്തു പൊതുസമ്മേളനം എന്നിവയാണു പരിപാടികള്‍. ഉച്ചയ്ക്കു 2നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ഹെലികോപ്റ്ററില്‍ പത്തനംതിട്ടയ്ക്കു പോകും. പത്തനംതിട്ടയിലെ കെ സുരേന്ദ്രന്റെ വിജയസാധ്യത തിരിച്ചറിഞ്ഞാണ് അമിത് ഷാ പത്തനംതിട്ടയില്‍ എത്തുന്നത്.
തിരഞ്ഞെടുപ്പു റോഡ് ഷോ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംക്ഷനില്‍ നിന്നു തുടങ്ങി പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. പുന്നപ്രയിലെ സമ്മേളനത്തില്‍ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും നേതാക്കളും പങ്കെടുക്കും. പുന്നപ്ര കാര്‍മല്‍ കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന അമിത് ഷാ അവിടെനിന്നു തുറന്ന ജീപ്പിലാണ് വേദിയിലെത്തുക. നഗരം ചുറ്റി ജില്ലാ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അമിത് ഷാ സംസാരിക്കും. 50,000 പേര് റാലിയിലും പൊതുയോഗത്തിലുമായി പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറില്ലെത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറില്‍ റോഡ് ഷോ നടക്കുന്ന സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ എത്തും.
വൈകുന്നേരം ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് റാലിയിലും അമിത് ഷാ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കഴിഞ്ഞ ദിവസം എത്തിയ അമിത് ഷാ 'ശബരിമല' വിഷയം പരാമര്‍ശിച്ചിരുന്നു. ശബരിമല വിശ്വാസസംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്നും അയ്യപ്പവിശ്വാസികള്‍ക്കൊപ്പം ഉണ്ടാകുമെന്നും പറഞ്ഞ അമിത് ഷാ, ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിച്ചെന്നും ആരോപിച്ചു. 'കേരളത്തിലെ സര്‍ക്കാര്‍ സുപ്രീംകോടതി വിധിയുടെ മറ പിടിച്ച് ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. 30000 പേരെയെങ്കിലും ജയിലില്‍ പിടിച്ചിട്ടു. നിരവധി സുപ്രീംകോടതി വിധികള്‍ ഇവിടെ നടപ്പാകാതെ കിടക്കുന്നു. ശബരിമല വിധി മാത്രം നടപ്പാക്കാന്‍ എന്താണ് ഇത്ര തിടുക്കം?', അമിത് ഷാ ചോദിച്ചു. പത്തനംതിട്ടയിലും ശബരിമല വികാരം തന്നെയാകും ആളിക്കത്തിക്കുക.
കലക്ടറേറ്റ്, ജനറല്‍ ആശുപത്രി, സെന്‍ട്രല്‍ ജംക്ഷന്, അബാന്‍ ജംക്ഷന് വഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ പത്തനംതിട്ടയിലെ അമിത് ഷായുടെ റോഡ് ഷോ സമാപിക്കും. ബസ് സ്റ്റാന്‍ഡിലെ ഓപ്പണ്‍ സ്റ്റേജിലാണ് സമ്മേളനം. 50,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഇവിടെ എത്തി റോഡ് ഷോയുടെ ക്രമീകരണങ്ങളും കെ.സുരേന്ദ്രന്റെ വിജയത്തിനായുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുന്നപ്ര കപ്പക്കടയിലാണ് അമിത്ഷാ പങ്കെടുക്കുന്ന സമ്മേളനം. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. മാവേലിക്കര മണ്ഡലത്തില്‍ സിപിഐയെ കുരുതി കൊടുക്കാനായി കോണ്‍ഗ്രസ് നേതാക്കളുമായി പിന്നാംപുറ ധാരണയിലാണോയെന്ന് സിപിഎം തുറന്ന് പറയണമെന്ന് എന്‍.ഡി.എ ആവശ്യപ്പെട്ടു.
സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ആലപ്പുഴയില്‍ നടത്തിയ രാഷ്ട്രീയ നാടകത്തിന് പിന്നിലുള്ള രഹസ്യ ധാരണ ഡി.സി.സി നേതൃത്വം വ്യക്തമാക്കണം. ചതയം നാളിലാണ് ആരിഫ് ജനിച്ചത് എന്ന വ്യാജ പ്രചരണത്തിലൂടെ ശ്രീനാരായണ ഗുരുദേവന്റെ സമുദായ അംഗങ്ങളുടെ മനം കവരാനാണ് ശ്രമിക്കുന്നത്. ഇത്തരം പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിനല്‍കുമെന്ന് കെ.സോമന് പറഞ്ഞു. പരാതികള്‍ പരിശോധിക്കുന്നതില്‍ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതകുറവാണെന്നും എന്‍ ഡി എ ആരോപിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam